Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാക്കിസ്ഥാനെതിരെ പറയാൻ എംബിഎസിനെ കിട്ടില്ല; പുൽവാമയിലെ സൈനികരുടെ ജീവത്യാഗവും പ്രശ്‌നമല്ല; ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാമെന്ന സ്ഥിരം പല്ലവിയിൽ ഒതുക്കി സംയുക്ത പ്രസ്താവന; സൽമാൻ രാജകുമാരന്റെ സന്ദർശനം ഇന്ത്യക്ക് നൽകുന്നത് നിരാശ മാത്രം; റിയാദിനെ കൂടെ കൂട്ടാൻ ആവുന്നതെല്ലാം ചെയ്ത മോദി തന്ത്രങ്ങൾക്ക് തിരിച്ചടി; പാക്കിസ്ഥാന്റെ 'തീവ്രവാദ വിരുദ്ധ' ഉദ്യമങ്ങളെ പ്രകീർത്തിച്ചയാൾക്ക് പ്രോട്ടോക്കോൾ ലംഘിച്ച് വൻ വരവേൽപ്പ് നൽകിയതിനെ വിർശിച്ച് കോൺഗ്രസും

പാക്കിസ്ഥാനെതിരെ പറയാൻ എംബിഎസിനെ കിട്ടില്ല; പുൽവാമയിലെ സൈനികരുടെ ജീവത്യാഗവും പ്രശ്‌നമല്ല; ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാമെന്ന സ്ഥിരം പല്ലവിയിൽ ഒതുക്കി സംയുക്ത പ്രസ്താവന; സൽമാൻ രാജകുമാരന്റെ സന്ദർശനം ഇന്ത്യക്ക് നൽകുന്നത് നിരാശ മാത്രം; റിയാദിനെ കൂടെ കൂട്ടാൻ ആവുന്നതെല്ലാം ചെയ്ത മോദി തന്ത്രങ്ങൾക്ക് തിരിച്ചടി; പാക്കിസ്ഥാന്റെ 'തീവ്രവാദ വിരുദ്ധ' ഉദ്യമങ്ങളെ പ്രകീർത്തിച്ചയാൾക്ക് പ്രോട്ടോക്കോൾ ലംഘിച്ച് വൻ വരവേൽപ്പ് നൽകിയതിനെ വിർശിച്ച് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയെ നിരാശരാക്കി സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. പാക്കിസ്ഥാന്റെ മുൻകൈയിൽ ഇന്ത്യയിൽ നടക്കുന്ന ഭീകരവാദത്തെ തള്ളിപ്പറയാൻ സൗദിയുടെ കിരീടാവകാശി തയ്യാറായില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുൽവാമ ആക്രമണം ചർച്ചയ്ക്ക വിധേയമാക്കിയെങ്കിലും ഇതെല്ലാം എംബിഎസ് എന്ന് അറിയപ്പെടുമെന്ന മുഹമ്മദ് ബിൻ സൽമാൻ മുഖവിലയ്ക്ക് പോലുമെടുത്തില്ല. ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി യോജിച്ച് പോരാടുമെന്നും ഭീകരതയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുമെന്നും എംബിഎസ് പറഞ്ഞു. അതിന് അപ്പുറത്തേക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്താനോ ഇന്ത്യയിൽ പ്രശ്‌നമുണ്ടാക്കുന്നത് പാക്കിസ്ഥാനാണെന്നോ സമ്മതിക്കാനോ എംബിഎസ് തയ്യാറായില്ല. പുൽവാമ ദുരന്തമോ ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികൾക്കെതിരേയോ പോലും ഒന്നും പറഞ്ഞില്ല. പുൽവാമ ദുരന്തത്തിൽ കൊല്ലപ്പെട്ട സൈനികരെ കുറിച്ച് പോലും സൗദി രാജകുമാരൻ ഒന്നും പറഞ്ഞില്ല. ഇതോടെ പാക്കിസ്ഥാനോടുള്ള സ്‌നേഹമോ സൗഹൃദമോ സൗദിക്ക് ഇന്ത്യോയോടില്ലെന്ന സൂചനയാണ് സൗദി നൽകുന്നത്.

വാണിജ്യ പങ്കാളിയായി മാത്രമേ ഇന്ത്യയെ സൗദി കാണുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിരവധി കരാറുകളിൽ സൗദി ഇന്ത്യയുമായി ഒപ്പിട്ടു. അതിന് അപ്പുറത്ത് ഒന്നും സൗദി ഇന്ത്യയ്ക്ക് നൽകില്ല. അങ്ങനെ വെറുമൊരു ചടങ്ങ് മാത്രമായി സൽമാൻ രാജകുമാരന്റെ ഇന്ത്യൻ സന്ദർശനം മാറുകായണ്. പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം രാജകുമാരൻ എത്തിയിരുന്നു. അന്ന് 2000കോടി ഡോളറിന്റെ സഹായമാണ് നൽകിയത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പുൽവാമ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാക്കിസ്ഥാനെതിരെ എംബിഎസിനെ മോദി അറിയിച്ചു. തീവ്രവാദത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുകയും ചെയ്തു. പാക്കിസ്ഥാനെ പരസ്യമായി തള്ളി പറയുന്നതൊന്നും സംഭവിച്ചില്ല. മറിച്ച് പതിവ് പല്ലവി പോലെ ഭീകരവാദത്തെ തള്ളി പറഞ്ഞ് എംബിഎസ് മടങ്ങി. വിമാനത്താവളത്തിൽ മോദി എത്തി എംബിഎസിനെ സ്വീകിരിച്ചതും വെറുതയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ആരാധനയാണെന്ന് സൽമാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്നും രാഷ്ട്രപതി ഭവനിലെ ചർച്ചയ്ക്കിടെബിൻ സൽമാൻ മോദിയെ പുകഴ്‌ത്തിയതെന്നാണ് റിപ്പോർട്ട്. 'ഞാൻ മോദിയെ ആരാധിക്കുന്നു. മോദിയെനിക്ക് ഏട്ടനെപ്പോലെയാണ്. അദ്ദേഹത്തിന് ഞാൻ അനുജനെപ്പോലെയും' എം.ബി.എസ് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും സംയുക്ത പ്രസ്താവനയിൽ പ്രതിഫലിച്ചില്ല. 70 വർഷത്തോളുമായി സൗദി അറേബ്യ നിർമ്മിക്കാൻ ഇന്ത്യക്കാർ സഹായിക്കുകയാണ്. സൗദിയിൽ അവർ സുഹൃത്തുക്കളെപ്പോലെയാണ്. ഇരു രാജ്യങ്ങൾക്കും വേണ്ടി ഈ ബന്ധം കുറേക്കൂടി ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്ത്യയിലെത്തിയ ബിൻ സൽമാനെ പ്രോട്ടോക്കോൾ ലംഘിച്ച് മോദി കെട്ടിപ്പിടിച്ചത് വിവാദമായിരുന്നു. ' പാക്കിസ്ഥാന് 20 ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത, പാക്കിസ്ഥാന്റെ 'തീവ്രവാദ വിരുദ്ധ' ഉദ്യമങ്ങളെ പ്രകീർത്തിച്ചയാൾക്ക് പ്രോട്ടോക്കോൾ ലംഘിച്ച് വൻ വരവേൽപ്പ് നൽകിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വിമർശനവുമായി മുന്നോട്ടുവന്നിരുന്നു.

ദ്വിദിന ഇന്ത്യാ സന്ദർശനത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതിഭവനിൽ ഊഷ്മളസ്വീകരണമാണ് നൽകിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ന്യൂഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചിരുന്നു. അതിന് ശേഷമായിരുന്നു മുഹമ്മദ് ബിൻ സൽമാനും മോദിയും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്‌ച്ചയിൽ ഉഭയകക്ഷി, വാണിജ്യം, ഊർജം, ശാസ്ത്രം, സാങ്കേതികം, കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ചയായി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ കുറിച്ചുള്ള ചർച്ച ഇന്ത്യക്ക് നിർണായകമാണ്. പുൽവാമ ആക്രമണത്തെ അപലപിച്ച് നേരത്തെ സൗദി അറേബ്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് അപ്പുറത്തേക്ക് പാക്കിസ്ഥാനെ സൽമാൻ ഇപ്പോഴും ഭീകരതയുടെ പേരിൽ തള്ളി പറയുന്നില്ല.

'ഇന്ത്യയുമായുള്ള ബന്ധം ഞങ്ങളുടെ ഡിഎൻഎയിൽ തന്നെയുള്ളതാണ്'' രാഷ്ട്രപതി ഭവനിലെത്തി രാം നാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത്. സൗദി രാജകുമാരൻ വിമാനമിറങ്ങിയപ്പോൾ തന്നെ പ്രോട്ടോകോൾ പോലും ലംഘിച്ച് നരേന്ദ്ര മോദി അദ്ദേഹത്തെ ആലിംഗനം ചെയ്ത് സ്വാഗതമരുളിയിരുന്നു. സൗദിയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ഒരു പുത്തൻ അദ്ധ്യായം കുറിക്കുന്ന മുഹൂർത്തമെന്നാണ് ഇന്ത്യയുടെ ഒരു വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്തത്. മന്ത്രിമാരും ബിസിനസ്സ് പങ്കാളികളുമടങ്ങുന്ന സന്നാഹത്തോടൊപ്പമാണ് രാജകുമാരൻ ഇന്ത്യയിലെത്തിയത്. എന്നാൽ സന്ദർശനത്തെ വെറുമൊരു വാണിജ്യ-വ്യാപാര ചർച്ചകൾക്കുള്ള വേദിയാക്കി മാറ്റുകയായിരുന്നു സൽമാൻ രാജകുമാരൻ.

പാക്കിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയത്. എന്നാൽ ഇസ്ലാമാബാദിൽനിന്ന് നേരിട്ടല്ല ഇന്ത്യയിലേക്കു വന്നിട്ടുള്ളത്. പാക്കിസ്ഥാനിൽനിന്ന് സൗദിയിലേക്ക് മടങ്ങിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്. നേരത്തെ പാക്കിസ്ഥാനിൽ നിന്ന് നേരിട്ട് വരാനായിരുന്നു തീരുമാനം. പുൽവാമയിലെ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരിപാടി മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP