Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രമ്യാഹരിദാസ് അടക്കം 11 യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത് ആരോട് ചോദിച്ചിട്ട്? ആം ആദ്മി പാർട്ടിയിൽ കലാപം; തീരുമാനം സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ ഏകപക്ഷീയമായി എടുത്തെന്ന് ദേശീയ നേതൃത്വം; പാർട്ടി രാഷ്ട്രീയകാര്യ സമിതി ഒന്നും അറിഞ്ഞില്ല; വിശദീകരണം നൽകണമെന്ന് സോമനാഥ് ഭാരതി; യുഡിഎഫിന് പിന്തുണ നൽകി ആപ്പിലായി സി ആർ നീലകണ്ഠൻ

രമ്യാഹരിദാസ് അടക്കം 11 യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത് ആരോട്  ചോദിച്ചിട്ട്? ആം ആദ്മി പാർട്ടിയിൽ കലാപം;  തീരുമാനം സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ ഏകപക്ഷീയമായി എടുത്തെന്ന് ദേശീയ നേതൃത്വം; പാർട്ടി രാഷ്ട്രീയകാര്യ സമിതി ഒന്നും അറിഞ്ഞില്ല; വിശദീകരണം നൽകണമെന്ന് സോമനാഥ് ഭാരതി; യുഡിഎഫിന് പിന്തുണ നൽകി ആപ്പിലായി സി ആർ നീലകണ്ഠൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യാഹരിദാസ് അടക്കമുള്ള 11 യുഡിഎഫുകാർക്ക് ഏകപക്ഷീയമായി പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ വെട്ടിൽ. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ കേന്ദ്ര നേതൃത്വം രംഗത്തെത്തി. സംഭവത്തിൽ ഉടൻ വിശദീകരണം നൽകാൻ സി ആർ നീലകണ്ഠനോട് ദക്ഷിണേന്ത്യയുടെ ചുമതയുള്ള സോമനാഥ് ഭാരതി ആവശ്യപ്പെട്ടു.

ആംആദ്മി പാർട്ടിയുടെ നിലപാടുകൾ പറയേണ്ടത് രാഷ്ട്രീയ കാര്യസമിതി തീരുമാന പ്രകാരമാണ്. എന്നാൽ കമ്മിറ്റി അറിയാതെയാണ് കോൺഗ്രസിന് പിന്തുണ നൽകിക്കൊണ്ടുള്ള പ്രസ്താവന. പാർട്ടി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിർദ്ദേശ പ്രകാരമാണ് ദേശീയ നേതൃത്വത്തിന്റെ നോട്ടീസ്. 11 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ എഎപി പിന്തുണയ്ക്കുമെന്ന് നീലകണ്ഠൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെ പിന്തുണ പഖ്യാപിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാനാണ് നീലകണ്ഠന് നിർദ്ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2014ലെ ലോക്സഭാ സീറ്റുകളിൽ 20 മണ്ഡലങ്ങളിൽ മൽസരിക്കുകയും അനിതാപ്രതാപ് അടക്കമുള്ള എഴുത്തുകാരെ എറണാംകളുത്ത് മൽസരപ്പിക്കുകയും ചെയത് വലിയ ചലനം ഉണ്ടാക്കിയ ആം ആദ്മി പാർട്ടി ഈ രീതിയിൽ തകർന്നുപോയത് സി ആർ നീലകണ്ഠന്റെ നിലപാടുകൊണ്ടാണെന്നാണ് എതിർ ചേരി ആരോപിക്കുന്നത്. എം എൻ കാരശ്ശേരി, സാറജോസഫ് എന്നിവർ അടങ്ങുന്ന വലിയൊരു വിഭാഗം സ്ാംസ്‌ക്കാരിക നായകരും ഇതേ കാരണം കൊണ്ടാണ് പുറത്തുപോയത് എന്നാണ് നീലകണ്ഠൻ വിരുദ്ധ വിഭാഗം പറയുന്നത്.

മൂന്നുവർഷം മുമ്പ് ഒരു വിഭാഗം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പരാതികളും കേരളത്തിലെ സംഘടന സംവിധാനത്തെ നിശ്ചലമാക്കുന്ന അവസ്ഥ സംജാതമായപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ട് എം എൻ കാരശേരിയുടെ നേതൃത്വത്തിൽ സാറ ജോസഫ്, അനിത പ്രതാപ്, സി ആർ നീലകണ്ഠൻ, ജിത് ജോയ് എന്നിവർ അടങ്ങുന്ന 5 അംഗ പരാതി പരിഹാര കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റികോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സിറ്റിങ് നടത്തുകയും പാർട്ടി പ്രവർത്തകരിൽ നിന്നും നേതൃത്വത്തിൽ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുകയും റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിനു നൽകുകയും ചെയ്തു. പക്ഷേ, സുതാര്യത മുഖമുദ്ര ആയി ഉയർത്തി കാണിക്കുന്ന പാർട്ടിയിൽ ഇന്ന് വരെ റിപ്പോർട്ട് പുറത്ത് വരികയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പകരം 5 അംഗ പരാതി പരിഹാര കമ്മിറ്റിയിലെ 4 അംഗങ്ങൾ മിഷൻ വിസ്താർ സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങൾ ആകുകയും ചെയ്തു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തിയ ആം ആദ്മി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലും മൽസരത്തിന് ഇല്ലായിരുന്നു. പകരം അഴിമതിക്കാരായവരെ തെരഞ്ഞുപിടിച്ച് അവരെ തോൽപ്പിക്കുന്ന പ്രചാരണമാണ് ആം ആദ്മി എടുത്തുത്. പക്ഷേ ഇതും ഫലത്തിൽ ചീറ്റിപോകുയാണ് ചെയ്തത്. തമ്മിലടിയും ഏകാധിപത്യവും കാരണം അംഗങ്ങൾ കൊഴിഞ്ഞുപോയി ജഡാവസ്ഥയിലാണ് ഇന്ന് കേരളത്തിലെ ആം ആദ്മി പാർട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP