Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നബീസ എത്തിയത് കള്ളവോട്ട് ചെയ്യാൻ തന്നെ; ഭർത്താവ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ; എൻഎസ്എസിന്റെ വക്കീൽ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടിക്കാറാം മീണ; റീ പോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

നബീസ എത്തിയത് കള്ളവോട്ട് ചെയ്യാൻ തന്നെ; ഭർത്താവ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ; എൻഎസ്എസിന്റെ വക്കീൽ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടിക്കാറാം മീണ; റീ പോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഞ്ചേശ്വരത്ത് നബീസ കള്ളവോട്ട് ചെയ്യാൻ തന്നെയാണ് എത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ പൊലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. നബീസയുടെ ഭർത്താവ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മഞ്ചേശ്വരത്തെ 43ാം ബൂത്തിലാണ് നബീസ വോട്ട് ചെയ്യാനെത്തിയത്. നബീസ ബൂത്തിലെ വോട്ടറല്ലാതിരുന്ന നബീസ കള്ളവോട്ട് ചെയ്യാൻ തന്നെയാണ് എത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിങ് നടത്തില്ലെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു. ആറ് മണിവരെ എത്തിയ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. റീ പോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

എൻഎസ്എസിന്റെ വക്കീൽ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ അധ്യായം അടഞ്ഞുവെന്നും മീണ വ്യക്തമാക്കി. സമദൂരം വിട്ട് എൻഎസ്എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് എൻഎസ്എസ് വക്കീൽ നോട്ടീസ് അയച്ചത്.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന സംഘടനയ്ക്ക് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നും അതിനാൽ മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അയച്ച നോട്ടീസിലെ ആവശ്യം. തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ചു മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ആണ് എൻഎസ്എസിനെക്കുറിച്ച് മീണ സംസാരിച്ചത്.

എൻഎസ്എസ് വട്ടിയൂർക്കാവിൽ പരസ്യമായി ജാതി പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് പരാതി ലഭിച്ചാൽ അതു പരിശോധിക്കുമെന്നും മുൻകാലങ്ങളിൽ സമദൂരം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട എൻഎസ്എസ് ഇക്കുറി ശരിദൂരം പ്രഖ്യാപിച്ചതാണ് പ്രശ്‌നമായതെന്നും മീണ പറഞ്ഞത്.

ഇന്നലെ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബൂബക്കറിന്റെ ഭാര്യാ നബീസ എന്ന സ്ത്രീയാണ് പിടിയിലായത്. വോട്ടർ പട്ടികയിൽ പേരില്ലാത്ത ഇവർ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്ലിപ്പ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇത് ബൂത്തിലുണ്ടായിരുന്ന മറ്റ് പാർട്ടി പ്രവർത്തകർ എതിർത്തതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് പ്രിസൈഡിങ് ഓഫീസർ മഞ്ചേശ്വരം പൊലീസിൽ വിവരം അറിയിച്ചു.

പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ ബൂത്തിൽ തന്നെ വോട്ടുണ്ടായിരുന്ന നബീസ എന്ന മറ്റൊരു സ്ത്രീയുടെ പേരിലാണ് ഇവർ കള്ളവോട്ടിന് ശ്രമിച്ചത്. പണ്ട് ഇവിടെ വോട്ട് ഉണ്ടായിരുന്ന നബീസ വിവാഹ ശേഷം മറ്റൊരു സ്ഥലത്തെ വോട്ടർപട്ടികയിലാണുള്ളതെന്ന് ഏജന്റുമാർ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP