Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് വധക്കേസ് പ്രതി; ആ ആൾ ഭരിക്കുമ്പോൾ രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടാകും; സിപിഎമ്മുകാർ വെട്ടിക്കൊന്ന യൂത്ത് കോൺഗ്രസുകാരുടെ വീട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പിണറായി സ്വന്തം ജില്ലയിൽ വച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട് സന്ദർശിക്കാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി.ടി.ബൽറാം

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് വധക്കേസ് പ്രതി; ആ ആൾ ഭരിക്കുമ്പോൾ രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടാകും; സിപിഎമ്മുകാർ വെട്ടിക്കൊന്ന യൂത്ത് കോൺഗ്രസുകാരുടെ വീട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പിണറായി സ്വന്തം ജില്ലയിൽ വച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട് സന്ദർശിക്കാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി.ടി.ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് വധക്കേസ് പ്രതിയെന്ന് വി.ടി.ബൽറാം എംഎൽഎ. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണ് വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ്. വാടിക്കൽ രാമകൃഷ്ണൻ എന്ന തയ്യൽ തൊഴിലാളിയെ മഴു കൊണ്ട് തലയ്ക്ക് വെട്ടി കൊന്ന കേസിലെ പ്രതിയായിട്ടുള്ള ആൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങൾ കേരളത്തിൽ ഉണ്ടാവും.

കേരളാ പൊലീസിൽ സാധാരണക്കാർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെങ്കിൽ പെരിയ കേസ് സിബിഐ അന്വേഷിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. സിപിഎമ്മുകാർ വെട്ടിക്കൊന്ന യൂത്ത് കോൺഗ്രസുകാരുടെ വീട്ടിൽ പോകാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം ജില്ലയിൽ വച്ചു കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട്ടിൽ പോകാൻ തോന്നാഞ്ഞത് എന്തുകൊണ്ടാണെന്നും വിടി ബൽറാം ചോദിച്ചു. കേരളത്തിലെ സാംസ്‌കാരിക നായകന്മാർ എന്ന് സ്വയം അവകാശപ്പെടുന്നവർ സിപിഎമ്മിന് സ്തുതി പാടുകയാണ്. കപട സാംസ്‌കാരികനായകന്മാരെ ഇപ്പോൾ യഥാർത്ഥ നായകരെ സാംസ്‌കാരിക കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വന്തം അനുഭവത്തിൽ നിന്നും പഠിക്കാൻ സിപിഎം തയ്യാറാവണം.

കോൺഗ്രസ് ഒരുപാട് സംസ്ഥാനങ്ങൾ ഭരിച്ചിരുന്നു. പല സംസ്ഥാനത്തും പിന്നീട് പ്രതിപക്ഷത്തായി. പലയിടത്തും ഇപ്പോൾ അധികാരത്തിൽ തിരിച്ചു വരുന്നു. രാഷ്ട്രീയത്തിൽ ഇതൊക്കെ പതിവാണ്. എന്നാൽ പതിറ്റാണ്ടുകൾ ഭരിച്ച പാർട്ടിയെ അധികാരത്തിൽ നിന്നും പുറത്തു പോയതിന് അടുത്ത ദിവസം നാട്ടുകാർ അടിച്ചോടിച്ചിട്ടുണ്ടെങ്കിൽ അത് ത്രിപുരയിലും ബംഗാളിലും മാത്രമാണെന്നും വി.ടി.ബൽറാം പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP