Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോൻഭദ്രയിൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് പ്രിയങ്ക ഗാന്ധി പ്രതിഷേധം തുടരുന്നതിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ തൃണമൂൽ എംപിമാരുടെ സംഘവും; ഡെറക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള നാല് എംപിമാർ എത്തുന്നത് കാവിക്കോട്ടയിൽ സ്വാധീനം ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയിൽ; പശ്ചിമബംഗാളിൽ തങ്ങൾക്ക് ഭീഷണി ഉയർത്തിയ ബിജെപിക്ക് അതേനാണയത്തിൽ മറുപടി നൽകാനുറച്ച് മമതയുടെ സൈന്യം

സോൻഭദ്രയിൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് പ്രിയങ്ക ഗാന്ധി പ്രതിഷേധം തുടരുന്നതിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ തൃണമൂൽ എംപിമാരുടെ സംഘവും; ഡെറക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള നാല് എംപിമാർ എത്തുന്നത് കാവിക്കോട്ടയിൽ സ്വാധീനം ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയിൽ; പശ്ചിമബംഗാളിൽ തങ്ങൾക്ക് ഭീഷണി ഉയർത്തിയ ബിജെപിക്ക് അതേനാണയത്തിൽ മറുപടി നൽകാനുറച്ച് മമതയുടെ സൈന്യം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സോൻഭദ്രയിൽ വെടിയേറ്റു മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ തൃണമൂൽ കോൺഗ്രസ് എംപിമാരുടെസംഘവും എത്തുന്നു. ഡെറെക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള തൃണമൂലിന്റെ നാല് എംപിമാരാണ് സോൻഭദ്രയിലെത്തുക. അതേ സമയം ഇവരെ ഇങ്ങോട്ടേക്ക് കടത്തിവിടാനുള്ള സാധ്യത വിരളമാണ്. വെള്ളിയാഴ്ച പ്രിയങ്കാ ഗാന്ധി സന്ദർശിക്കുന്നതിന് തൊട്ടുമുമ്പായി സോൻഭദ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പാതി വഴിയിൽവെച്ച് പ്രിയങ്കയെ പൊലീസ് തടയുകയും കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തതോടെ പ്രതിഷേധിച്ച പ്രിയങ്ക മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ്.

നിരോധനാജ്ഞയുണ്ടെങ്കിൽ മൂന്നുപേരെ മാത്രമേ ഒപ്പംകൂട്ടൂവെന്നും അറിയിച്ചെങ്കിലും മുന്നോട്ടുപോകാൻ പ്രിയങ്കയെ അനുവദിച്ചില്ല. തുടർന്ന് പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വാഹനത്തിലാണ് ഇവരെ മിർസാപുരിലെ ചുനാർ ഗസ്റ്റ്ഹൗസിലേക്കു മാറ്റിയത്. അവിടെയും അവർ കുത്തിയിരിപ്പുസമരം നടത്തിയതോടെ കളക്ടറും എസ്‌പി.യും അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ ചർച്ചയ്ക്കെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുകയേ വേണ്ടൂവെന്നും ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തടഞ്ഞുവെച്ചിരിക്കുന്നതെന്നു വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ''എന്റെ മകന്റെ പ്രായമുള്ള കുട്ടി വെടിയേറ്റ് ആശുപത്രിയിലാണ്. മൂന്നു പേർക്കൊപ്പം എനിക്ക് അവരെ കാണാൻ പോകാം. ക്രൂരമായി കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കളെ കാണുകമാത്രമാണ് എനിക്കു വേണ്ടത്''-പ്രിയങ്ക വ്യക്തമാക്കി.

എന്നാൽ അധികൃതർ ഈ ആവശ്യത്തിനു വഴങ്ങിയില്ല. 50,000 രൂപയുടെ ജാമ്യത്തുക കെട്ടിവെച്ച് ഡൽഹിക്കു മടങ്ങണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശമെന്ന് മുൻ എംഎ‍ൽഎ. ലളിതേഷ് പതി മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, മടങ്ങിപ്പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രിയങ്ക. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപയുടെ വീടും ഭൂമിക്ക് ഉടമസ്ഥാവകാശവും നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രിയങ്കയെ തടഞ്ഞതോടെ സോൻഭദ്ര ദേശീയ ശ്രദ്ധയിലേക്കെത്തിയതോടെയാണ് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ തൃണമൂലും തയ്യാറെടുക്കുന്നത്. തങ്ങളുടെ ശക്തകേന്ദ്രമായ പശ്ചിമ ബംഗാളിൽ കടന്നുകയറിയ ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് തൃണമൂൽ കോൺഗ്രസ് എംപിമാരുടെ സന്ദർശനത്തിന്റെ ലക്ഷ്യം. പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമതാ ബാനർജിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂക്ഷമായി വിമർശിച്ചിരുന്നു. സോൻഭദ്രയിലെ സാഹചര്യങ്ങൾ തങ്ങൾക്ക് രാഷ്ട്രീയമായി ഗുണകരമാക്കുകയാണ് തൃണമൂൽ ലക്ഷ്യം.

ബുധനാഴ്ചയാണ് സോൻഭദ്ര ജില്ലയിലെ ഉഭ ഗ്രാമത്തിൽ ഭൂമിതർക്കത്തെത്തുടർന്ന് വെടിവെപ്പുണ്ടായത്. ഗ്രാമമുഖ്യൻ യാഗ്യ ദത്ത് രണ്ടുവർഷംമുമ്പ് 36 ഏക്കർ സ്ഥലം ഇവിടെ വാങ്ങിയിരുന്നു. ബുധനാഴ്ച അത് ഏറ്റെടുക്കാനെത്തിയപ്പോൾ ഗ്രാമവാസികൾ തടഞ്ഞു. തുടർന്ന് ഗ്രാമമുഖ്യന്റെ അനുയായികൾ അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. 10 പേരാണ് വെടിയേറ്റ് മരിച്ചത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സോൻഭദ്ര വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട നാല് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനായി പ്രത്യേക സമിതി രൂപീകരിച്ചു.1955 മുതലുള്ള ഭൂമി ഇടപാടുകളിൽ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP