Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപ് ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ ആണവ മിസൈൽ അയക്കാം; നിങ്ങളുടെ മിസൈൽ ഇങ്ങെത്തുംമുമ്പ് ഞങ്ങളുടേത് നിങ്ങളെ തീർത്തുകളയും; യൂറോപ്പിൽ ഇനിയെന്തെങ്കിലും മിസൈൽ വിന്യാസം നടത്തിയാൽ നോക്കിയിരിക്കില്ല; അമേരിക്കയ്ക്ക് അന്തിമ മുന്നറിയിപ്പുമായി പുട്ടിൻ

ട്രംപ് ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ ആണവ മിസൈൽ അയക്കാം; നിങ്ങളുടെ മിസൈൽ ഇങ്ങെത്തുംമുമ്പ് ഞങ്ങളുടേത് നിങ്ങളെ തീർത്തുകളയും; യൂറോപ്പിൽ ഇനിയെന്തെങ്കിലും മിസൈൽ വിന്യാസം നടത്തിയാൽ നോക്കിയിരിക്കില്ല; അമേരിക്കയ്ക്ക് അന്തിമ മുന്നറിയിപ്പുമായി പുട്ടിൻ

യൂറോപ്പിൽ മിസൈലുകൾ വിന്യസിക്കാൻ ശ്രമിച്ചാൽ ശീതയുദ്ധകാലത്തേതുപോലുള്ള സംഘർഷം വീണ്ടും ഉടലെടുക്കുമെന്ന് അമേരിക്കയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ മുന്നറിയിപ്പ്. അമേരിക്ക തൊടുക്കുന്ന മിസൈലുകൾ മോസ്‌കോയിലെത്തുംമുമ്പ് അമേരിക്കയെ ചുട്ടെരിക്കുന്ന റഷ്യൻ മിസൈലുകൾ തന്റെ പക്കലുണ്ടെന്നും പുട്ടിൻ പറഞ്ഞു. അമേരിക്കയുമായി ആയുധ മത്സരത്തിന് താത്പര്യമില്ലെങ്കിലും, യൂറോപ്പിൽ ഇനിയും മിസൈൽ വിന്യാസം തുടർന്നാൽ നോക്കിയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പത്തുമുതൽ 12 മിനിറ്റിനുള്ളിൽ മോസ്‌കോയെ തകർക്കാവുന്ന രീതിയിലാണ് യൂറോപ്പിൽ അമേരിക്ക മിസൈലുകൾ വിന്യസിച്ചിട്ടുള്ളത്. ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധിക്കുകയല്ലാതെ മറ്റുവഴികളൊന്നും റഷ്യക്കുമുന്നിലില്ലെന്നും പുട്ടിൻ പറഞ്ഞു. 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിട്ടുള്ളതെന്നും റഷ്യൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

1962-ൽ അമേരിക്ക തുർക്കിയിൽ മിസൈലുകൾ വിന്യസിച്ചതിനുപകരമായി, അമേരിക്കയെ ലക്ഷ്യമിട്ട് സോവിയറ്റ് യൂണിയൻ ക്യൂബയിൽ ബാലിസ്റ്റിക് മിസൈലുകൾ വിന്യസിച്ചതാണ് ക്യൂബൻ മിസൈൽ സ്‌റ്റൈൽ ക്രൈസിസ് എന്നറിയപ്പെടുന്നത്. ഈ നീക്കം ലോകത്തെ ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുകയും മുൾമുനയിൽ നിർത്തുകയും ചെയ്തിരുന്നു. യൂറോപ്പിൽ സമാനമായ രീതിയൽ ഹ്രസ്വദൂര ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിക്കാനാണ് അമേരിക്ക ഇപ്പോൾ ശ്രമിക്കുന്നതെന്ന് പുട്ടിൻ കുറ്റപ്പെടുത്തുന്നു.

യൂറോപ്പിൽ സ്ഥാപിച്ചിട്ടുള്ള മിസൈലുകൾ മോസ്‌കോയിലെത്തുംമുമ്പ് അമേരിക്കയിൽ ആണവ മിസൈലുകൾ പതിപ്പിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ റഷ്യക്കാകുമെന്ന് പുട്ടിൻ പറഞ്ഞു. അതുകൊണ്ടുതന്നെ ഡൊണാൾഡ് ട്രംപ് കൂടുതൽ മണ്ടത്തരങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടില്ലെന്നാണ് കരുതുന്നതെന്നും പുട്ടിൻ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം നേർത്തുവരികയാണെങ്കിലും ക്യൂബൻ മിസൈൽ പ്രതിസന്ധിയുടെ കാലത്തെയത്ര മോശമല്ല സ്ഥിതിഗതികളെന്നും പുട്ടിൻ സൂചിപ്പിച്ചു.

ക്യൂബൻ മിസൈൽ പ്രതിസന്ധിയുടേതു പോലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. എന്നാൽ, ആരെങ്കിലും അതിനാഗ്രഹിക്കുന്നുണ്ടെങ്കിൽ ആണവ മിസൈലുകൾ വിന്യസിക്കാൻ റഷ്യയും ഒരുക്കമാണ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും ഇന്നുതന്നെ ഏർപ്പെടുത്താം. നിമിഷങ്ങളെണ്ണി അവർക്ക് കാത്തിരിക്കുകയും ചെയ്യാമെന്ന് പുട്ടിൻ പറഞ്ഞു. ഭൂമിശാത്രപരമായുള്ള പ്രത്യേകതകൾ കൊണ്ട് യൂറോപ്പിൽനിന്ന് മോസ്‌കോയിലെത്തുംമുമ്പ് റഷ്യൻ മിസൈലുകൾക്ക് അമേരിക്കൻ നഗരങ്ങളിലെത്താനാകുമെന്ന് ഓർക്കണമെന്നും പുട്ടിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP