Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് പിന്നാലെ പശ്ചിമ ബംഗാളും: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കും; പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്; പ്രമേയം പാസായാൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമാത്തെ സംസ്ഥാനമായി ബംഗാൾ മാറും; പ്രമേയത്തിന് മുഴുവൻ പാർട്ടികളുടേയും പിന്തുണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി മമത ബാനർജി

കേരളത്തിന് പിന്നാലെ പശ്ചിമ ബംഗാളും: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കും; പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്; പ്രമേയം പാസായാൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമാത്തെ സംസ്ഥാനമായി ബംഗാൾ മാറും; പ്രമേയത്തിന് മുഴുവൻ പാർട്ടികളുടേയും പിന്തുണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇന്ന് പശ്ചിമബംഗാൾ  നിയമസഭയിൽ പ്രമേയം പാസാക്കും. ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് പ്രമേയം പാസാക്കുക. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത് സംസ്ഥാനമാകും പശ്ചിമ ബംഗാൾ എന്നതും ശ്രദ്ധേയമാണ്. പ്രമേയത്തിന് മുഴുവൻ പാർട്ടികളുടേയും പിന്തുണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി മമത ബാനർജി അഭ്യർത്ഥിച്ചിരുന്നു.

തൃണമൂൽ എംഎ‍ൽഎ ആണ് സഭയിൽ പ്രമേയം അവതരിപ്പിക്കുക. കഴിഞ്ഞ 20ാം തിയതി പ്രമേയത്തിന് അനുമതി തേടി പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂൽ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. സെപ്റ്റംബറിൽ ദേശീയ പൗരത്വ പട്ടികയ്ക്കെതിരെ തൃണമൂൽ അവതരിപ്പിച്ച പ്രമേയത്തെ സിപിഐ.എമ്മും കോൺഗ്രസ്സും പിന്തുണച്ചിരുന്നു. പൗരത്വ നിയമം പാർലമെന്റിൽ പാസ്സാക്കിയതിന് ശേഷം നിരവധി പ്രക്ഷോഭങ്ങൾക്ക് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകിയിരുന്നു.

പൗരത്വ നിയമത്തെ കുറിച്ചും എൻ.ആർ.സിയെയും നിങ്ങൾ ഭയപ്പെടേണ്ടതില്ല. ഞാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ ആരും തൊടില്ല. ഇത് നമ്മുടെ മണ്ണാണ്, ഇവിടെ ഒരാൾക്കും വിഭജനം ഉണ്ടാക്കാനാവില്ല, എന്റെ ഉറപ്പ്'', ഇങ്ങനെയായിരുന്നു പരത്വ നിയമത്തിനും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെ ഡാർജിലിംഗിൽ നടന്നറാലിയിൽ മമത ബംഗാളിലെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു. കേരളത്തിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. മമത ബാനർജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാൾ പ്രമേയം പാസാക്കാത്തതിനെ സിപിഎം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമത സർക്കാർ പ്രമേയം പാസാക്കാനൊരുങ്ങുന്നത്. ദേശീയ പൗരത്വ പട്ടികക്കെതിരെ കഴിഞ്ഞ സെപ്?തംബറിൽ തൃണമൂൽ കോൺഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ കോൺഗ്രസും സിപിഎമ്മും പിന്തുണച്ചിരുന്നു.

കഴിഞ്ഞ ദിവസം രാജസ്ഥാനിൽ പാസാക്കിയ പ്രമേയത്തിൽ മതത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. മതേതര മൂല്യങ്ങൾക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമം. കൃത്യമായി ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതോടെയുണ്ടായതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ബിജെപി എംഎ‍ൽഎമാരുടെ പ്രതിഷേധത്തെ മറികടന്നാണ് രാജസ്ഥാൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ബിജെപി അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സി.എ.എയെ അനുകൂലിച്ച് അവർ മുദ്രാവാക്യവും മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പൗരത്വനിയമത്തിനെതിരേ പ്രമേയം പാസാക്കിയതടക്കം കേരള സർക്കാർ സ്വീകരിച്ചതിന് സമാനമായ നടപടികളിലേക്ക് നീങ്ങണമെന്നാവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാർക്ക് പിണറായി വിജയന്റെ കത്ത് നൽകിയിരുന്നു. പൗരത്വനിയമഭേദഗതിയുടെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണുതുറപ്പിക്കാൻ അത്തരം നീക്കങ്ങൾ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. ഹേമന്ത് സോറൻ (ജാർഖണ്ഡ്), മമതാ ബാനർജി (ബംഗാൾ), അരവിന്ദ് കെജ്രിവാൾ (ഡൽഹി), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), നിതീഷ് കുമാർ (ബിഹാർ), ജഗൻ മോഹൻ (ആന്ധ്രാപ്രദേശ്), വി. നാരായണ സാമി (പുതുച്ചേരി), കമൽനാഥ് (മധ്യപ്രദേശ്), ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ്), അശോക് ഗെഹ്ലോത് (രാജസ്ഥാൻ), നവീൻ പട്നായിക് (ഒഡിഷ) എന്നിവർക്കാണ് അന്ന് കത്തയച്ചത്.

പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാന നടപടികളിലേക്ക് നീങ്ങണം. ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകതയെന്നും. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ ഒന്നിക്കണം. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷമൂല്യം ചരിത്രപരമായി ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP