Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം വേണ്ടത് അരിയും വെള്ളവും; മദ്യത്തെ കുറിച്ച് പിന്നീട് ആലോചിക്കാമെന്നും പ്രതിപക്ഷ നേതാവ്; മദ്യം ലഭിക്കാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നെന്ന സർക്കാർ വാദത്തോട് യോജിപ്പില്ല; ഒരു മാസത്തെ ശമ്പളം സർക്കാർ ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ ഇളവ് വേണമെന്നും രമേശ് ചെന്നിത്തല

ആദ്യം വേണ്ടത് അരിയും വെള്ളവും; മദ്യത്തെ കുറിച്ച് പിന്നീട് ആലോചിക്കാമെന്നും പ്രതിപക്ഷ നേതാവ്; മദ്യം ലഭിക്കാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നെന്ന സർക്കാർ വാദത്തോട് യോജിപ്പില്ല; ഒരു മാസത്തെ ശമ്പളം സർക്കാർ ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ ഇളവ് വേണമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ആത്മഹത്യകൾ പെരുകുന്നു എന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് ആദ്യം അരിയും വെള്ളവും കൊടുക്കാനാണ് സർക്കാർ ശ്ര​ദ്ധിക്കേണ്ടതെന്നും മദ്യത്തെ കുറിച്ച് പിന്നീട് ആലോചിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കടുത്ത വേനലിൽ പലയിടത്തും കുടിവെള്ളം വിതരണത്തിൽ ദൗർലഭ്യം നേരിടുന്നുണ്ട്. കുടിവെള്ള വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ ഇടപെടണം. മാനസിക രോഗികൾക്കുള്ള മരുന്നുകൾക്ക് ദൗർലഭ്യമുണ്ട്. അവ അടിയന്തരമായി ആരോഗ്യ വകുപ്പ് എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ജീവനക്കാർ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വാഗതം ചെയ്ത പ്രതിപക്ഷനേതാവ് പക്ഷേ, ഇത്ര പ്രായോ​ഗികമാണോ എന്ന ആശങ്കയും പ്രകടിപ്പിച്ചു. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന നിർദ്ദേശം പ്രയാസമേറിയതാണെന്നും ഇക്കാര്യത്തിൽ ഇളവ് വേണമെന്നും ചെന്നിത്തല പറഞ്ഞു. പലയിടത്തും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായത്ര സുരക്ഷാ കിറ്റുകളും മാസ്കും ലഭിക്കാത്തതായി പരാതിയുണ്ട്. അവശ്യമായ സുരക്ഷാ കിറ്റുകളും മറ്റും നൽകാൻ സർക്കാർ ഇടപെടണം. കാരുണ്യ പദ്ധതിയുടെ ആനുകൂല്യവും കാലാവധിയും നീട്ടി ഉത്തരവിറക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കർണാടക- കാസ‍​ർ​കോട് അതിർത്തിയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിൽ ലോക്ക് ഡൗണും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. നിരവധി പരാതികൾ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഇടപെട്ടു തീ‍ർത്തു. നടപ്പു സാമ്പത്തിക വ‍ർഷത്തിൽ 53.46 ശതമാനം ഫണ്ട് മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കിയിട്ടുള്ളൂ. അവർക്കുള്ള കുടിശ്ശിക അടിയന്തരമായി തീർക്കാൻ സർക്കാർ സന്നദ്ധമാവണം. സാമ്പത്തിക വർഷത്തെ പദ്ധതികൾ തീർക്കാൻ മൂന്നു മാസത്തെ സാവകാശം കൂടി കൊടുക്കണം. ‌‌‌ജയിലുകളിലെ തടവുകാരുടെ കൂലി കുടിശ്ശിക അടിയന്തരമായി തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഭവം ദൗർഭാ​ഗ്യകരമാണ്. ​ഇതിലെ ​ഗൂഢാലോചന എന്തു കൊണ്ടാണ് ഇന്റിലജൻസിന് തിരിച്ചറിയാൻ സാധിക്കാതെ പോയത്. വലിയ ഇന്റലിജൻസ് വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്. അതിഥി തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യം സ‍‍‍‍ർക്കാർ ഒരുക്കിയില്ല. അവ‍‍ർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ സ‍ർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP