Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് പോരാട്ടത്തിനിടെ നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക്; ഒരു വർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ജനങ്ങൾക്കെഴുതിയ കത്ത് 10 കോടി കുടുംബങ്ങളിലെത്തിക്കാൻ പാർട്ടി തീരുമാനം; ആറ് വർഷം കൊണ്ട് മോദി സർക്കാർ നികത്തിയത് 60 വർഷക്കാലം നീണ്ട വികസന മുരടിപ്പെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ; ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെട്ട വർഷമെന്ന് കോൺഗ്രസും

കോവിഡ് പോരാട്ടത്തിനിടെ നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക്; ഒരു വർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ജനങ്ങൾക്കെഴുതിയ കത്ത് 10 കോടി കുടുംബങ്ങളിലെത്തിക്കാൻ പാർട്ടി തീരുമാനം; ആറ് വർഷം കൊണ്ട് മോദി സർക്കാർ നികത്തിയത് 60 വർഷക്കാലം നീണ്ട വികസന മുരടിപ്പെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ; ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെട്ട വർഷമെന്ന് കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് രോഗവ്യാപന ഭീതി നിലനിൽക്കുമ്പോൽ നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക് ചുവടുവെക്കുന്നു. കോവിഡ് രോഗവ്യാപനത്തിനിടയിൽ രണ്ടാംമോദി സർക്കാർ ഭരണത്തിന്റെ രണ്ടാം വർഷത്തിലേക്കു കടന്നു. അടച്ചിടൽ നിലവിലുള്ളതിനാൽ ഓൺലൈനിലൂടെയായിരുന്നു ഒന്നാം വാർഷികാഘോഷങ്ങൾ. ഒരു മാസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങൾ ബിജെപി ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ ശനിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. 2019 മെയ്‌ 30-നാണ് രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത്.

പൊതുപരിപാടികളിൽ പങ്കെടുക്കാൻ നിർവാഹമില്ലാത്തതിനാൽ ഒരുവർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്കെഴുതിയ കത്ത് 10 കോടി കുടുംബങ്ങളിലെത്തിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറുവർഷമായി രാജ്യം പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന് ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. രാജ്യത്തുണ്ടായിരുന്ന തെറ്റായ രീതികൾ തിരുത്തുകയാണ് ഇക്കാലയളവിൽ ചെയ്തതെന്ന് ഷാ പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരം നിലനിർത്തിക്കൊണ്ട് കരുത്തുകൂട്ടാനാണ് ഒരു വർഷംകൊണ്ട് സർക്കാർ ശ്രമിച്ചതെന്ന് ജെ.പി.നഡ്ഡ അവകാശപ്പെട്ടു. ഇന്ത്യയെ സ്വാശ്രയത്വത്തിലേക്ക് വളർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി വെർച്വൽ റാലികളും വീഡിയോ കോൺഫറൻസ് വഴിയുള്ള സമ്മേളനങ്ങളും ബിജെപി. രാജ്യവ്യാപകമായി സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി.ക്കുപുറമേ ഏഴ് പോഷകസംഘടനകളും ആഘോഷപരിപാടികളിൽ പങ്കെടുക്കും.

അതേസമയം രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വർഷം നേട്ടങ്ങളുടെയും ഉയർച്ചയുടെയും വർഷമായിരുന്നു എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ആറ് വർഷം കൊണ്ട് അറുപത് വർഷക്കാലം നീണ്ട വികസന മുരടിപ്പാണ് സർക്കാർ ഇല്ലായ്മ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ അധികാരത്തിലേറുമ്പോൾ ചിന്തിക്കാൻ പോലും കഴിയാത്ത അത്ര വലിയ വെല്ലുവിളികളായിരുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻപിൽ ഉണ്ടായിരുന്നത്. എന്നാൽ ജനങ്ങൾക്കായി സധൈര്യം തന്നെ അദ്ദേഹം വെല്ലുവിളികളെ നേരിട്ടു. പ്രധാനമന്ത്രിയുടെ മുൻപിലുണ്ടായിരുന്ന വെല്ലുവിളികളിൽ ഏറ്റവും സങ്കീർണ്ണമായ ഒന്നായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുക എന്നത്.

ആ വെല്ലുവിളിയെയും അദ്ദേഹം ഭയമില്ലാതെ നേരിട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ രാജ്യത്ത് ഒരുമിക്കാൻ പ്രധാനമന്ത്രിക്കായി. ഇന്ത്യൻ ചരിത്രത്തിലെ പ്രധാന നാഴികല്ലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ഉത്തരവാദിത്വ ബോധമുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ജനങ്ങളുടെ നന്മയ്ക്കായി ഉറച്ച തീരുമാനങ്ങൾ എടുക്കാൻ മോദി സർക്കാരിന് പ്രാപ്തിയുണ്ട്. എന്താണോ ശരി അത് കൃത്യമായി നടപ്പിലാക്കുമെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തിന്റെ ആത്മാവ് നഷ്ടമായ വർഷമാണ് കടന്നു പോയത് എന്നാണ് ഇവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP