Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന്റെ ചെലവിൽ വേണ്ട; മോദിയെ സ്തുതിക്കുന്നവർക്ക് ബിജെപിയിൽ പോകാം; തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; ആയിരം തെറ്റുകൾ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി ചെന്നിത്തലയും; തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടതില്ല, കോൺഗ്രസിൽ മറ്റാരെക്കാളും മോദിയെ എതിർക്കുന്നയാളാണ് താനെന്ന് പറഞ്ഞ് തിരിച്ചടിച്ച് തരൂരും: മോദി സ്തുതിയുടെ പേരിൽ കേരള നേതാക്കൾ വാളെടുത്തു ഉറഞ്ഞു തുള്ളുമ്പോഴും കൂസലില്ലാതെ തരൂർ

കോൺഗ്രസിന്റെ ചെലവിൽ വേണ്ട; മോദിയെ സ്തുതിക്കുന്നവർക്ക് ബിജെപിയിൽ പോകാം; തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; ആയിരം തെറ്റുകൾ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി ചെന്നിത്തലയും; തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടതില്ല, കോൺഗ്രസിൽ മറ്റാരെക്കാളും മോദിയെ എതിർക്കുന്നയാളാണ് താനെന്ന് പറഞ്ഞ് തിരിച്ചടിച്ച് തരൂരും: മോദി സ്തുതിയുടെ പേരിൽ കേരള നേതാക്കൾ വാളെടുത്തു ഉറഞ്ഞു തുള്ളുമ്പോഴും കൂസലില്ലാതെ തരൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോദിയെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രസ്താവനയുടെ പേരിൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ഡോ. ശശി തരൂരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു കൊണ്ടു രംഗത്തെത്തിയിരിക്കയാണ് കോൺഗ്രസ് നേതാക്കൾ. നേതാക്കൾ കൂട്ടത്തോടെ തന്നെ തരൂരിനെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ. ഇതിനിടെ കോൺഗ്രസിൽ നിന്നു കൊണമ്ട് മോദിയെ സ്തുതിക്കേണ്ടെന്ന് പറഞ്ഞ് കടുത്ത ഭാഷയിൽ തരൂരിനെതിരെ രംഗത്തുവന്നത് കെ മുരളീധരൻ എംപിയാണ്.

കോൺഗ്രസിന്റെ ചെലവിൽ ആരും മോദിയെ സ്തുതിക്കേണ്ടതില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. മോദിയെ സ്തുതിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും അത്തരക്കാർക്ക് ബിജെപിയിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ആരുപറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവെക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ആയിരം തെറ്റുകൾ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ല. മോദിയുടെ ഭരണവും അദ്ദേഹത്തിന്റെ നടപടികളും ഇന്ത്യയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിൽ അസ്വീകാര്യമായവയാണ്. ഇത്തരം നിലപാടുകളെ പർവതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അതിനിടെ, വിമർശനം കടുക്കുമ്പോഴും അതേനാണയത്തിൽ മറുപടിയുമായി തരൂരും രംഗത്തുവന്നു. തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന മറുപടിയുമായി ശശി തരൂർ രംഗത്തുവന്നു. കോൺഗ്രസിൽ മറ്റാരെക്കാളും ബിജെപിയെ എതിർക്കുന്നയാളാണ് താൻ. ജയ്റാം രമേശും അഭിഷേക് മനു സിങ്വിയും പറഞ്ഞത് തെറ്റല്ല. മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് അംഗീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോൾ മോദിയെ കഠിനമായി വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കലല്ല കോൺഗ്രസിന്റെ പണിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചിരുന്നു. മോദി സ്തുതി അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. 100ൽ 98ഉം തെറ്റുചെയ്തിട്ട് ഒരു നല്ല കാര്യം ചെയ്താൽ എങ്ങനെ പ്രശംസിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശും മനു അഭിഷേക് സിങ്വിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ പഴയ നിലപാട് ശരിയായിരുന്നുവെന്ന വാദവുമായി ശശി തരൂരും രംഗത്തെത്തിയത്. മോദി ചെയ്യുന്നത് നല്ല കാര്യമായാൽ അഭിനന്ദിക്കപ്പെടണമെന്നും എങ്കിൽ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമർശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു.

മോദി ചെയ്ത ചില കാര്യങ്ങൾ ജനങ്ങളുടെ മനസ്സിൽ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാൻ നിരവധി കാര്യങ്ങളുണ്ട് എന്നിരിക്കെ തന്നെ നല്ല കാര്യങ്ങൾ ചെയ്താൽ പ്രശംസിക്കുകയും വേണം. 100-ൽ 99 തെറ്റുകൾ ചെയ്താലും ഒരു ശരിയുണ്ടെങ്കിൽ അത് പറഞ്ഞില്ലെങ്കിൽ ജനങ്ങൾ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്നും തരൂർ പറഞ്ഞു. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ പുതിയ തൊഴിൽ സൃഷ്ടിക്കാത്തത് മാത്രമല്ല ഉള്ള തൊഴിൽ കളയുന്ന നടപടി കൂടിയാണ് ചെയ്ത് വന്നത്. പ്രതിസന്ധി ഒഴിവാക്കാൻ ചില കാര്യങ്ങൾ ഇപ്പോൾ ചെയ്തിട്ടുണ്ട്. അതിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നോട്ട് നിരോധനമടക്കം മുൻപ് അവർ തന്നെ ചെയ്ത തെറ്റായ കാര്യങ്ങളുടെ പ്രതിഫലനമാണ് പ്രതിസന്ധിക്ക് കാരണമെന്നും ശശി തരൂർ വ്യക്തമാക്കി.

നേരത്തെ കോൺഗ്രസ് നാഥനില്ലാ കളരിയാണെന്ന് പറഞ്ഞതിന്റെ പേരിലും തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. അന്ന് കെപിസിസി അധ്യക്ഷൻ അടക്കമുള്ളവരാണ് തരൂരിനെതിരെ രംഗത്തിറങ്ങിയത്. തരൂർ 'ഓവർസ്മാർട്ട്' ആകാൻ ശ്രമിക്കുന്നുവെന്നാണ് മുല്ലപ്പള്ളി അന്ന് വിമർശിച്ചത്. കഴിഞ്ഞ ലോക്‌സഭാ സെഷനിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ കോൺഗ്രസ് എംപിയാണ് ശശി തരൂർ. അദ്ദേഹത്തെ കോൺഗ്രസ് കക്ഷി നേതാവാക്കണം എന്ന ആവശ്യം ശക്തമാകുമ്പോഴാണ് പ്രസ്താവനകളുടെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തി കൊണ്ട് സംസ്ഥാന നേതാക്കൾ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP