Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനുഷ്യ മഹാശൃംഖലയിൽ ഇടതുപക്ഷം കൊയ്തത് വൻ രാഷ്ട്രീയനേട്ടം; യുഡിഎഫ് അനുകൂല സംഘടനകളെ മനുഷ്യ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞത് എൽഡിഎഫിന് നേട്ടമായി; മനുഷ്യ ശൃംഖലയുടെ ഭാഗമാകാനുള്ള ക്ഷണത്തെ ലീഗും കോൺഗ്രസും തള്ളി കളഞ്ഞപ്പോഴും മുസ്‌ലിം മത സംഘടനകളിലൂടെ ഒരു വിഭാഗം അണികൾ ഇടത്തേക്ക് ചാഞ്ഞു; മുസ്ലിം സമൂഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് 'രക്ഷകൻ' പരിവേഷവും; യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും

മനുഷ്യ മഹാശൃംഖലയിൽ ഇടതുപക്ഷം കൊയ്തത് വൻ രാഷ്ട്രീയനേട്ടം; യുഡിഎഫ് അനുകൂല സംഘടനകളെ മനുഷ്യ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞത് എൽഡിഎഫിന് നേട്ടമായി; മനുഷ്യ ശൃംഖലയുടെ ഭാഗമാകാനുള്ള ക്ഷണത്തെ ലീഗും കോൺഗ്രസും തള്ളി കളഞ്ഞപ്പോഴും മുസ്‌ലിം മത സംഘടനകളിലൂടെ ഒരു വിഭാഗം അണികൾ ഇടത്തേക്ക് ചാഞ്ഞു; മുസ്ലിം സമൂഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് 'രക്ഷകൻ' പരിവേഷവും; യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ദേശീയ പൗരത്വ നിയമം പാസാക്കിയത് മുതൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയഗ്രാഫ് മുകളിലേക്കാണ്. കേരളത്തിൽ പ്രതിപക്ഷവുമായി കൈകോർത്ത് സമരത്തിന് ഇറങ്ങിയതും കേരള നിയമസഭയിൽ സംയുക്തമായി പ്രമേയം പാസാക്കിയതും പിണറായിക്ക് മുസ്ലിം സമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിച്ചു. തുടർച്ചയായി പരിപാടികൾ സംഘടിപ്പിച്ച് മുന്നണിക്ക് മൊത്തം രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഏറ്റവും ഒടുവിൽ മനുഷ്യ മഹാശൃംഖല വലിയ വിജയമായപ്പോൾ അതിന്റെ രാഷ്ട്രീയ നേട്ടവും പിണറായിക്കായി. ഇപ്പോൾ മുസ്ലിം സമൂഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് 'രക്ഷകൻ' പരിവേഷമാണ് ലഭിച്ചത്.

യു.ഡി.എഫ് അനുകൂല സംഘടനകളെ മനുഷ്യ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞത് എൽ.ഡിഎഫിന് നേട്ടമായി യു.ഡി.എഫ് അനുകൂല സംഘടനകളെ മനുഷ്യ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞത് എൽ.ഡിഎഫിന് നേട്ടമായിമായി വിലയിരുത്തുന്നുണ്ട്. യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാറുള്ള സമസ്ത, മുജാഹിദ് നേതൃത്വത്തെ മനുഷ്യ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞത് എൽ.ഡിഎഫിന് നേട്ടമായി. മനുഷ്യ ശൃംഖലയുടെ ഭാഗമാകാനുള്ള ക്ഷണത്തെ ലീഗും കോൺഗ്രസും തള്ളി കളഞ്ഞപ്പോഴും മുസ്‌ലിം മത സംഘടനകളിലൂടെ അവരിലെ ഒരു വിഭാഗം അണികളെ ഒപ്പം നിർത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് നേതൃത്വം.

ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന അധ്യക്ഷൻ ടി.പി അബ്ദുല്ല കോയ മദനി ഭാഗമായിരുന്നു. ഒപ്പം സമസ്തയുടെ വിവിധ നേതാക്കളുടെ പങ്കാളിത്വവും ഉറപ്പിക്കാൻ എൽ.ഡി.എഫിനായി. ഇതിലൂടെ പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഇരു സംഘടനകളിലേയും അണികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. പലരും ചങ്ങലയിൽ കൈ കോർത്തു. ഇത് രാഷ്ടീയമായ വിജയം കൂടിയായി എൽ.ഡി.എഫ് നേതൃത്വം കണക്ക് കൂട്ടുന്നു.

കാന്തപുരം വിഭാഗം നേതാക്കളും എൽ.ഡി.എഫ് ക്ഷണം സ്വീകരിച്ച് മനുഷ്യ ശൃംഖലയ്ക്ക് പിന്തുണയുമായെത്തി. ഇതെല്ലാം മുസ്‌ലിം ന്യൂനപക്ഷം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സർക്കാരും എൽ.ഡി.എഫും കൈക്കൊണ്ട സമീപനത്തിന് നൽകിയ അംഗീകാരമാണെന്നും എൽ.ഡി.എഫ് നേതൃത്വം വിശ്വസിക്കുന്നു. വരും കാലങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. പ്രക്ഷോഭത്തിന്റെ നേതൃത്വം സംസ്ഥാന സർക്കാരിലേക്കും എൽ.ഡി.എഫിലേക്കും കേന്ദ്രീകരിക്കപ്പെടുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് യു.ഡി.എഫിനും അറിയാം. അതിനാലാണ് യു.ഡി.എഫ് അണികൾ പോലും എൽ.ഡി.എഫ് മനുഷ്യ ശൃംഖലയിൽ കണ്ണികളായെന്ന പരാമർശം കെ മുരളീധരനടക്കമുള്ള നേതാക്കൾ പരസ്യമായി നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മനുഷ്യ ശൃംഖലയുടെ ഭാഗമായതെന്നാണ് മത സംഘടനാ നേതാക്കളുടെ നിലപാട്.

അതേസമയം പൗരത്വ നിയമത്തിനെതിരായി എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ യു.ഡിഎഫ് നേതാക്കൾ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം എന്ന നിലയിലാണ് ജനങ്ങൾ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തത്. യു.ഡി.എഫിന്റെ പരിപാടിയിൽ എൽ.ഡി.എഫ് പ്രവർത്തകരും പങ്കെടുത്തിട്ടുണ്ടെന്നും വിവാദം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം എൽ.ഡി.എഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാ ശൃംഖലയിൽ പ്രാദേശിക നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാവുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു.

മനുഷ്യ മഹാശൃംഖലയിൽ യു.ഡിയ.എഫ് അണികൾ പങ്കെടുത്തത് നേതാക്കൾ ഗൗരവത്തോടെ കാണണമെന്ന് കെ.മുരളീധരൻ എംപി പറഞ്ഞിരുന്നു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പൗരത്വ നിയമത്തിനെതിരായ എൽ.ഡി.എഫ് മനുഷ്യ ശൃംഖലയിൽ മുസ്ലിം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീർ പങ്കെടുത്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പങ്കെടുത്തതിലൂടെ പൗരനെന്ന നിലയിൽ തന്റെ കടമയാണ് നിർവഹിച്ചതെന്ന് കെ.എം ബഷീർ പ്രതികരിച്ചു. ലീഗിനെ മറ്റ് പാർട്ടികൾ ഹൈജാക്ക് ചെയ്തുവെന്നും ബഷീർ പറഞ്ഞു.

കരി നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന ജനാധിപത്യ മതേതര സംഘടനകളോട് സഹകരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതുകൊണ്ടാണ് ഇന്നലെ 75 ലക്ഷം പേർ നിരത്തിൽ അണിനിരന്നത്. നിരവധി ലീഗ് പ്രവർത്തകർ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തെന്നും ബഷീർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP