Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അധികാരം കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന് ധരിക്കരുത്; കോടിയേരി വല്ലാതെ അതിരുകടക്കുന്നു; എൻഎസ്എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും; കോടിയേരി പറഞ്ഞതിനൊക്കെ മറുപടി പറയാൻ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സുകുമാരൻ നായർ

അധികാരം കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന് ധരിക്കരുത്; കോടിയേരി വല്ലാതെ അതിരുകടക്കുന്നു; എൻഎസ്എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും; കോടിയേരി പറഞ്ഞതിനൊക്കെ മറുപടി പറയാൻ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: മാടമ്പിത്തരം ഇങ്ങോട്ട് വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തിന് ചുട്ട മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാൻ നായർ. മാടമ്പിത്തരം എൻഎസ്എസ് മനസിൽ വച്ചാൽ മതിയെന്നും, മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിന് ഇല്ലെന്നുമാണ് കോടിയേരി പറഞ്ഞത്. കോടിയേരി വല്ലാതെ അതിരുകടക്കുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു. അധികാരം കൈയിലുണ്ടെന്നു കരുതി എന്തും പറയാമെന്ന് കോടിയേരി ധരിക്കരുതെന്നും സുകുമാരൻ നായർ ഓർമിപ്പിച്ചു.

കോടിയേരി പറഞ്ഞതിനൊക്കെ തക്കതായ മറുപടിയുണ്ട്. എന്നാൽ അത് പറയാൻ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ല- ജനറൽ സെക്രട്ടറി തുറന്നടിച്ചു. വിശ്വാസ സംരക്ഷണത്തിലെ വൈരുധ്യമാണ് എൻഎസ്എസും സിപിഎമ്മും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം. എൻഎസ്എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി നേരിടുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

കേരള സംരക്ഷണ യാത്രയ്ക്കിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് എൻഎസ്എസിനെതിരെ അതിരൂക്ഷ വിമർശനവുമായി കോടിയേരി രംഗത്തെത്തിയത്. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും ശബരിമലയിലെ എൻഎസ്എസ് നിലപാട് തെരഞ്ഞെടുപ്പിൽ പ്രതികൂലമാവില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. എൻഎസ്എസിലെ സാധാരണക്കാർ സിപിഎമ്മിന് ഒപ്പമാണെന്ന് ഓർക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് എൻഎസ്എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കരുത് എന്ന് സുകുമാരൻ നായർ മുന്നറിയിപ്പ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP