Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹോങ്കോംഗിന്റെ പരമാധികാരത്തിൽ ഇടപെടാൻ ഇറങ്ങിയ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാൻ ഒരുങ്ങി ബ്രിട്ടൻ; പകുതിയോളം ജനങ്ങൾക്ക് വിസയില്ലാതെ ബ്രിട്ടനിൽ ജോലിചെയ്യാൻ അനുമതി നൽകി; ചൈനീസ് ഇടപെടലിൽ ഹോങ്കോംഗിന് പരമാധികാരം നഷ്ടമായാൽ പിന്നെ ബ്രിട്ടനിലേക്ക് കൂട്ടപലായനം; കൊറോണയുടെ പശ്ചാത്തലത്തിൽ ഹോങ്കോംഗിനെ സ്വന്തമാക്കാൻ ഇറങ്ങിയ ചൈനക്ക് വമ്പൻ തിരിച്ചടി

ഹോങ്കോംഗിന്റെ പരമാധികാരത്തിൽ ഇടപെടാൻ ഇറങ്ങിയ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാൻ ഒരുങ്ങി ബ്രിട്ടൻ; പകുതിയോളം ജനങ്ങൾക്ക് വിസയില്ലാതെ ബ്രിട്ടനിൽ ജോലിചെയ്യാൻ അനുമതി നൽകി; ചൈനീസ് ഇടപെടലിൽ ഹോങ്കോംഗിന് പരമാധികാരം നഷ്ടമായാൽ പിന്നെ ബ്രിട്ടനിലേക്ക് കൂട്ടപലായനം; കൊറോണയുടെ പശ്ചാത്തലത്തിൽ ഹോങ്കോംഗിനെ സ്വന്തമാക്കാൻ ഇറങ്ങിയ ചൈനക്ക് വമ്പൻ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ന്താരാഷ്ട്ര കരാറുകൾക്ക് പുല്ലുവില കൽപിച്ച് ഹോങ്കോംഗിന് മേൽ പരമാധികാരം സ്ഥാപിക്കാൻ ഒരുങ്ങിയ ചൈനയ്ക്ക് വൻ തിരിച്ചടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം.

പഴയ ബ്രിട്ടീഷ് കോളനിയിൽ മനുഷ്യാവകാശ ധ്വംസനത്തിനാണ് ചൈന ഇറങ്ങിപ്പുറപ്പെടുന്നതെങ്കിൽ ഹോങ്കോംഗ്ജനതക്ക് ബ്രിട്ടീഷ് പൗരത്വം നൽകേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. പുതിയതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചൈനീസ് ദേശീയ സുരക്ഷാ നിയമം ഹോങ്കോഗിന്റെ സ്വയംഭരണാവകാശത്തെ ഇല്ലാതെയാക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി അത് ബ്രിട്ടനുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും കൂട്ടിച്ചേർത്തു.

ചൈന ഹോങ്കോംഗിനെ അടിച്ചമർത്താൻ ശ്രമിച്ചാൽ ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ, വിസയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നയമാറ്റത്തിന് ബ്രിട്ടൻ തയ്യാറാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പഴയ ബ്രിട്ടീഷ് കോളനിയിൽ ചൈന പരമാധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത്,ഹോങ്കോംഗിന്റെ ഭാവിയെക്കുറിച്ച് തന്നെ ആശങ്കയുണർത്തിയിട്ടുണ്ട്. ഇതുതന്നെയാണ് അവിടെയുള്ള, ഏകദേശം മൂന്ന് ദശലക്ഷം പേർക്ക് ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പാസ്പ്പൊർട്ടിന് യോഗ്യത നൽകി ബ്രിട്ടനിൽ അഭയം നൽകാൻ ബ്രിട്ടനെ പ്രേരിപ്പിക്കുന്നതും.

ഹോങ്കോംഗ് ജനതയുമായുള്ള ചരിത്രപരമായ ബന്ധവും സൗഹാർദ്ദവും ഉയർത്തിപ്പിടിക്കാൻ ബ്രിട്ടന് ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിലവിൽ അവിടെയുള്ള ഏകദേശം 3,50,000 ആളുകൾ ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്)പാസ്സ്പോർട്ട് ഉള്ളവരാണ്. മറ്റൊരു 2.5 ദശലക്ഷം പേർക്കുകൂടി അതിന് അപേക്ഷിക്കുവാനുള്ള യോഗ്യതയുമുണ്ട്.നിലവിൽ ഈ പാസ്സ്പോർട്ട് ഉള്ളവർക്ക് യു കെ യിൽ വിസയില്ലാതെ തന്നെ ആറ് മാസം വരെ താമസിക്കാം.

ചൈന പുതിയ നിയമം അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, ബ്രിട്ടൻ അതിന്റെ വിസാ നയങ്ങളിൽ ഭേദഗതി വരുത്തി, ഈ പാസ്സ്പോർട്ട് ഉള്ളവർക്ക് 12 മാസം വരെ ബ്രിട്ടനിൽ തുടരാനുള്ള അനുമതി നൽകും. ഈ കാലാവധി നീട്ടിയെടുക്കാവുന്നതാണ്. മാത്രമല്ല ജോലി ചെയ്യുവാനുള്ള അവകാശം മുതലായവയും ഇവർക്ക് ലഭിക്കും. അതായത് ഭാവിയിൽ അവർക്ക് പൗരത്വം ലഭിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും തുറന്നു നൽകുന്നു.

ബ്രിട്ടനെ വിസാനയത്തിൽ വരുന്ന ഏറ്റവും സുപ്രധാനമായ ഒരു ഭേദഗതിയായിരിക്കും ഇതെന്നു പറഞ്ഞ പ്രധാനമന്ത്രി, ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ സ്വമേധയാ ഒരു തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചു. ഇപ്പോൾ തന്നെ ആയിരക്കണക്കിന് ആൾക്കാർ ഭീതിയുടെ നിഴലിലാണ്. ഈ ഭയം ശരിയാണെന്ന് ചൈന തെളിയിക്കുകയാണെങ്കിൽ ബ്രിട്ടന് വേറെ മാർഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിനു ശേഷം മാത്രമേ ഇതുസംബന്ധിച്ച നടപടികൾ ബ്രിട്ടൻ കൈക്കൊള്ളു എന്നാണറിയുന്നത്.

1997-ൽ ഹോങ്കോംഗിനെ ചൈനക്ക് കൈമാറുന്നതിന് മുൻപായി ഹോങ്കോംഗ് പൗരന്മാർക്ക് ബ്രിട്ടീൻ നൽകിയതാണ് ബി എൻ ഒ പാസ്സ്പോർട്ട്. ഇത് കൈവശം ഉള്ളവർക്ക് വിസ കൂടാതെത്തന്നെ ബ്രിട്ടനിൽ ആറ് മാസം വരെ താമസിക്കാമെങ്കിലും ജോലി ചെയ്യുവാനും അവിടെ സ്ഥിരതാമസമാക്കുവാനും ഉള്ള അനുമതി ഇല്ല. ബോറിസ് ജോൺസന്റെ ഈ പ്രഖ്യാപനം വന്നതിനു ശേഷം ബി എൻ ഒ പാസ്പ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഹോങ്കോംഗിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെയ്‌ 21 ന് പുതിയ സുരക്ഷാനിയമം നടപ്പാക്കുമെന്ന് ചൈന പ്രഖ്യാപിച്ചതിന് ശേഷം ഹോങ്കോംഗ് വിട്ട് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് ഇമിഗ്രേഷൻ കൺസൽട്ടന്റുമാർ പറയുന്നത്. കഴിഞ്ഞ ആഴ്ച മാത്രം പ്രതിദിനം 100 പേർ വീതം സമീപിച്ചിരുന്നു എന്ന് ഒരു പ്രമുഖ കൺസൾട്ടൻസി സ്ഥാപനം പറയുന്നു. ഇതിൽ ഭൂരിഭാഗം പേരും യു കെ യിലേക്ക് പോകുവാനാണ് ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP