Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഈ മുസ്ലിം നാമധാരികളായ ആരെയെങ്കിലും അവിടെ ഇയാളുടെ കൂടെ നിർത്തിയിട്ടുണ്ടെങ്കിൽ ഇയാള് പറയൂല്ലോ..അവരാണ് കൂടുതൽ..കസ്റ്റഡിയിൽ എടുത്തവരിൽ അവരാണ് കൂടുതൽ..അവരെയെല്ലാം വിട്ടയയ്ക്കുകയാണ്..എന്നിട്ട് ഇവനെ മാത്രം അവശേഷിപ്പിക്കുകയാണ്..വർഗ്ഗീയ കാർഡല്ലാതെ പിന്നെന്താണ്..പറയിപ്പിക്കരുത് എന്നെക്കൊണ്ട്': വടകര എസ്‌ഐയെ മുസ്ലിം വർഗ്ഗീയവാദിയെന്ന് വിളിച്ച് സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം

'ഈ മുസ്ലിം നാമധാരികളായ ആരെയെങ്കിലും അവിടെ ഇയാളുടെ കൂടെ നിർത്തിയിട്ടുണ്ടെങ്കിൽ ഇയാള് പറയൂല്ലോ..അവരാണ് കൂടുതൽ..കസ്റ്റഡിയിൽ എടുത്തവരിൽ അവരാണ് കൂടുതൽ..അവരെയെല്ലാം വിട്ടയയ്ക്കുകയാണ്..എന്നിട്ട് ഇവനെ മാത്രം അവശേഷിപ്പിക്കുകയാണ്..വർഗ്ഗീയ കാർഡല്ലാതെ പിന്നെന്താണ്..പറയിപ്പിക്കരുത് എന്നെക്കൊണ്ട്': വടകര എസ്‌ഐയെ മുസ്ലിം വർഗ്ഗീയവാദിയെന്ന് വിളിച്ച് സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്‌കൂൾ കലോത്സവത്തിൽ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുത്തപ്പോൾ പൊലീസ് വർഗീയ കാർഡിറക്കി എന്നാരോപിച്ചുള്ള സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം വിവാദമാകുന്നു. വടകര എസ്‌ഐ കെ.ഷറഫുദ്ദീനെതിരെയാണ് കൊലവിളി. സ്റ്റേഷനിലേക്ക് നടന്ന മാർച്ചിലായിരുന്നു പ്രകോപനപരമായ പ്രസംഗം. പറയാൻ അറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചായിരുന്നു എസ്‌ഐയ്ക്ക് നേരേയുള്ള അധിക്ഷേപം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരനാണ് എസ്‌ഐ ഷറഫറുദ്ദീനെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്.

രണ്ടാഴ്ച മുമ്പ് ആയഞ്ചേരി റഹ്മാനിയ സ്‌കൂളിൽ നടന്ന സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിൽ വിവേചനം കാടടിയെന്നാണ് സിപിഎം ആരോപണം. പ്രശ്‌നമുണ്ടാക്കിയവരിൽ മുസ്ലിംപേരുള്ളവരെ മാത്രം പൊലീസ് വിട്ടയച്ചെന്നാണ് സി.ഭാസ്‌കരന്റെ ആരോപണം.

'ഈ മുസ്ലിം നാമധാരികളായ ആരെയെങ്കിലും അവിടെ ഇയാളുടെ കൂടെ നിർത്തിയിട്ടുണ്ടെങ്കിൽ ഇയാള് പറയൂല്ലോ..അവരാണ് കൂടുതൽ..അറസ്റ്റ് ചെയ്യപ്പെട്ടതിൽ ..കസ്റ്റഡിയിൽ എടുത്തവരിൽ അവരാണ് കൂടുതൽ..അവരെയെല്ലാം വിട്ടയയ്ക്കുകയാണ്..എന്നിട്ട് ഇവനെ മാത്രം അവശേഷിപ്പിക്കുകയാണ്..വർഗ്ഗീയ കാർഡല്ലാതെ പിന്നെന്താണ്..പറയിപ്പിക്കരുത് എന്നെക്കൊണ്ട്.'സി.ഭാസ്‌കരൻ പറഞ്ഞു.

കലോത്സവത്തിൽ അക്രമം കാട്ടിയ പ്രതിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോകുന്നത് സിപിഎം പ്രവർത്തകർ നേരത്തെ തടഞ്ഞിരുന്നു. എസ്‌ഐയെയും മറ്റ് പൊലീസുകാരെയും കയ്യേറ്റം ചെയ്തു. കൃത്യനിർവ്വഹണത്തിന് തടസ്സം നിന്ന നാലുപേരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം വടകര ഏരിയാ കമ്മറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മുസ്ലിം വർഗ്ഗീയവാദിയാണ് എസ്‌ഐ ഷറഫുദ്ദീൻ എന്നാണ് സിപിഎം ആരോപണം. എന്നാൽ ആരോപണങ്ങൾ ഷറഫുദ്ദീൻ നിഷേധിച്ചു. സിപിഎം പ്രശ്‌നം വർഗ്ഗീയ വൽക്കരിക്കുകയാണ്. മദ്യപിച്ച് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയവരെ മാത്രമാണ് അറസ്റ്റ് ചെയ്തത് എന്നാണ് വിശദീകരണം.

ആയഞ്ചേരി റഹ്മാനിയ സ്‌കൂളിൽ നടന്ന സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ലീഗ് പ്രവർത്തകരുമായി ഏറ്റുമുട്ടുകയും ചെയ്ത സിപിഎം പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP