Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിപ്പൂരും മാഞ്ചസ്റ്ററും ഇനി ഒരുപോലെന്ന് തെരേസ മെയ്‌; ഇന്ത്യ ദിനം ഔദ്യോഗികമായി ആഘോഷിച്ച് ബ്രിട്ടൻ; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് രാജകീയ സ്വീകരണം; ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് നീങ്ങാൻ പദ്ധതികൾക്ക് രൂപംനൽകി ഇരുരാഷ്ട്രങ്ങളും

മണിപ്പൂരും മാഞ്ചസ്റ്ററും ഇനി ഒരുപോലെന്ന് തെരേസ മെയ്‌; ഇന്ത്യ ദിനം ഔദ്യോഗികമായി ആഘോഷിച്ച് ബ്രിട്ടൻ; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് രാജകീയ സ്വീകരണം; ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് നീങ്ങാൻ പദ്ധതികൾക്ക് രൂപംനൽകി ഇരുരാഷ്ട്രങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര, വാണിജ്യബന്ധങ്ങൾ സുദൃഢമാക്കാനുള്ള പ്രതിജ്ഞയുമായി ഇന്ത്യ ഡേ ഉച്ചകോടി ബ്രിട്ടനിൽ ചേർന്നു. ഇരുരാജ്യങ്ങളിലെയും ഉന്നതോദ്യോഗസ്ഥരും വ്യാവസായിക പ്രമുഖരും പങ്കെടുത്ത ഉച്ചകോടിയിൽ സാമ്പത്തിക രംഗത്തും സാങ്കേതിക വിദ്യാരംഗത്തും വരുത്തേണ്ട സഹകരണത്തെക്കുറിച്ച് വിശദമായ ചർച്ചകളുണ്ടായി. കഴിഞ്ഞദിവസം ചേർന്ന സംയുക്ത സാമ്പത്തിക വാണിജ്യ സമിതിയുടെ (ജെറ്റ്‌കോ) യോഗത്തിൽ പുതിയ ധാരണകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

മറ്റേതൊരു രാജ്യത്തെക്കാളുമധികം തവണ വാണിജ്യസഹകരണ രംഗത്ത് ബ്രിട്ടൻ ചർച്ച നടത്തിയിട്ടുള്ളത് ഇന്ത്യയുമായാണ്. ഇന്നലെ ലണ്ടനിൽ നടന്ന ചർച്ചയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌, യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് എന്നിവർ ബ്രിട്ടനെ പ്രതിനിധീകരിച്ചപ്പോൾ, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉച്ചകോടിക്കെത്തിയത് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലായിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യസഹകരണം എങ്ങനെ മെച്ചപ്പെടുത്താമെന്ന് യോഗം ചർ്ച ചെയ്തു.

ഇന്ത്യയും ബ്രിട്ടനുമായുള്ള ഫലവത്തായ സഹകരണത്തെക്കുറിച്ചുള്ള ചർച്ചകളാണ് യോഗത്തിലുണ്ടായതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്ന് നടപ്പാക്കിയ കാര്യങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമായി.

ഇരുരാജ്യങ്ങൾക്കുമിടയിലെ വാണിജ്യ ബന്ധം കൂടുതൽ ശക്തിയോടെയും ആഴത്തിലും മുന്നോട്ടുപോകുമെന്ന് തനിക്കുറപ്പാണെന്ന് തെരേസ മെയ്‌ പറഞ്ഞു. മണിപ്പൂർ മുതൽ മാഞ്ചസ്റ്റർ വരെ കൂടുതൽ തൊഴിലവസരങ്ങളും വികസനവും സൃഷ്ടിക്കാനാകുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. ഇന്ത്യൻ സർക്കാർ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ബോണ്ട് പുറത്തിറക്കുമ്പോൾ അത് ലണ്ടനിലായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും തെരേസ വ്യക്തമാക്കി.

ബ്രെക്‌സിറ്റ് നടപ്പിലാക്കി യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിരിയുന്നതോടെ, പുതിയ കുടിയേറ്റ നിയമങ്ങൾ വരും. അതോടെ എവിടെ ജനിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കില്ല യുകെയിൽ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം ലഭ്യമാവുക. മറിച്ച്, അയാളിൽനിന്ന് യുകെയ്ക്ക് എന്ത് ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത് പ്രതിഭാശാലികളായ ഇന്ത്യൻ തൊഴിലാളികൾക്കും നിക്ഷേപകർക്കും കൂടുതൽ അവസരം തുറന്നുനൽകുമെന്നുതന്നെയാണ് കരുതുന്നതെന്ന് തെരേസ മെയ്‌ പറഞ്ഞു.

സാമ്പത്തിക സേവനരംഗത്തെ സഹകരണത്തിന്റെ പ്രതീകമെന്നോണം ഇന്നലെ ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്നത് ലിയാം ഫോക്‌സും പിയൂഷ് ഗോയലും ചേർന്നാണ്. കേരള സർക്കാർ കിഫ്ബി മസാല ബോണ്ട് പുറത്തിറക്കുക കൂടി ചെയ്തതോടെ, ഇന്ത്യൻ രൂപയിൽ ഏറ്റവും കൂടുതൽ മസാല ബോണ്ട് വിറ്റഴിക്കുന്ന സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കൂടിയായി ലണ്ടൻ എക്‌സ്‌ചേഞ്ച് മാറി. കിഫ്ബിക്ക് മുമ്പും ഇന്ത്യൻ സ്ഥാപനങ്ങൾ ഇതുവഴി മസാല ബോണ്ട് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 5.7 ബില്യൺ പൗണ്ടിന്റെ മസാല, ഡോളർ, ഗ്രീൻ ബോണ്ടുകളാണ് ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ഇറക്കിയത്.

മൂലധനവും സാങ്കേതിക വിദ്യയും ജനങ്ങളും ഉൾപ്പെട്ട പരസ്പര വിനിമയ ബന്ധമാണ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഇപ്പോഴുള്ളതെന്ന് ഇന്ത്യയിലെ യുകെ ഹൈക്കമ്മിഷണർ ഡൊമിനിക് അസ്‌ക്വിത്ത് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ ഒമ്പത് പാദങ്ങളിലായി വളരുകയാണ്. കഴിഞ്ഞവർഷം 20..47 ബില്യൺ പൗണ്ടിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ മേഖലകളിലേക്ക് വ്യാപാരം വർധിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് ഇന്നലത്തെ ജെറ്റ്‌കോ ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. ഇന്ത്യൻ വ്യാപാരികൾക്ക് മൂന്ന് പുതിയ മേഖലകളിലേക്ക് കൂടി ബ്രിട്ടീഷ് വിപണി തുറന്നുകൊടുക്കാൻ യോഗം തീരുമാനിച്ചു. പോൾട്രി, ഓട്‌സ്, പിഗ് പ്രോഡക്ട്‌സ് എന്നീ മേഖലകളാണവ. മാട്ടിറച്ചി വില്പനയിലും ഇന്ത്യൻ വ്യാപാരികൾക്ക് തുടർന്നും കയറ്റുമതി ചെയ്യാൻ അനുമതി നൽകാനും യോഗം തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP