Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എപ്ലസ് മണ്ഡലങ്ങളിലെപ്പോലെ പണം വാരിയൊഴുക്കിയില്ല; തിരുവനന്തപുത്തും പത്തനംതിട്ടയിലും കണ്ടത്‌പൊലെയുള്ള കാടിളക്കി പ്രചാരണവുമില്ല; ഒരു ബഹളവുമില്ലാതെ വോട്ട് വർധനവിൽ ആറ്റിങ്ങലിനെ മൂന്നാമതെത്തിച്ചത് ശോഭ സുരേന്ദ്രൻ മാജിക്; മത്സരിക്കുന്ന എല്ലായിടത്തും വോട്ട് ഇരട്ടിയാക്കിയിട്ടും നേതൃത്വം മാന്യമായ പരിഗണന നൽകാത്തത് ഗ്രൂപ്പില്ലാത്തതിനാൽ; കണ്ണ് തുറന്ന് നോക്കിയാൽ അമേഠിയിലെ സ്മൃതി ഇറാനി മോഡൽ കേരളത്തിലും നടപ്പിലാകും

എപ്ലസ് മണ്ഡലങ്ങളിലെപ്പോലെ പണം വാരിയൊഴുക്കിയില്ല; തിരുവനന്തപുത്തും പത്തനംതിട്ടയിലും കണ്ടത്‌പൊലെയുള്ള കാടിളക്കി പ്രചാരണവുമില്ല; ഒരു ബഹളവുമില്ലാതെ വോട്ട് വർധനവിൽ ആറ്റിങ്ങലിനെ മൂന്നാമതെത്തിച്ചത് ശോഭ സുരേന്ദ്രൻ മാജിക്; മത്സരിക്കുന്ന എല്ലായിടത്തും വോട്ട് ഇരട്ടിയാക്കിയിട്ടും നേതൃത്വം മാന്യമായ പരിഗണന നൽകാത്തത് ഗ്രൂപ്പില്ലാത്തതിനാൽ; കണ്ണ് തുറന്ന് നോക്കിയാൽ അമേഠിയിലെ സ്മൃതി ഇറാനി മോഡൽ കേരളത്തിലും നടപ്പിലാകും

മറുനാടൻ മലയാളി ബ്യൂറോ

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും ബിജെപി അവരുടെ വോട്ടിങ് ശതമാനം ഉയർത്തി ഒരിടത്ത് ഒഴികെ. വോട്ട് കുറഞ്ഞത് രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയാണ്. കഴിഞ്ഞ തവണത്തെ കാൾ വോട്ട് എല്ലായിടത്തും ഉണ്ടായിരുന്നതിനാൽ. വോട്ട് കൂടിയതുകൊണ്ട് തന്നെ എല്ലാ മണ്ഡലങ്ങളും ശ്രദ്ധിക്കേണ്ടതില്ല എന്നാൽ കൗതുകമുയർത്തുന്ന ഒരു മണ്ഡലമാണ് ആറ്റിങ്ങൽ. എന്താണ് ആറ്റിങ്ങലിന്റെ പ്രത്യേകത എന്ന് ചോദിച്ചാൽ ബിജെപി എപ്ലസ് മണ്ഡലമായി തീരുമാനിച്ചിരുന്ന ഒന്നായിരുന്നില്ല ആറ്റിങ്ങൽ. തിരുവനന്തപുരം, പത്തനംതിട്ട തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് എന്നിവയ്ക്ക് നൽകിയ ഗ്ലാമർ പക്ഷേ ആറ്റിങ്ങലിന് ഉണ്ടായിരുന്നില്ല.

എപ്ലസ് മണ്ഡലങ്ങളായി തീരുമാനിച്ചിരുന്നവയ്ക്ക് പ്രത്യേകം ഫണ്ട് അനുവിക്കുകയും ചെയ്തിരുന്നു.തിരുവനന്തപുരത്ത് ഏഴര കോടിയും പത്തനംതിട്ടയിൽ ാറ് കോടിയും തൃശ്ശൂര് ചാലക്കുടി എന്നിവിടങ്ങളിൽ അഞ്ച് കോടി വീതവും ഒക്കെ കേന്ദ്രം നൽകി എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അത്തരത്തിൽ എപ്ലസ് മണ്ഡലങ്ങളിൽ കാശ് വാരി എറിയുമ്പോഴും ഒരു പണവും വാരിയെറിയാതിരുന്ന സാധാരണ ഫണ്ട് വിനിയോഗം മാത്രം നടത്തിയ ഒരു മണ്ഡലമാണ് ആറ്റിങ്ങൽ. അതുകൊണ്ടാണ് ആറ്റിങ്ങലിലെ വോട്ട് ശേഖരണം ഒരു പാഠമായി കാണേണ്ടത്. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ഏറ്റവും അധികം വർധിപ്പിച്ചത് തൃശ്ശൂർ മണ്ഡലത്തിലാണ്. രണ്ടാമത് പത്തനംതിട്ടയിലാണ്. ഇത് രണ്ടും കഴിഞ്ഞാൽ ഏറ്റവും അധിം വോട്ട് ശേഖരിച്ചത് ആറ്റിങ്ങലാണ്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗിരിജ കുമാരി എന്ന സ്ഥാനാർത്ഥി നേടിയത് 90,528 വോട്ടുകളാണ്. എന്നാൽ ഇത്തവണ ഒന്നര ലക്ഷത്തോളം വോട്ടുകൾ വർധിച്ച് അത് എത്തി നിൽക്കുന്നത് 2,48,081 വോട്ടുകളിലാണ്. സരേന്ദ്രൻ പത്തനംതിട്ടയിൽ അധികമായി നേടിയത് ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ നേടിയതിനെക്കാൾ വെറും ആയിരം വോട്ടുകൾ മാത്രമാണ്. ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എപ്ലസ് മണ്ഡലമല്ലായിരുന്നിട്ടും ഒരു ലക്ഷം വോട്ടിൽ താഴെ മാത്രമാണ് വർഷങ്ങളായി എംപിയായിരിക്കുന്ന സമ്പത്തിനെക്കാൾ ശോഭ സുരേന്ദ്രന് കുറവുള്ളത്. എപ്ലസ് മണ്ഡലമല്ല പണം വാരിയൊഴുക്കിയില്ല എന്നതും ശ്രദ്ധിക്കണം. സിപിഎം കോട്ടകളായ ആറ്റിങ്ങൽ ചിറയൻകീഴ് എന്നിവിടങ്ങളിൽ സമ്പത്തിന്റെ വോട്ടുകൾ വളരെ വലിയ വിള്ളലുണ്ടാക്കിയതും ശോഭ സുരേന്ദ്രൻ നേടിയ വോട്ടുകളാണ്. നിയമസഭയിൽ 40000 വോട്ടിന് ബി സത്യൻ വിജയിച്ച മണ്ഡലത്തിൽ സമ്പത്ത് രണ്ടാമത് പോവുകയും ചെയ്തു. ശോഭ സുരേന്ദ്രനുമായുള്ള വ്യത്യാസമാകട്ടെ വെറും ആറായിരം വോട്ടുകളും.

ശോഭ സുരേന്ദ്രന്റെ ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാകുന്നത് അവർ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല എന്നത്‌കൊണ്ടാണ്. അവർക്ക് വേണ്ടി കാടിളക്കിയുള്ള പ്രചാരണവും അവിടെ നടന്നില്ല. ശോഭ സുരേന്ദ്രൻ എവിടെ മത്സരിച്ചാലും അവിടെ വളരും വോട്ടുകൾ ഇരട്ടിയിലധികമാക്കും. വലിയ നേതാക്കളുടെ കണ്ണിലുണ്ണിയല്ല അവർ പാലക്കാട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനും എൻഎൻ കൃഷ്ണദാസിനുമെതിരെ മത്സരിച്ച് അവർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇടത് കോട്ടയിൽ കൃഷ്ണദാസിനെ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. സ്ഥിരമായി ഒരു മണ്ഡലം നൽകിയാൽ അവർക്ക് വിജയിക്കാൻ കഴിയും എന്നത് ബിജെപി നേതൃത്വം മനസ്സിലാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP