Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`ജാതി മത സംഘടനകൾ ഏതെങ്കിലും ഒരു പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് അന്യായം`; എന്താണ് നിയമം എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുണ്ട്; വോട്ട് യുഡിഎഫിന് എന്ന നിലപാടിൽ എൻഎസ്എസിനെതിരെ തുറന്നടിച്ച് ഒ. രാജഗോപാൽ; മത സമുദായ വികാരം ഇളക്കി വോട്ട് ചോദിക്കരുതെന്ന് കുമ്മനവും; പരാതി നൽകാനൊരുങ്ങി സിപിഎം; കോൺഗ്രസ് പരസ്യമായി സ്വാഗതം ചെയ്യുമ്പോൾ എൻഎസ്എസിനെതിരെ ബിജെപിയും സിപിഎമ്മും

`ജാതി മത സംഘടനകൾ ഏതെങ്കിലും ഒരു പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് അന്യായം`; എന്താണ് നിയമം എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുണ്ട്; വോട്ട് യുഡിഎഫിന് എന്ന നിലപാടിൽ എൻഎസ്എസിനെതിരെ തുറന്നടിച്ച് ഒ. രാജഗോപാൽ; മത സമുദായ വികാരം ഇളക്കി വോട്ട് ചോദിക്കരുതെന്ന് കുമ്മനവും; പരാതി നൽകാനൊരുങ്ങി സിപിഎം; കോൺഗ്രസ് പരസ്യമായി സ്വാഗതം ചെയ്യുമ്പോൾ എൻഎസ്എസിനെതിരെ ബിജെപിയും സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഎസ്എസ് സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ചർച്ചാവിഷയം. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ എൻഎസ്എസിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ കൂടുതൽ നേതാക്കൾ ബിജെപിയിൽ നിന്നും രംഗത്ത് വരികയാണ് എന്നതാണ് ശ്രദ്ധേയം. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എൻ.എസ്.എസ് നിലപാടിനെതിരെ നേമം എംഎൽഎ ഒ.രാജഗോപാൽ ആണ് ഇപ്പോൾ രംഗത്ത് വന്നത്.

ശരിദൂരം എന്ന നിലപാട് പ്രഖ്യാപിച്ച എൻഎസ്എസ് പിന്നീട് അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു.ജാതി-മത സംഘടനകൾ ഒരു പാർട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിന് എൻഎസ്എസിന് അവകാശമില്ലെന്നും രാജഗോപാൽ പറഞ്ഞു. എല്ലാ മണ്ഡലത്തിലും അവർ സ്വീകരിക്കുന്ന നിലപാട് അതാണ്. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാർഹമാണ് എന്നും അദ്ദേഹം പറഞ്ഞു.

ജാതി-മത സംഘടനകൾ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് ന്യായമായ കാര്യമല്ല. അത് നിയമവിരുദ്ധവുമാണ്. അക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംശയരഹിതമായി പറഞ്ഞിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു. നമ്മുടെ പൊതു സമൂഹത്തിൽ സമുദായ സംഘടനകൾക്ക് വ്യക്തമായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നാൽ രാഷ്ട്രീയത്തിൽ ഇടപെട്ട് ഇന്ന പാർട്ടിക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നത് ശരിയായ പ്രവണതയല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസ് യുഡിഎഫിനുവേണ്ടി വോട്ട് ചോദിക്കുമെന്ന് കരുതുന്നില്ലെന്നും. മത സമുദായ വികാരം ഇളക്കി വോട്ട് ചോദിക്കരുതെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എൻഎസ്എസ് നിലപാട് സ്വാഗതാർഹമാണ് എന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കൾക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായിട്ടാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപിയും രംഗത്തെത്തിയിരുന്നു. സമുദായ സംഘടനകൾക്ക് അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യാമെന്നും അതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല എന്നും കെ. മുരളീധരൻ പറഞ്ഞു. താൻ വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോഴും എൻഎസ്എസിന്റെ പിന്തുണ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകൾ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ മുഖ്യതെരഞ്ഞെടടുപ്പ് ഓഫീസർക്ക് പരാതി നൽകുമെന്ന് കോടിയേരി ഇന്ന് രാവിലെ പറഞ്ഞിരുന്നു. നഗ്‌നമായി ജാതി പറഞ്ഞുള്ള വോട്ടുപിടുത്തമാണ് വട്ടിയൂർക്കാവിൽ കാണുന്നത്. ഇതേക്കുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP