1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

കർണാടകയിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ ദേവഗൗഡയുടെ പേരും സജീവം; ജനതാദളിന് ഒറ്റയ്ക്ക് പിന്തുണയ്ക്കാൻ കഴിയില്ലെന്ന് ഇരിക്കെ കോൺഗ്രസ് പിന്തുണച്ചേക്കുമെന്ന സൂചനകളും; കോൺഗ്രസുമായി ചർച്ചകൾക്ക് വഴി തേടി ജെ.ഡി.എസ്; വഴങ്ങാതെ സിദ്ധരാമയ്യും; കോൺഗ്രസ്-ജനതാദൾ കൂട്ടുകെട്ടിന് വീണ്ടും പ്രതീക്ഷ

June 03, 2020

ബെംഗളൂരു: കർണാടകയിലെ 4 രാജ്യസഭാ സീറ്റുകളിലേക്ക് 19ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, സ്ഥാനാർത്ഥിപ്പട്ടികയിൽ ദേവെഗൗഡയുടെ പേരും സജീവം. 34 അംഗങ്ങളുള്ള ജനതാ ദളിന് ഒറ്റയ്ക്ക് ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിയില്ലെന്നിരിക്കെ, ഗൗഡ കോൺഗ്രസ് പിന്തുണയോടെ രാജ...

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് ബദലായി റേഡിയോ പ്രഭാഷണവുമായി രാഹുൽ ഗാന്ധി; കോവിഡ് ഉൾപ്പടെയുള്ള വിഷയത്തിൽ രാജ്യത്തെ ജനങ്ങളോട് സംവേദിക്കാൻ രാഹുലും ഒരുങ്ങുന്നു; ശബ്ദരേഖാ പ്രഭാഷണത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി; മോദി കൈകാര്യം ചെയ്തതോടെ രാജ്യത്തെ സാമ്പത്തിക അവസ്ഥ തകർന്നടിഞ്ഞെന്ന് രാഹുൽ ഗാന്ധിയുടെ ആക്ഷേപവും

June 03, 2020

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് ബദൽ മാർഗം എന്നവണ്ണം ശബ്ദരേഖാ പ്രഭാഷണവുമായി (പോഡ്കാസ്റ്റ്) കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കോവിഡ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാജ്യത്തെ ജനങ്ങളുമായി സംവിദിക്കാനാണ് രാഹുൽ ഗാന്ധി ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തുന്നത്...

ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാർ; ലോക്ക്ഡൗണിനിടയിലും രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി മോദിയും കൂട്ടരും

June 03, 2020

ന്യൂഡൽഹി: ബിജെപി മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. ഡൽഹി, ഛത്തീസ്‌ഗഡ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് ബിജെപിക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്. ഡൽഹി ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മനോജ് തിവാരി എംപിയെ ഒഴിവാക്കി ആദേശ് കുമാർ ഗുപ്തയെ നി...

പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ

June 02, 2020

ന്യൂഡൽഹി: കോവിഡും, സാമ്പത്തിക പ്രതിസന്ധിയും അടക്കമുള്ള വിവിധ കാരണങ്ങൾ മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ? ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ മോദിക്ക് 65 ശതമാനം പേരുടെ പിന്തുണയുണ്ട്. കോൺഗ്രസിലെ രാഹുൽ ഗാന്ധിയായിരുന്നു എതിരാളി. സർവേയിൽ ...

കോവിഡ് കഴിയുമ്പോൾ മധ്യപ്രദേശിലും അധികാര മാറ്റം വരുമോ? സംസ്ഥാനത്ത് പാർട്ടിവിട്ട മുൻ എംപി. കോൺഗ്രസിലേക്ക് തിരിച്ചെത്തി; ജ്യോതിരാദിത്യ സിന്ധ്യയുടെ പീഡനം കാരണമാണ് കോൺഗ്രസ് വിടേണ്ടി വന്നതെന്ന് മടങ്ങിയെത്തിയ പ്രേമചന്ദ്ര ഗുഡ്ഡു

June 01, 2020

ഭോപ്പാൽ: കോവിഡ് കാലത്തിന് ശേഷം മധ്യപ്രദേശിൽ അധികാരമാറ്റം സംഭവിക്കുമോ? ഉപതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസ് ക്യാമ്പ് കരുത്തു വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.  ഉപതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ അഞ്ച് വർഷമായി ബിജെപിയിലാ...

കോവിഡ് പോരാട്ടത്തിനിടെ നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക്; ഒരു വർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ജനങ്ങൾക്കെഴുതിയ കത്ത് 10 കോടി കുടുംബങ്ങളിലെത്തിക്കാൻ പാർട്ടി തീരുമാനം; ആറ് വർഷം കൊണ്ട് മോദി സർക്കാർ നികത്തിയത് 60 വർഷക്കാലം നീണ്ട വികസന മുരടിപ്പെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ; ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെട്ട വർഷമെന്ന് കോൺഗ്രസും

May 31, 2020

ന്യൂഡൽഹി: കോവിഡ് രോഗവ്യാപന ഭീതി നിലനിൽക്കുമ്പോൽ നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക് ചുവടുവെക്കുന്നു. കോവിഡ് രോഗവ്യാപനത്തിനിടയിൽ രണ്ടാംമോദി സർക്കാർ ഭരണത്തിന്റെ രണ്ടാം വർഷത്തിലേക്കു കടന്നു. അടച്ചിടൽ നിലവിലുള്ളതിനാൽ ഓൺലൈനിലൂടെയായിരുന്നു ഒന്നാം വാ...

കുടിയേറ്റ തൊഴിലാളികൾ മരിച്ചത് ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം എന്ന് ബിജെപി; കുറച്ചുകൂടി പക്വത കാണിക്കണമെന്ന് തൃണമൂൽ കോൺ​ഗ്രസും സിപിഎമ്മും; ശ്രമിക് ട്രെയിനിൽ മടങ്ങവെ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ​ബം​ഗാളിൽ വിവാദം കനക്കുന്നു

May 29, 2020

കൊൽക്കത്ത: ശ്രമിക് ട്രെയിനിൽ മടങ്ങവെ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ​ബം​ഗാളിൽ വിവാദം കനക്കുന്നു. സംഭവം നിസാരവത്കരിച്ച്‌ ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷനായ ദിലീപ് ഘോഷ് എംപി രം​ഗത്തെത്തിയതോടെ വിമർശനവുമായി ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് തൃണ...

കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ നരേന്ദ്ര മോദി സർക്കാരിന് ഒന്നാം വാർഷിക ആഘോഷം; ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിൽ ഒതുക്കി ബിജെപി; നേട്ടങ്ങളിൽ ജമ്മുകാശ്മീർ വിഭജനം മുതൽ ട്രാൻസ്‌ജെൻഡർ ശാക്തീകരണ നിയമം വരെ: നേട്ടങ്ങൾ എണ്ണി എണ്ണി പറയുമ്പോഴും സർക്കാരിനെ പിടിച്ചുലച്ച് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും

May 27, 2020

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന് കേന്ദ്രത്തിൽ ഇത് രണ്ടാമൂഴമാണ്. ഈ മാസം 30ന് ബിജെപി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ആദ്യ വർഷം തികയുമ്പോൾ കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിൽ ഒതുങ്ങുകയാണ്. ഇതിനിടെ അതി...

21 ദിവസത്തിനുള്ളിൽ കൊറോണയെ കീഴ്‌പ്പെടുത്തുമെന്ന പ്രധാമന്ത്രിയുടെ അവകാശവാദം പൊളിഞ്ഞു; ലോക് ഡൗൺ അമ്പേ പരാജയം; രാജ്യത്ത് കേസുകൾ കൂടുമ്പോൾ കൂടുതൽ ഇളവ് കൊടുക്കുന്നു; മോദിയുടെ തന്ത്രങ്ങൾ പാളിയതോടെ എന്താണ് പ്ലാൻ ബി എന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി; മഹാരാഷ്ട്രയിൽ തങ്ങൾക്ക് മുഖ്യറോളില്ലെന്ന രാഹുലിന്റെ പ്രസ്താവന കൊറോണയെ നേരിടാൻ വിയർക്കുന്ന ശിവസേന സർക്കാരിനും തിരിച്ചടി

May 26, 2020

ന്യൂഡൽഹി: ലോക് ഡൗൺ നാലാം ഘട്ടം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം അവശേഷിക്കെ, അതിന്റെ ലക്ഷ്യവും ഉദ്ദേശ്യവും പരാജയപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക് ഡൗണിന് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. കോവിഡ് പോസിറ്റീവ് കേസുകൾ ഉയരുമ്പോൾ, കൂടുതൽ ഇളവുകൾ നൽകുന്ന ...

കേരള മോഡൽ എന്നാൽ കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുകയോ മോദിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയോ അല്ല; മഹാരാഷ്ട്രയിൽ സമരം നടത്തുന്നതിന് പകരം ബിജെപി നേതാക്കൾ കേരളത്തിൽ പോയി സമരം നടത്തണമെന്നും ശിവസേനയുടെ ഉപ​ദേശം; കോവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കേരളത്തെ ചൂണ്ടിക്കാട്ടിയ ബിജെപിക്ക് മറുപടിയുമായി സാമ്ന

May 22, 2020

മഹാരാഷ്ട്ര സർക്കാരിനെ വിമർശിക്കാൻ കേരള മാതൃകയെ ചൂണ്ടിക്കാട്ടിയ ബിജെപി മഹാരാഷ്ട്രാ ഘടകത്തിന് അതേ നാണയത്തിൽ മറുപടി നൽകി ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേനയുടെ മറുപടി. കേരള മാതൃകയെ പ്രശംസിക്കും മുമ്പ് എന്താണ് കേരള മാതൃകയെന്ന് പഠി...

യോ​ഗി ആദിത്യനാഥിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നെന്ന് തുറന്ന് പറഞ്ഞ് അതിഥി സിങ്; കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയതോടെ ഉത്തർപ്രദേശ് സർക്കാരിന് പ്രശംസ; ബിജെപി പ്രവേശനം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത

May 22, 2020

റായ്ബറേലി: കോൺ​ഗ്രസിൽ നിന്നും പുറത്തായതോടെ ഉത്തർപ്രദേശ് സർക്കാരിനെ വാനോളം പുകഴ്‌ത്തി അതിഥി സിങ് രം​ഗത്തെത്തി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലി താൻ ഇഷ്ടപ്പെടുന്നെന്ന് തുറന്ന് പറഞ്ഞ അതിഥി പക്ഷേ ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം സംബന്ധിച്...

ഭരണമുള്ളിടങ്ങളിൽ ജനകീയ പദ്ധതികൾ; മറ്റിടങ്ങളിൽ ക്രിയാത്മക പ്രതിപക്ഷമായ് ജനങ്ങൾക്കൊപ്പം നിന്നുള്ള പ്രവർത്തനങ്ങളും; കൊറോണക്കാലത്ത് ശ്രമിക്കുന്നത് പാർട്ടിക്ക് നഷ്ടമായ ജനകീയത വീണ്ടെടുക്കാൻ; വിശാല പ്രതിപക്ഷ നിര കെട്ടിപ്പടുക്കാനും നീക്കം; ന്യായ് പദ്ധതി വഴി 19 ലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി നൽകി ഛത്തീസ്‌ഗഢ് സർക്കാർ; തകർന്നടിഞ്ഞ കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുറച്ച് സോണിയാ ഗാന്ധി

May 22, 2020

ന്യൂഡൽഹി: കോവിഡ് കാലത്ത് നഷ്ടപ്പെട്ട ജനകീയത വീണ്ടെടുക്കാൻ ഒരുങ്ങി കോൺ​ഗ്രസ്. ഭരണമുള്ള സംസ്ഥാനങ്ങളിൽ ഭരണമികവ് പ്രദർശിപ്പിച്ചും മറ്റുള്ളയിടങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടും നഷ്ടമായ ജനപിന്തുണ നേടാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി, കർഷകരുടെ ബ...

കോവിഡ് ഇവിടെ തന്നെയുണ്ട്! പല സംസ്ഥാനങ്ങളിലും ലോക് ഡൗൺ ലംഘനങ്ങൾ വ്യാപകമാകുന്നു; സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; കണ്ടെയ്ന്മെന്റ് സോണുകളിൽ പരിപൂർണ ലോക്ക്ഡൗൺ ഉറപ്പാക്കണം; രാത്രി കർഫ്യൂ നടപ്പാക്കണം; സാമൂഹിക അകലവും മാസ്‌ക് ധരിക്കലും ഉറപ്പാക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് ചീഫ് സെക്രട്ടറിമാർക്ക്; കോവിഡ് കേസുകളിൽ മൂന്നാം നാളും വൻവർദ്ധന

May 21, 2020

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും തങ്ങൾ നിഷ്‌കർഷിച്ച ലോക്ഡ ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കർശനമായി വോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടക്കം കടന്നത് കേരളത്തിൽ മാത്രം; രാഹുൽ പിൻവാങ്ങിയിരിക്കെ ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി ന്യായമായും ലഭിക്കേണ്ടിയിരുന്നത് തരൂരിന്; വന്നത് ആരാലും അറിയപ്പെടാത്ത അധിർ രഞ്ജൻ ചൗധരിയും; സ്ഥാനത്തും അസ്ഥാനത്തും ഇടത് ഭരണത്തെ പുകഴ്‌ത്തി തരൂർ തിരിച്ചടിക്കുമ്പോൾ പ്രശംസ വാരിച്ചൊരിഞ്ഞു മുഖ്യമന്ത്രിയും സിപിഎം സൈബർ കേന്ദ്രങ്ങളും; ദേശീയ രാഷ്ട്രീയത്തിലെ കണക്ക് കേരള രാഷ്ട്രീയത്തിൽ തരൂർ തീർക്കുമ്പോൾ

May 21, 2020

തിരുവനന്തപുരം: എന്താണ് കോൺഗ്രസിന്റെ ഗ്ലാമർ താരം ശശി തരൂരിന്റെ ലക്ഷ്യം. കൊറോണ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കും തരൂർ നൽകുന്ന പിന്തുണ കേരളത്തിന്റെ കോൺഗ്രസ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുകയാണ്. നിർദ്ദോഷകരമായ പ്രസ്ത...

രാഹുൽ ​ഗാന്ധിയുടെ വധുവായി ദേശീയ മാധ്യമങ്ങൾ പോലും വാഴ്‌ത്തിയ സുന്ദരി; പ്രിയങ്കാ ​ഗാന്ധിയുടെ വലംകയ്യായി നിന്ന കോൺ​ഗ്രസിന്റെ താര പ്രചാരക; എന്നും അപ്രാപ്യമായിരുന്ന മണ്ഡലം കോൺ​ഗ്രസിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്ത സംഘാടക; ഇനിയും പുറംലോകം അറിയാത്ത കാരണത്തിന്റെ പേരിൽ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ അതിഥി സിങിനെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺ​ഗ്രസ്; നടപടി കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ 1000 ബസ്സുകൾ തയ്യാറാക്കിയ പ്രിയങ്ക ഗാന്ധിയെ പരസ്യമായി വിമർശിച്ചതോടെ

May 21, 2020

ലഖ്‌നൗ: ഒടുവിൽ അതിഥി സിങിനെ കോൺ​ഗ്രസ് പുറത്താക്കി. ഒരുകാലത്ത് പ്രിയങ്കാ ​ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അതിഥി വളരെ നാളുകളായി നെഹ്റു കുടുംബത്തോടും കോൺ​ഗ്രസ് പാർട്ടിയോടും അകൽച്ചയിലായിരുന്നു. എന്നാൽ, ഈ അകൽച്ചക്ക് കാരണം എന്തെന്ന് ഇനിയും വ്യക്ത...

Loading...

MNM Recommends

Loading...