Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം നിങ്ങളുടെ പഴയ രാജ്യത്ത് ചെന്ന് അവരെ ശരിയാക്കൂ; അഴിമതിയുടെ കൂത്തരങ്ങായ മാറിയ നെറികെട്ട രാജ്യത്തെ നന്നാക്കാതെ അമേരിക്കയെ ഉണ്ടാക്കാൻ ഇങ്ങോട്ട് വരുന്നത് എന്തിന്...? കറുത്ത വർഗക്കാരായ എംപിമാരെ അധിക്ഷേപിക്കാൻ ട്രംപ് ഉപയോഗിച്ചത് വംശീയതയുടെ ഏറ്റവും ഹീനമായ വാക്കുകൾ; അമേരിക്കൻ ചരിത്രം അറിയാത്ത ട്രംപ് തുറന്ന് വിട്ടത് ഭീതിദമായ വംശീയ ഭരണത്തിന്റെ പൊള്ളുന്ന വാക്കുകൾ

ആദ്യം നിങ്ങളുടെ പഴയ രാജ്യത്ത് ചെന്ന് അവരെ ശരിയാക്കൂ; അഴിമതിയുടെ കൂത്തരങ്ങായ മാറിയ നെറികെട്ട രാജ്യത്തെ നന്നാക്കാതെ അമേരിക്കയെ ഉണ്ടാക്കാൻ ഇങ്ങോട്ട് വരുന്നത് എന്തിന്...? കറുത്ത വർഗക്കാരായ എംപിമാരെ അധിക്ഷേപിക്കാൻ ട്രംപ് ഉപയോഗിച്ചത് വംശീയതയുടെ ഏറ്റവും ഹീനമായ വാക്കുകൾ; അമേരിക്കൻ ചരിത്രം അറിയാത്ത ട്രംപ് തുറന്ന് വിട്ടത് ഭീതിദമായ വംശീയ ഭരണത്തിന്റെ പൊള്ളുന്ന വാക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: തന്റെ ഉള്ളിലെ വംശീയതയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്ന വിവാദമായ നിർദ്ദേശം അമേരിക്കയിലെ കറുത്ത വർഗക്കാരായ എംപിമാർക്ക് നേർക്ക് പ്രയോഗിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഡെമോക്രാറ്റിക് ഹൗസ് നേതൃത്വത്തോടെ കലഹിച്ച് പ്രോഗ്രസീവ് ഡെമോക്രാറ്റ് കോൺഗ്രസ് വിമൺ എന്ന പേരിൽ പ്രത്യേക ഗ്രൂപ്പായി ഇരിക്കുന്ന ഇൽഹാം ഒമാർ , അലക്സാണ്ട്രിയ ഒകാസിയോ-കോർട്സ്, റാഷിദ ട്ലെയ്ബ്, അയ്ന പ്രെസ്ലെ എന്നീ എംപിമാരോടാണ് ട്രംപ് ഈ വിധത്തിൽ വംശീയമായി പെരുമാറിയിരിക്കുന്നത്.

ഇതിൽ ഇൽഹാം ഒമാർ സോമാലിയയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ്. മറ്റുള്ളവർ വിവിധ രാജ്യങ്ങളിൽ നിന്നും പല സമയത്തായി യുഎസിലേക്കെത്തിയവരാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെട്ട് നന്നാക്കാൻ ശ്രമിക്കുന്നതിന് മുമ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറിയ സ്വന്തം രാജ്യങ്ങളിൽ പോയി അവയെ നന്നാക്കാനാണ് ഈ എംപിമാരോട് ട്രംപ് ആക്രോശിച്ചിരിക്കുന്നത്. സ്വന്തം രാജ്യങ്ങളെ നന്നാക്കാനാവാതെ അമേരിക്കയെ ഉണ്ടാക്കാൻ ഇങ്ങോട്ട് വരുന്നത് എന്തിനാണെന്നും ട്രംപ് ഇവരോട് ചോദിച്ചിരിക്കുന്നു. ഇത്തരത്തിൽ അമേരിക്കയുടെ യഥാർത്ഥ ചരിത്രം അറിയാതെ ട്രംപ് തുറന്ന് വിട്ടിരിക്കുന്നത് ഭീതിദമായ വംശീയ ഭരണത്തിന്റെ പൊള്ളുന്ന വാക്കുകളാണ്.

യുഎസ് എന്നാൽ ഭൂമിയിലെ ഏറ്റവും ശക്തമായതും മഹത്തായതുമായ രാജ്യമാണെന്നും ഇവിടുത്തെ ഗവൺമെന്റ് നല്ല നിലയിലാണ് പ്രവർത്തിക്കുന്നതെന്നം യുഎസിലെ സംവിധാനങ്ങളെ കുറ്റം പറയുന്നവർ മനസിലാക്കണമെന്നും ട്രംപ് ഓർമിപ്പിക്കുന്നു. പ്രോഗ്രസീവ് ഡെമോക്രാറ്റ് കോൺഗ്രസ് വിമൺ ഗ്രൂപ്പിൽ പെട്ട എംപിമാർ എന്തുകൊണ്ടാണ് തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ച് പോയി അവിടുത്തെ അഴിമതിയെയും കുറ്റകൃത്യങ്ങളെയും ഇല്ലാതാക്കി അവിടം നന്നാക്കാൻ ശ്രമിക്കാത്തതെന്നും ട്രംപ് ആവർത്തിച്ച് ചോദിക്കുന്നു. തുടർന്ന് ആ മാതൃക അമേരിക്കയ്ക്കും പിന്തുടരാമെന്നും ട്രംപ് പരിഹസിക്കുന്നു.

യുഎസിനെ നന്നാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് അവർ തങ്ങളുടെ ജന്മരാജ്യത്തെ നന്നാക്കാനാണ് ശ്രമിക്കേണ്ടതെന്ന് മൂന്ന് വ്യത്യസ്ത ട്വീറ്റുകളിലൂടെ ട്രംപ് നിർദ്ദേശിക്കുന്നു. ഈ രാജ്യങ്ങൽലാണ് യുഎസിനേക്കാൾ ഇവരുടെ സഹായം കൂടുതലായി വേണ്ടതെന്നും ട്രംപ് എടുത്ത് കാട്ടുന്നു. ഇതിനായി ഇവർക്ക് മാതൃരാജ്യങ്ങളിലേക്ക് തിരിച്ച് പോകുന്നതിനായി ഹൗസ് സ്പീക്കർ നാൻസി പെലോസി യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ട്രംപ് പരിഹസിക്കുന്നു. സഭയിൽ പ്രത്യേകമായി ഇരിപ്പുറപ്പിച്ച് പ്രോഗ്രസീവ് ഗ്രൂപ്പ് എംപിമാരോട് കടുത്ത നിലപാടെടുത്ത പെലോസിയെ ഈ അവസരത്തിൽ ട്രംപ് പിന്തുണക്കുകയും ചെയ്തിരുന്നു.

ഈ നാല് വനിതാ എംപിമാരും ഹൗസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത് 2018ലായിരുന്നു. ഈ നാല് പേരും ഈ മാസം ആദ്യം 4.6 ബില്യൺ ഡോളറിന്റെ റിപ്പബ്ലിക്കൻ ബോർഡർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. മൈഗ്രന്റ് ഡിറ്റെൻഷൻ സെന്ററുകളടക്കമുള്ളവയ്ക്ക് അതിർത്തിയിൽ സഹായം ചെയ്യുന്നതിനുള്ള ബില്ലായിരുന്നു ഇത്. പെലോസി ഈ ബില്ലിനെ പിന്തുണക്കുകയും ഇത് ഹൗസിൽ പാസാക്കുന്നതിന് സഹായം ചെയ്യുകയും ചെയ്തിരുന്നു. നാല് വനിതാ എംപിമാർക്കും ബില്ലിനോടുള്ള പിന്തിരിപ്പൻ നിലപാടിനെ പെലോസി വിമർശിച്ചിരുന്നു.

ഇൽഹാം ഒമാറിന് നേരെയായിരുന്നു ട്രംപിന്റെ വംശീയക്കലി പ്രധാനമായും ഉറഞ്ഞ് പൊന്തിയിരുന്നത്. മിന്നസോട്ടയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിനെയാണ് അവർ പ്രതിനിധീകരിക്കുന്നത്. ഇതിൽ മിന്നെപൊലിസും ഉൾപ്പെടുന്നു. ചെറിയ പെൺകുട്ടിയായിരുന്നപ്പോഴാണ് എൽഹാം സോമാലിയയിൽ നിന്നും കുടുംബത്തോടൊപ്പം വന്ന് യുഎസിൽ അഭയം തേടിയത്. ഈ ഗ്രൂപ്പിൽ പെട്ട മറ്റൊരു എംപിയായ റാഷിദ ട്ലെയ്ബ് ഫലസ്തീനിയൻ കുടിയേറ്റക്കാരുടെ മകളാണ്.

ഇക്കൂട്ടത്തിൽ പെട്ട പ്രെസ്ലെ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ സ്ത്രീയാണ്. മസാച്ചുസെറ്റ്സിനെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP