Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജല വൈദ്യുത പദ്ധതിയിലെ സഹകരണത്തിന് അപ്പുറത്തേക്ക് കൂടുതൽ സഹകരണം; എൽപിജി മുതൽ ബഹിരാകാശത്ത് വരെ സഹായം നൽകും; ചെറു ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിനും ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും സഹകരണം ശക്തമാക്കും; സാധാരണക്കാരെ ഒപ്പം നിർത്താൻ എൽപിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽനിന്ന് 1000 മെട്രിക് ടണ്ണായി ഉയർത്തും; മോദിക്ക് തിമ്പുവിൽ ഒരുക്കിയത് രാജകീയ വരവേൽപ്പ്; നല്ല അയൽക്കാതെ ചേർത്ത് നിർത്തി ഇന്ത്യ

ജല വൈദ്യുത പദ്ധതിയിലെ സഹകരണത്തിന് അപ്പുറത്തേക്ക് കൂടുതൽ സഹകരണം; എൽപിജി മുതൽ ബഹിരാകാശത്ത് വരെ സഹായം നൽകും; ചെറു ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിനും ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും സഹകരണം ശക്തമാക്കും; സാധാരണക്കാരെ ഒപ്പം നിർത്താൻ എൽപിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽനിന്ന് 1000 മെട്രിക് ടണ്ണായി ഉയർത്തും; മോദിക്ക് തിമ്പുവിൽ ഒരുക്കിയത് രാജകീയ വരവേൽപ്പ്; നല്ല അയൽക്കാതെ ചേർത്ത് നിർത്തി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

തിമ്പു: ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാന് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിടെ പുറത്ത് വരുന്നത്. പാചക വാതകം മുതൽ ബഹിരാകാശ രംഗം വരെ ഭൂട്ടാന് സഹായ ഹസ്തം നീട്ടുമെന്ന് മോദി വാഗ്ദാനം ചെയ്തു. ഭൂട്ടാനുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന ജലവൈദ്യുതി പദ്ധതിയിലെ സഹകരണത്തിന് അപ്പുറത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം.

വിദേശ കറൻസി വിനിമയം, പ്രകൃതി വാതകം, റുപേ കാർഡിന്റെ പ്രഖ്യാപനം തുടങ്ങി വിദ്യാഭ്യാസവും ശാസ്ത്ര രംഗവും അടക്കമുള്ള മേഖലയിൽ ഭൂട്ടാന് സഹായം നൽകുമെന്ന് മോദി വാഗ്ദാനം ചെയ്തു. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബെ അടക്കമുള്ളവർ സന്നിഹിതരായ വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവിലാണ് വാർത്താ സമ്മേളനം നടത്തിയത്. മാത്രമല്ല വാർത്താ സമ്മേളനം കൂടും മുൻപ് മോദിയും ഷെറിങ് തോബെയും ചർച്ച നടത്തിയിരുന്നു.

ജലവൈദ്യുത പദ്ധതികളിലെ സഹകരണം തുടരേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂട്ടാനിലെ നദികളിലെ ജലത്തിൽനിന്നു കഴിഞ്ഞ വർഷങ്ങളിൽ ഇരു രാഷ്ട്രങ്ങളും വൈദ്യുതി മാത്രമല്ല ഉൽപാദിപ്പിച്ചത്, സമൃദ്ധിയും കൂടിയാണ് 5,012 കോടിയുടെ മാങ്‌ദേചു ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞു. എൽപിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽനിന്ന് 1000 മെട്രിക് ടണ്ണായി ഉയർത്തും. ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ ആവശ്യത്തിനാണിത് പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടാന് പഞ്ചവൽസര പദ്ധതികളിലൂടെ ഇന്ത്യ നൽകുന്ന സഹായം തുടരും. ഇതിൽ ഭൂട്ടാനിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കായിരിക്കും മുൻഗണന നൽകുക. ചെറു ഉപഗ്രങ്ങൾ നിർമ്മിക്കുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭൂട്ടാനിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിച്ച ഏഴ് കോടിയുടെ ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു ആദ്യ സന്ദർശനം. ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുകയും ഈ സന്ദർശനത്തിന്റെ അജണ്ടകളിൽ പെടുന്നു. ശനിയാഴ്ച രാവിലെ പാരോ ഇന്റർനാഷണൽ എയർപോർട്ടിൽ ചെന്നിറങ്ങിയ മോദിയെ ഡോ. ലോട്ടായ് ത്‌ഷേറിങ് സ്വീകരിച്ചു. എയർപോർട്ടിൽ മോദി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സ്വീകരണം തന്നെ സ്പർശിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും ആനയിക്കാൻ ഇരുവശങ്ങളിലും ഭൂട്ടാനിലെ ജനങ്ങൾ ഇന്ത്യയുടെയും ഭൂട്ടാന്റെയും പതാകകൾ വീശി കാത്തു നിൽപ്പുണ്ടായിരുന്നു. ഭൂട്ടാൻ പ്രധാനമന്ത്രിയുമായി മോദി പിന്നീട് ചർച്ച നടത്തിയതായി ആൾ ഇന്ത്യ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ചർച്ചാവിഷയമായത്. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർത്തപ്പെട്ടു.

ഭൂട്ടാനിലെ വിദ്യാർത്ഥികളുമായി സംവാദം നടത്താനും ഈ സന്ദർശനത്തിൽ മോദിക്ക് പരിപാടിയുണ്ട്. റോയൽ യൂണിവേഴ്‌സിറ്റി ഓഫ് ഭൂട്ടാനിലെ വിദ്യാർത്ഥികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയൽരാജ്യത്തേക്കുള്ള മോദിയുടെ പോക്ക്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവർ മേഖലയിലും ഇടപെടൽ നടത്താൻ ചൈനയ്ക്ക് താൽപര്യമുണ്ട്. മേഖലയിൽ ചൈനയും പാക്കിസ്ഥാനും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് ഇന്ത്യ സൗഹൃദം വിശാലമാക്കാൻ ശ്രമിക്കുന്നത്.

വികസനത്തിന്റെ തലത്തിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഖ്യം വർധിപ്പിക്കാൻ ഇന്ത്യ ഏറെ ശ്രദ്ധാലുവാണെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. ഇതിന്റെ ഭാഗമായി ഭൂട്ടാന്റെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ 400 കോടിയുടെ പിന്തുണ ഇന്ത്യ നൽകുമെന്ന് ഗോഖലെ പറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂട്ടുന്നതിന്റെ ഇൻസെന്റീവ് എന്ന നിലയിലാണ് കമ്പനികൾക്കും നിർമ്മാതാക്കൾക്കുമായി ഈ തുക ചെലവിടുക.

2018ൽ തുടങ്ങിയ ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിയിലേക്ക് ഇന്ത്യയുടെ സംഭാവനയായി 5000 കോടി രൂപ പോകുന്നുണ്ട്. ഇത്തവണ 5012 കോടി രൂപയുടെ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും ഇന്ത്യൻ പ്രധാനമന്ത്രി ഒപ്പു വെക്കുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP