Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'റൂൾസ് ഓഫ് ബിസിനസ്' ഗവർണറുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല: ഗവർണർ ചെയ്തത് ഭരണഘടനാപരമായ ഉത്തരവാദിത്തം; എ.കെ ബാലന്റെ വിശദീകരണത്തിന് മറുപടിയുമായി വി മുരളീധരൻ

'റൂൾസ് ഓഫ് ബിസിനസ്' ഗവർണറുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല: ഗവർണർ ചെയ്തത് ഭരണഘടനാപരമായ ഉത്തരവാദിത്തം; എ.കെ ബാലന്റെ വിശദീകരണത്തിന് മറുപടിയുമായി വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ എ.കെ ബാലന്റെ വിശദീകരണത്തിന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. സുപ്രീംകോടതിയിൽ ഹർജി നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി ചട്ടലംഘനമാണെന്ന് തിരിച്ചറിഞ്ഞാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടതെന്ന് മുരളീധരൻ പറഞ്ഞു.'റൂൾസ് ഓഫ് ബിസിനസ്' വായിച്ച് കേൾപ്പിച്ചാണ് സർക്കാരിന്റെ വീഴ്ച ഗവർണർ ചൂണ്ടിക്കാട്ടിയത്.

റൂൾസ് ഓഫ് ബിസിനസ് ഗവർണറുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്ന് എ.കെ ബാലൻ കരുതുന്നുണ്ടോ? എന്നും മുരളീധരൻ ചോദ്യമുന്നയിച്ചു. ഗവർണർ പറയുന്നതിനനുസരിച്ച് ഭരണഘടനാപരമായി സർക്കാർ പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. റൂൾസ് ഓഫ് ബിസിനസിൽ ഏത് കാര്യമാണ് ശരിയല്ലാത്തത് എന്ന് എകെ ബാലൻ പറയണമെന്നും മുരളീധരൻ പറഞ്ഞു.

സുപ്രീംകോടതിയിൽ ഹർജി നൽകിയ നടപടി ചട്ടലംഘനമാണെന്ന് ഗവർണർ വെള്ളിയാഴ്ച ഗുരുതര ആരോപണം ഉയർത്തിയിരുന്നു. എന്നാൽ സർക്കാർ നടപടിയിൽ ചട്ടലംഘനം ഇല്ലെന്നായിരുന്നു നിയമമന്ത്രി എ.കെ ബലാന്റെ വിശദീകരണം വന്നിരുന്നത്. ഭരണഘടന സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ സർക്കാർ വീഴ്ച വരുത്തിയപ്പോഴാണ് ഗവർണർ ഇടപെട്ടത്. ഗവർണർ പറയുന്നതനസരിച്ച് ഭരണഘടനാപരമായി പ്രവർത്തിക്കുകയാണ സർക്കാർ ചെയ്യേണ്ടതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങൾ പാലിച്ചാണെന്നും, റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചതെന്നും എ.കെ ബാലൻ ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേസ് നൽകുന്നതിന് ഗവർണറുടെ അനുമതി വേണ്ട. അതേസമയം ഗവർണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP