Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ ചന്ദ്രശേഖരൻ നിലകൊള്ളുന്നത് മുതലാളിമാർക്കൊപ്പം; തൊഴിലാളികൾക്കു വേണ്ടി ഒരു പ്രക്ഷോഭവും നടത്താൻ ഐഎൻടിയുസിക്ക് സാധിച്ചിട്ടില്ല; ജോലി ചെയ്ത് വിയർപ്പൊഴുക്കി നേതാവായവരല്ല ആർ. ചന്ദ്രശേഖരനും കെ.സുരേന്ദ്രനും; തൊഴിലാളികളിൽ നിന്നും കോടികൾ അംഗത്വ ഇനത്തിൽ പിരിക്കുമ്പോഴും ഒരു പ്രയോജനവും ഇല്ലാത്ത സ്ഥിതി; ഐഎൻടിയുസി നേതൃത്വത്തിനെതിരെ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി രഘുനാഥ്

ആർ ചന്ദ്രശേഖരൻ നിലകൊള്ളുന്നത് മുതലാളിമാർക്കൊപ്പം; തൊഴിലാളികൾക്കു വേണ്ടി ഒരു പ്രക്ഷോഭവും നടത്താൻ ഐഎൻടിയുസിക്ക് സാധിച്ചിട്ടില്ല; ജോലി ചെയ്ത് വിയർപ്പൊഴുക്കി നേതാവായവരല്ല ആർ. ചന്ദ്രശേഖരനും കെ.സുരേന്ദ്രനും; തൊഴിലാളികളിൽ നിന്നും കോടികൾ അംഗത്വ ഇനത്തിൽ പിരിക്കുമ്പോഴും ഒരു പ്രയോജനവും ഇല്ലാത്ത സ്ഥിതി; ഐഎൻടിയുസി നേതൃത്വത്തിനെതിരെ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി രഘുനാഥ്

രഞ്ജിത്ത് ബാബു

കണ്ണൂർ: ഐ.എൻ.ടി.സി. യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരനെപോലെ രാഷ്ട്രീയ രംഗത്ത് നെറികേട് കാട്ടിയ മറ്റൊരു നേതാവില്ലെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സ.രഘുനാഥ് 'മറുനാടൻ മലയാളിയോട്' പറഞ്ഞു. ദേശീയ തലത്തിൽ ഐ.എൻ.ടി.യു.സി യെ പൂർണ്ണമായും കോൺഗ്രസ്സ് നിയന്ത്രണത്തിൽ നിർത്താനുള്ള നേതൃത്വത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയായ സി. രഘുനാഥിനെ വർക്കിങ് പ്രസിഡണ്ടായി സംസ്ഥാനത്ത് നിയോഗിച്ചത്. ഐ.എൻ.ടി.യു.സി.യുടെ പുതിയ ദേശീയ പ്രസിഡണ്ട് ദിനേഷ് ശർമ്മ സുന്ദ്രിയാൽ ആണ് രഘുനാഥിനെ വർക്കിങ് പ്രസിഡണ്ടായി നാമനിർദ്ദേശം ചെയ്തത്. അതോടെ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരനും ദേശീയ സെക്രട്ടറി കെ. സുരേന്ദ്രനും രഘുനാഥിനെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്നു.

ബിജെപി. സ്പോൺസർ ചെയ്ത ആസൂത്രിത നീക്കമാണ് ഇതിന് പിറകിലെന്ന് വ്യാജരേഖ ചമച്ച് സംഘടനയെ അവഹേളിക്കുകയാണ് ഉണ്ടായതെന്നും അവർ ആരോപിക്കുന്നു. എന്നാൽ കെപിസിസി. ക്കും എ.ഐ.സി.സി. ക്കും പുതിയ ഐ.എൻ.ടി.യു.സി. ദേശീയ നേതൃത്വം സി.രഘുനാഥിനെ നാമനിർദ്ദേശം ചെയ്തതിന്റെ പകർപ്പ് അയച്ചിട്ടുമുണ്ട്. ആരോപണം ശക്തമായതോടെ സി.രഘുനാഥും സംസ്ഥാന ഐ.എൻ.ടി.യു.സി. നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. ചന്ദ്രശേഖരൻ ഇപ്പോൾ കോൺഗ്രസ്സിലുണ്ടോ എന്നതു പോലും സംശയമാണ്. യു.ഡി.എഫ് ഭരണകാലത്ത് ആരോപണമുന്നയിക്കുകയും കൊല്ലം നിയമസഭാ സീറ്റ് ലഭിക്കാത്തിനാൽ യു.ഡി.എഫിനെതിരെ നിലകൊള്ളുകയും ചെയ്ത ആളാണ് ചന്ദ്രശേഖരൻ. കഴിഞ്ഞ മൂന്ന് വർഷമായി പിണറായി വിജയന്റെ സൗജന്യം പറ്റുന്ന രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം.

ചന്ദ്രശേഖനും അദ്ദേഹത്തിന്റെ സഹഭാരവാഹികൾക്കും ബിജെപി.യിലും സിപിഎം. ലും പോകാം. എന്നാൽ കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയായ തന്നെ കോൺഗ്രസ്സ് നിയന്ത്രണത്തിൽ ഐ.എൻ.ടി.യു.സി. യെ സംഘടിപ്പിക്കാനാണ് ദേശീയ അദ്ധ്യക്ഷൻ നിയോഗിച്ചിട്ടുള്ളത്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ചന്ദ്രശേഖരൻ കഴിഞ്ഞ മൂന്ന് വർഷക്കാലമേറെയായി ഒരു തൊഴിലാളി സമരത്തിനും നേതൃത്വം നൽകിയിട്ടില്ല. പിണറായി സർക്കാറിനെ വിമർശിക്കാൻ അദ്ദേഹത്തിനാവില്ല. ഐ.എൻ.ടി.യു.സി.യുടെ പേരിൽ പല സൗജന്യങ്ങളും പറ്റി ജീവിക്കുകയാണദ്ദേഹം. 1994 ൽ അധികാരത്തിൽ വന്ന ദേശീയ പ്രസിഡണ്ട് സജ്ജീവറെഡ്ഡി 26 കൊല്ലമായി ആ സ്ഥാനത്ത്.

പത്ത് വർഷത്തിലേറെയായി ചന്ദ്രശേഖരൻ കേരളത്തിന്റെ പ്രസിഡണ്ടാണ്. തൊഴിലാളികൾക്കു വേണ്ടി ഒരു പ്രക്ഷോഭവും നടത്താൻ സംസ്ഥാന കമ്മിറ്റിക്കായിട്ടില്ല. ജോലി ചെയ്ത് വിയർപ്പൊഴുക്കിയവരല്ല ആർ. ചന്ദ്രശേഖരനും ദേശീയ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും.
തൊഴിലാളികളിൽ നിന്നും കോടിക്കണക്കിന് രൂപ അംഗത്വ ഇനത്തിൽ പിരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു ജില്ലയിലും മാന്യമായ ഓഫീസുകളില്ല. പാർട്ടിക്ക് ഒരു നിയന്ത്രണവുമില്ലാത്ത രീതിയിൽ പ്രവർത്തിക്കുകയാണ്. പകൽ സമയം തൊഴിലാളികൾക്കൊപ്പവും രാത്രികാലത്ത് മുതലാളിക്കൊപ്പവുമാണിവർ.

തനിക്കെതിരെ ആരോപണമുന്നയിക്കുന്ന ചന്ദ്രശേഖരന് കണ്ണൂരിലെ രാഷ്ട്രീയമറിയില്ല. കൊല്ലത്തെ രാഷ്ട്രീയമല്ല കണ്ണൂരിലേതെന്ന് അദ്ദേഹം മനസ്സിലാക്കണം. സാധാരണ തൊഴിലാളികളായി വന്ന് യൂനിയൻ നേതാക്കളാവുന്നവരുടെ ആസ്തി വെളിപ്പെടുത്താൻ തയ്യാറാവണം. തന്നെ മുതലാളി എന്നാണ് അവർ ആക്ഷേപിച്ചത്. താൻ അധ്വാനിച്ചുണ്ടാക്കിയ സ്ഥാപനത്തിൽ 40 ഓളം പേർക്ക് ജോലി നൽകിയിട്ടുണ്ട്. പാർട്ടിയേയും സഹായം അഭ്യർത്ഥിക്കുന്നവരേയും സഹായിക്കുന്നുമുണ്ട്. അതെല്ലാം അന്വേഷിക്കാം. രഘുനാഥ് പറയുന്നു.

ഐ.എൻ.ടി.യു.സി.യെ ഇനി ആരുടേയും അപ്രമാധിത്വത്തിലേക്ക് തള്ളിവിടില്ലെന്ന തീരുമാനം ദേശീയ നേതൃത്വം ഏറ്റെടുത്തിരിക്കയാണ്. അധികാര സ്ഥാനങ്ങൾ അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് ഇനി സംഘടനയിൽ സ്ഥാനമില്ല. എറണാകുളത്ത് ഇന്ന് ചേരുന്ന യോഗത്തോടെ പാർട്ടി നിയന്ത്രണത്തിലുള്ള ഐ.എൻ.ടി.യു.സി. സംസ്ഥാനത്ത് പ്രവർത്തന ക്ഷമമാകും. രഘുനാഥ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP