Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ പാക്കിസ്ഥാനിലെ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നു; ബാലാക്കോട്ട് ആക്രമണത്തിലും സർജിക്കൽ സ്‌ട്രൈക്കിലും ഞെട്ടിയ പാക്കിസ്ഥാനികൾ മോദി വിരുദ്ധതയുടെ വക്താക്കളാവുന്നു; മോദി തോൽക്കാൻ നോമ്പും പ്രാർത്ഥനയുമായി പാക്കിസ്ഥാനികൾ

മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ പാക്കിസ്ഥാനിലെ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നു; ബാലാക്കോട്ട് ആക്രമണത്തിലും സർജിക്കൽ സ്‌ട്രൈക്കിലും ഞെട്ടിയ പാക്കിസ്ഥാനികൾ മോദി വിരുദ്ധതയുടെ വക്താക്കളാവുന്നു; മോദി തോൽക്കാൻ നോമ്പും പ്രാർത്ഥനയുമായി പാക്കിസ്ഥാനികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്നത്തെ വോട്ടെണ്ണലിലേക്ക് ശ്രദ്ധാപൂർവം കണ്ണുനട്ടിരിക്കുന്നത് ഇന്ത്യക്കാർ മാത്രമല്ല. അയൽരാജ്യമായ പാക്കിസ്ഥാനിലെ ജനങ്ങളും ഇന്ത്യയിൽ ഇനിയാര് അധികാരത്തിൽ വരുമെന്ന ആകാംഷയിലാണ്.

ഇരുരാജ്യങ്ങളിലുമായി ബന്ധുക്കൾ പടർന്നുകിടക്കുന്ന അതിർത്തിയിലെ ജനങ്ങൾക്കുമാത്രമല്ല, പാക്കിസ്ഥാനിലെ സമാധാന കാംഷികളായ ജനങ്ങളാകെ ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ബാലാക്കോട്ടിലെ ആക്രമണവും സർജിക്കൽ സ്‌ട്രൈക്കുമൊക്കെ അവരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചുവരികയാണെങ്കിൽ അത് ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നും അവർ ആശങ്കപ്പെടുന്നു.

ഇന്ത്യൻ വ്യോമസേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കാണ് പാക്കിസ്ഥാനികളെ മോദിവിരുദ്ധരാക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അവർ ആ ആശങ്ക പങ്കുവെക്കുന്നുമുണ്ട്. വലിയ ഭൂരിപക്ഷത്തോടെ മോദി അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നവരും അവിടെയേറെയാണ്. മുന്നണി സർക്കാരാണെങ്കിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ മോദിക്കാവില്ലെന്നും അവർ കരുതുന്നു. ബിജെപിക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണമനുസരിച്ചാകും ഇന്ത്യ-പാക് ബന്ധമെന്നും അവർ വിലയിരുത്തുന്നു.

നരേന്ദ്ര മോദി അധികാരത്തിൽ തുടരുകയാണെങ്കിൽ അത് ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്ക് സാധ്യതയേറ്റുമെന്ന് അടുത്തിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അവിടുത്തെ സാധാരണക്കാരായ ജനങ്ങൾ ചിന്തിക്കുന്നത് മറിച്ചാണെന്ന് സോഷ്യൽ മീഡിയ വിലയിരുത്തിയാൽ മനസ്സിലാകും. മോദി സർക്കാർ വീണ്ടും വരുന്നത് ഇന്ത്യയിൽ പാക്കിസ്ഥാനെതിരായ ശത്രുത കൂട്ടുമെന്നും തുടർന്നും സർജിക്കൽ സ്‌ട്രൈക്കുകളുണ്ടാകുമെന്നും അവർ ഭയക്കുന്നു.

എന്നാൽ, വിദേശത്തുള്ള പാക്കിസ്ഥാൻകാർ കരുതന്നത് മറിച്ചാണെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി റിയാസ് അഭിപ്രായപ്പെടുന്നു. മോദി അധികാരത്തിൽ തുടരണമെന്നാണ് പാക്കിസ്ഥാന് പുറത്ത് ജീവിക്കുന്ന പാക്കിസ്ഥാൻകാരുടെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. മോദി വരികയാണെങ്കിൽ അത് ഭീകരർക്കും ഛിദ്രശക്തികൾക്കും വലിയ തിരിച്ചടിയാകും. ഭീകരതയെ സ്വന്തം മണ്ണിൽനിന്ന് തുടച്ചുനീക്കാൻ പാക്കിസ്ഥാൻ സർക്കാരിനും അതൊരു സമ്മർദമാകും. മേഖലയിൽ സമാധാനം പുലരാനും മോദി തുടരുന്നതാണ് നല്ലതെന്ന് അദ്ദേഹം കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP