Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എതിരാളികൾ ആരൊക്കെ ആയിരുന്നു? എകെജി എങ്ങനെയാണ് ആദ്യ പ്രതിപക്ഷ നേതാവായത്? അടുത്ത പ്രധാനമന്ത്രി ആരായിരിക്കും? ബിജെപി വീണ്ടും അധികാരത്തിൽ എത്തുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്തകളും വിശകലനങ്ങളും ചരിത്രവും ഉൾപ്പെടെ സമഗ്ര വിവരങ്ങൾക്കായി പുതിയ യുട്യൂബ് ചാനൽ തുറന്ന് മറുനാടൻ മലയാളി

1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എതിരാളികൾ ആരൊക്കെ ആയിരുന്നു? എകെജി എങ്ങനെയാണ് ആദ്യ പ്രതിപക്ഷ നേതാവായത്? അടുത്ത പ്രധാനമന്ത്രി ആരായിരിക്കും? ബിജെപി വീണ്ടും അധികാരത്തിൽ എത്തുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്തകളും വിശകലനങ്ങളും ചരിത്രവും ഉൾപ്പെടെ സമഗ്ര വിവരങ്ങൾക്കായി പുതിയ യുട്യൂബ് ചാനൽ തുറന്ന് മറുനാടൻ മലയാളി

മറുനാടൻ ഡെസ്‌ക്‌

തിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. ആരാകും രാഷ്ട്രത്തിന്റെ പുതിയ ഭരണാധികാരികൾ? ജനം ഏതു പാർട്ടിക്കൊപ്പമാകും നിലകൊള്ളുക? മോദി രണ്ടാമൂഴം നേടുമോ.. അതോ രാഹുലോ മറ്റാരെങ്കിലുമോ പ്രധാനമന്ത്രി പദത്തിൽ എത്തുമോ? ഇത്തരത്തിൽ 2019ലെ ദേശീയ തിരഞ്ഞെടുപ്പ് ദിവസങ്ങൾക്കകലെ നിൽക്കുമ്പോൾ ഇന്ത്യ ചർച്ചചെയ്യുന്ന ചോദ്യങ്ങൾ ഇത്തരത്തിൽ നിരവധിയാണ്.

അതേസമയം, ബ്രിട്ടീഷ് ഭരണകാലം പിന്നിട്ട് പതിനേഴാം ലോക്‌സഭയിലേക്ക് ഇന്ത്യയിലെ ജനാധിപത്യം വളരുമ്പോൾ, ഇന്ത്യ സ്വതന്ത്ര ജനാധിപത്യ റിപ്പബ്‌ളിക് ആയി മാറിയിട്ട് നാളേക്ക് 69 വർഷം പിന്നിടുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 79 പ്രകാരമാണ് ഇന്ത്യൻ പാർലമെന്റിന്റെ ഘടന നിശ്ചയിക്കപ്പെട്ടത്. പ്രസിഡന്റും രണ്ട് ഹൗസുകളായി പാർലമെന്റും ഉൾപ്പെട്ടതാണ് ഇന്ത്യയുടെ ഭരണ നേതൃത്വം. ഇതിൽ സംസ്ഥാനങ്ങളുടെ കൗൺസിൽ എന്ന നിലയിൽ രാജ്യസഭയും ജനങ്ങളുടെ കൗൺസിൽ എന്ന നിലയിൽ ലോക്‌സഭയും. 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി വരെ നീണ്ടുനിന്ന ആദ്യ പൊതു തിരഞ്ഞെടുപ്പ്. ഇതിന്റെ അടിസ്ഥാത്തിൽ ആദ്യ ലോക്‌സഭ രൂപീകൃതമാകുന്നത് 1952 മെയ് മാസം 13നാണ്. പിന്നീടങ്ങോട്ട് 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതുവരെ 16 ലോക്‌സഭകൾ.

മറുനാടൻ മലയാളി തിരഞ്ഞെടുപ്പ് വാർത്താ ചാനലായ 'ഇന്ത്യ 2019' സന്ദർശിക്കാൻ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഇത്തരത്തിൽ ഏഴു ദശാബ്ദത്തോളം ചരിത്രമുള്ള ഇന്ത്യൻ ജനാധിപത്യ പ്രക്രിയ പുതിയൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി വിലയിരുത്തി ജനങ്ങളിലേക്ക് എത്തിക്കാൻ മറുനാടനും ഒരുങ്ങിക്കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ വാർത്തകളും വിശകലനങ്ങളും ഓരോ രാഷ്ട്രീയ പാർട്ടികളുടേയും ചുവടുവയ്പുകളുമെല്ലാം മറുനാടൻ മലയാളിയുടെ യുട്യൂബ് ചാനൽ വഴിയും വെബ്‌സൈറ്റ് വഴിയും ജനങ്ങളിലെത്തും.

കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെ അപേക്ഷിച്ച് രാജ്യത്ത് ഓരോ സംസ്ഥാനത്തും സ്ഥിതിഗതികൾ മാറി. മോദി അധികാരത്തിൽ വന്നതിന് പിന്നാലെയുള്ള ആദ്യ മൂന്നു വർഷങ്ങളിൽ രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിൽ നിന്നായി മുഖ്യ എതിരാളിയായ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതാണ് കണ്ടത്. എന്നാൽ പിന്നീട് പതിയെ കോൺഗ്രസ് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി ചേർന്ന് കൂടുതൽ സഖ്യമുണ്ടാക്കാനും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും ചരടുവലികൾ സജീവമായി നടക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി എത്തിയതിന് ശേഷം മാറിത്തുടങ്ങിയ ചിത്രത്തിലേക്ക് ഇപ്പോൾ പ്രിയങ്കഗാന്ധിയും എത്തുന്നു. ഇത്തരത്തിൽ അവസാന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ ഓരോ കക്ഷികളും രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കുകയാണ്. ഇങ്ങനെ മാറുന്ന തിരഞ്ഞെടുപ്പു ഗോദയുടെ നേർച്ചിത്രങ്ങൾ മറുനാടൻ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കും.

ഇതോടൊപ്പം രാജ്യത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പഴയകാല പ്രധാന സംഭവങ്ങളും രാജ്യത്തെ അടിയന്തിരാവസ്ഥ പോലെ ചരിത്രത്തിൽ ഇടംപിടിക്കുകയും തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും ചെയ്ത വിഷയങ്ങളുമെല്ലാം മറുനാടൻ റിപ്പോർട്ടുകളിൽ ഇടംപിടിക്കും. രാജ്യത്തെ ആദ്യത്തെ പ്രതിപക്ഷ നേതാവായി മലയാളത്തിന്റെ എകെജി എത്തിയതുൾപ്പെടെ നിരവധിയാണ് ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിന്റെ സംഭാവനകളും. അത്തരം വിഷയങ്ങളുൾപ്പെടെ ചർച്ചചെയ്യുകയും പഴയകാല അറിവുകൾ പങ്കുവയ്ക്കുകയും ചെയ്യുന്ന ചരിത്ര റിപ്പോർട്ടുകളും മറുനാടൻ തയ്യാറാക്കും.

നാനാത്വത്തിൽ ഏകത്വമെന്ന രാഷ്ട്ര സങ്കൽപം പോലെ തന്നെ ഇപ്പോൾ തിരഞ്ഞെടുപ്പു ഗോദയിലും ഇന്ത്യൻ ദേശീയതയിൽ ചർച്ചചെയ്യപ്പെടുന്നത് കൂടുതലും സംസ്ഥാനാധിഷ്ഠിത വിഷയങ്ങൾ കൂടിയാണ്. ഇതനുസരിച്ച് പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയുടെ വിധി നിർണയിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നു എന്നാണ് ഏറ്റവും പുതിയ സർവേകളും സൂചിപ്പിക്കുന്നത്. ഒന്നുകിൽ കോൺഗ്രസ്, അല്ലെങ്കിൽ ബിജെപി എന്ന നിലയിലാവില്ല ഇക്കുറി കാര്യങ്ങൾ എന്നത് ഏറെക്കുറെ തീർച്ചയായിക്കഴിഞ്ഞു. ഇത്തരത്തിൽ ഓരോ സംസ്ഥാനങ്ങളിലും ഏതൊക്കെ കക്ഷികൾ ദേശീയ സർക്കാർ രൂപീകരണത്തിൽ ഭാഗഭാക്കാകുമെന്നതും വലിയ വിഷയമാണ്. അതിനാൽ തന്നെ സംസ്ഥാനങ്ങളുടെ ചരിത്രത്തിലും നിലവിലെ സാഹചര്യത്തിലും ഊന്നിയുള്ള വിശകലനങ്ങളും മറുനാടൻ തയ്യാറാക്കുന്നു.

മുൻകാലങ്ങളെ അപേക്ഷിച്ച് സോഷ്യൽ മീഡിയ കൂടുതൽ സജീവമായി തിരഞ്ഞുടുപ്പിൽ നിർണായക ഘടകമാകുന്ന തിരഞ്ഞെടുപ്പു കൂടിയാണ് ഇത്. സ്മാർട്ട് ഫോണുകളും ഫോർജി വിപ്‌ളവും വന്നതിന് പിന്നാലെ വാർത്തകൾ യഥാർത്ഥത്തിൽ കൂടുതൽ വേഗത്തിൽ വിരൽത്തുമ്പിലേക്ക് എത്തുന്ന കാലം. സോഷ്യൽ മീഡിയയിലൂടെ ഇറങ്ങുന്ന അഭിപ്രായങ്ങളും ട്രോളുകളും എല്ലാം മുൻനിര രാഷ്ട്രീയ പാർട്ടികൾ പ്രചരണായുധമാക്കുന്ന കാലം. വാർത്തകൾ തമസ്‌കരിച്ച് ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ മാധ്യമങ്ങൾക്ക് കഴിയാത്ത നിലയിലേക്ക് സോഷ്യൽ മീഡിയയുടെ സ്വാധീനം വളർന്നുകഴിഞ്ഞു. ഇത്തരത്തിൽ സൈബർ ലോകത്തിന്റെ സ്വാധീനം ഏറ്റവുമധികം ഉണ്ടാകാൻ പോകുന്ന തിരഞ്ഞെടുപ്പാണ് വരുന്നത് എന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സൈബർ യുദ്ധത്തിനാണ് ഈ തിരഞ്ഞെടുപ്പുകാലം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ഇങ്ങനെ തിരഞ്ഞെടുപ്പിന്റെ ഓരോ മേഖലയും സ്പർശിക്കുന്ന റിപ്പോർട്ടുകളാണ് മറുനാടൻ മലയാളി തയ്യാറാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ, മുൻ തിരഞ്ഞെടുപ്പുകളുടെ എല്ലാം നേർക്കാഴ്ചയായി മാറുന്ന റിപ്പോർട്ടുകളും വീഡിയോകളും ഉണ്ടാവും. വാർത്തകൾ വെബ്‌സൈറ്റിലും വീഡിയോകൾ യുട്യൂബ് ചാനലിലും കാണാം. 'ഇന്ത്യ 2019' എന്ന യുട്യൂബ് ചാനലിലൂടെയാണ് മറുനാടൻ തിരഞ്ഞെടുപ്പ്കാല വീഡിയോകൾ ജനങ്ങളിലേക്ക് എത്തുക. തിരഞ്ഞെടുപ്പു വിശേഷങ്ങൾ മാത്രം പങ്കുവയ്ക്കുന്നതിനുള്ള മറുനാടൻ യുട്യൂബ് ചാനലാവും ഇത്. വാർത്തകൾ വെബ്്‌സൈറ്റിൽ പൊളിറ്റിക്‌സ്-- ഇന്ത്യ 2019 എന്ന ടൈറ്റിലിൽ ലഭ്യമാകും.

ഈ വാർത്തയ്‌ക്കൊപ്പം നൽകിയ യു ട്യൂബ് ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബ് ചെയ്താൽ തുടർന്നുവരുന്ന ഓരോ വീഡിയോ റിപ്പോർട്ടും നിങ്ങളിലേക്ക് അപ്പപ്പോൾ എത്തും. ഇതിനായി ബെൽ ബട്ടൻ അമർത്തിയാൽ മതി.

മറുനാടൻ മലയാളി തിരഞ്ഞെടുപ്പ് വാർത്താ ചാനലായ 'ഇന്ത്യ 2019' സന്ദർശിക്കാൻ ഇവിടെ ക്‌ളിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP