1 usd = 72.24 inr 1 gbp = 94.47 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

തെരഞ്ഞെടുപ്പിന് മുമ്പ് വാനോളം പുകഴ്‌ത്തിയ പത്രക്കാർക്ക് പോലും പ്രവേശനമില്ല; പറയാനുള്ളതെല്ലാം ട്വിറ്ററിലൂടെ പറയും; വിശദാംശങ്ങൾ വെബ്‌സൈറ്റിൽ; മന്മോഹനെ കുറ്റം പറഞ്ഞവർക്കെല്ലാം ഇപ്പോൾ കുറ്റബോധം

August 17, 2014

ന്യൂഡൽഹി: പാലം കടക്കുവോളം നാരായണ.. പാലം കടന്നാലെ കൂരായണ.. എന്നു പറഞ്ഞപോലെയായി കാര്യങ്ങളെന്നാണ് തോന്നുന്നത്..!!.  മാദ്ധ്യമങ്ങൾ മോദിയെ  ആദർശത്തിന്റെയും വികസനത്തിന്റെയും നായകനാക്കി വാഴ്‌ത്തിയതിലൂടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കൂട...

ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടു കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത; നിയമ പീഠം പുതുക്കിപ്പണിതു കഴിഞ്ഞാൽ മോദി ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പു നവീകരണം

August 17, 2014

ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച നാഷണൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ് കമ്മീഷൻ ബില്ല് പാസായതോടെ എൻ ഡി എ സർക്കാരിന്റെ അടുത്ത ലക്ഷ്യം വൻതോതിലുള്ള തെരഞ്ഞെടുപ്പു പരിഷ്‌കരണം. ക്രിമിനൽ കേസിൽ പ്രതി ചേർക്കെപ്പട്ടാൽ പിന്നെ തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിൽ...

മോദി വിരുദ്ധരെ പോലും കൈയിലെടുത്ത പ്രസംഗം; ഓൺലൈൻ പോളിംഗിൽ പ്രധാനമന്ത്രിയുടെ റേറ്റിങ് ഗ്രാഫ് കുതിച്ചുയർന്നു

August 16, 2014

ന്യൂഡൽഹി: പ്രസംഗ പീഠത്തിൽ കയറിയാൽ കൈയടി വാങ്ങിയേ അടങ്ങൂവെന്നത് നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ പണ്ടേയുള്ള ശീലമാണ്. ജനലക്ഷങ്ങളെ കൈയിലെടുക്കുന്ന പ്രസംഗങ്ങളുടെ അകമ്പടിയോടെയാണ് മോദി പ്രധാനമന്ത്രി കസേരയിലേക്ക് ചുവടുവച്ചതും. ഒടുവിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി...

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; മലയാളികളില്ല; പി കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി

August 16, 2014

ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് പുതിയ വൈസ് പ്രസിഡന്റുമാരിലൊരാൾ. 12 വൈസ് പ്രസിഡന്റുമാരും എട്ട് ജനറൽ സെക്രട്ടറിമാരും 14 സെക്രട്ടറിമാരും 10 വക്താക്കളുമാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് ആ...

പഴി മുഴുവൻ പാവം മന്മോഹന്; ആ പിഴച്ച നയങ്ങൾതന്നെയല്ലേ മോദിയും പിന്തുടരുന്നതെന്നു ചോദിക്കാൻ ആരുമില്ലേ? രാഹുലിനെ കുറ്റവിമുക്തനാക്കി ആന്റണിയുടെ റിപ്പോർട്ട്

August 16, 2014

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച എ കെ ആന്റണി സമിതി സോണിയാഗാന്ധിക്ക് റിപ്പോർട്ട് കൈമാറി. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദിയെന്ന് റിപ്പോർട്ടിൽ എ കെ ആന്റണി പറയുന്നു. പാർട്ടി ഘടകങ്...

എല്ലാ എംപിമാരും ഓരോ ഗ്രാമം വീതം എല്ലാ വർഷവും ദത്തെടുക്കണം; സർവർക്കും ഇൻഷൂറൻസോടെ ബാങ്ക് അക്കൗണ്ട്; പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടും: ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം

August 15, 2014

സോഷ്യലിസ്റ്റ് ഭൂതകാലത്തിന്റെ നീക്കിയിരിപ്പായ പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടുമെന്നും പ്രതിപക്ഷത്തെ ഒപ്പം കൊണ്ടുപോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ജാതീയവും വർഗ്ഗീയവുമായ അക്രമങ്ങൾക്ക് താത്ക്കാലികവിരാമം ഇടണമെന്നും ചെങ്കോട്ടയിൽ നിന്നുള്ള തന്റെ കന്നിപ്രസംഗത്ത...

ആം ആദ്മിയുടെ അകാല മരണം ആസന്നം; കെജ്രിവാളിന് സംഘടനാ ശേഷിയില്ലെന്ന് ശാന്തിഭൂഷൺ്; രണ്ടു വർഷമായിട്ടും നേതൃസമിതികൾ ഉണ്ടാക്കാത്തത് വീഴ്ച

August 14, 2014

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യ മുഴുവൻ വികാരമായ ഏറ്റെടുത്ത ആം ആദ്മി പാർട്ടി അകാല മരണത്തിലേക്കാണ് നീങ്ങുന്നതെന്ന് ഏതാണ്ട് ബോധ്യമായി. മിക്ക സംസ്ഥാനങ്ങളിലും പാർട്ടി നേതാക്കൾ തമ്മിൽ ഭിന്നത രൂക്ഷമായിരിക്കേ തന്നെ നേതൃതലത്തിലെ ഭിന്നതയും പാർട്ടിക്...

ഗൾഫിൽ മുസ്ലിമിനെ പോലും വിളിക്കുന്നത് 'ഹിന്ദു'വെന്നാണെന്ന് ഗോവ മുഖ്യമന്ത്രി; ആർഎസ്എസ് വഴിയെ ബിജെപി എംപിമാരെ നയിക്കാൻ പരിശീലന ക്ലാസ്

August 14, 2014

പനാജി: ആർഎസ്എസ് നേതാവ് മോഹൻ ഭഗവത് ഹിന്ദുസ്ഥാനികളെല്ലാം ഹിന്ദുക്കളാണെന്ന് പറഞ്ഞതോടെ ബിജെപി നേതാക്കൾ ഇതിനെ പിന്തുണക്കുന്ന നിലപാട് ആവർത്തിച്ച് രംഗത്തെത്തിയിരിക്കയാണ്. ബിജെപി എംപി യോഗി ആദ്യത്‌നാഥ് അഭിപ്രായപ്പെട്ടതിന് പിന്നാലെ ഗോവ മുഖ്യമന്ത്രി മനോഹർ പരിക്...

ജനങ്ങളെ ഭിന്നിപ്പിക്കാൻ കരുതിക്കൂട്ടി വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നു; രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ബിജെപിയുടെ ശ്രമം: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

August 13, 2014

തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വർഗീയ കലാപങ്ങൾ വർധിച്ചുവെന്നും മതേതര ഇന്ത്യക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും സോണിയ ഗാന്ധി. തിരുവനന്തപുരത്ത് കെപിസിസി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സോണിയ ബിജെപി സർക്കാരിനെ കടന്നാക്രമിച്ചത്.  ...

പ്രിയങ്ക വീട്ടുകാര്യങ്ങൾ നോക്കിയിരുന്നാൽ മതി.. രാഹുൽ ഗാന്ധി കോൺഗ്രസിനെ നയിക്കട്ടെ; അലഹാബാദിൽ ഗാന്ധി കുടുംബത്തെ ചൊല്ലി പോസ്റ്റർ യുദ്ധം

August 12, 2014

അലഹാബാദ്: പ്രിയങ്കാ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്ക് വരുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാൻ ശേഷിയില്ലെന്ന ആരോപണം ശക്തമായ വേളയിലായിരുന്നു പ്രിയങ്കയെ ഉയർത്തിക്കാട്ടിയത്. എന്നാൽ വാർത്തകൾ നിഷ...

ഭിന്നിപ്പിച്ചു നേടിയ ബിജെപിക്ക് ആശങ്ക; നിതീഷ്- ലാലു ഐക്യം രാജ്യവ്യാപകമായാൽ തലവേദനയാകുമെന്നു റിപ്പോർട്ട്

August 12, 2014

പട്‌ന: ബീഹാർ രാഷ്ട്രീയത്തിലെ ബദ്ധശത്രുക്കളായ ജെ.ഡി.യു ദേശീയ നേതാവ് നിതീഷ്‌കുമാറും ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവും 23 വർഷത്തിനുശേഷം ഒരുമിച്ച് ഒരു വേദി പങ്കിട്ടതോടെ ബിജെപി ആശങ്കയിൽ. ബിജെപിക്കെതിരെ ശക്തമായ മതേതരസഖ്യം ലക്ഷ്യമിട്ടാണ് ഒന്നിച്ചതെന്ന്...

കൊലയാളികളെ രക്ഷിക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കോൾ; കോടതി കാര്യത്തിൽ ഇടപെടില്ലെന്നു തീർത്തു പറഞ്ഞു മോദി

August 12, 2014

ന്യൂഡൽഹി: കടൽക്കൊലകേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് മറ്റിയോ റെൻസി ഇക്കാര്യം പറഞ്ഞത്. കേസിന്റെ ഇപ്...

നരേന്ദ്രമോദി യുപിഎ സർക്കാരിന്റെ നയങ്ങൾ കോപ്പിയടിക്കുകയാണോ? ആരോപണവുമായി സോണിയ ഗാന്ധി; വർഗീയ പ്രവണതകൾ ചെറുക്കണമെന്നും കോൺഗ്രസ് അധ്യക്ഷ

August 12, 2014

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം രാജ്യത്ത് വർഗീയ കലാപങ്ങളുടെ എണ്ണം വർധിച്ചെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ആദ്യ യോഗത്തിൽ സംസാരിക്കവെയാണ് മോദി ഭരണത്തിനെതിരെ സോണിയ ആഞ്ഞടിച്ചത്. യുപിഎ ...

കണ്ണിൽ പൊടിയിടാനുള്ള നിബന്ധനകൾ തള്ളി എൻഎസ്എസ്; പ്ലസ് വൺ വേണ്ടെന്നുവച്ച എൻഎസ്എസ് തീരുമാനം മുഖ്യമന്ത്രിക്ക് കൂനിന്മേൽ കുരുപോലെയാകും

August 07, 2014

ചങ്ങനാശേരി: പ്ലസ് ടു ബാച്ചുകളും സ്‌കൂളുകളും അനുവദിച്ച് പുലിവാലു പിടിച്ച മുഖ്യമന്ത്രിക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് എൻഎസ്എസിന്റെ തീരുമാനം. അഴിമതി ആരോപണത്തിന് തടയിടാൻ സുതാര്യമെന്നു തോന്നിക്കാൻ കൊണ്ടുവന്ന അദ്ധ്യാപക നിയമന മാനദണ്ഡങ്ങളും വിദ്യാർത്ഥികള...

സ്പീക്കർക്ക് പക്ഷപാതിത്വമെന്ന് രാഹുൽ ഗാന്ധി; ഒരാളുടെ ശബ്ദം മാത്രമാണ് രാജ്യത്തുകേൾക്കുന്നതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ; എംപിമാർക്ക് രാഹുൽ ഉപദേശം നൽകണമെന്ന് അദ്വാനി

August 06, 2014

ന്യൂഡൽഹി: ബിജെപിക്കെതിരെ ശബ്ദമുയർത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി. രാജ്യത്ത് ഒരാളുടെ ശബ്ദം മാത്രമാണ് കേൾക്കാനാകുന്നതെന്നും രാഹുൽ വിമർശിച്ചു. പ്രതിപക്ഷാംഗങ്ങൾക്ക് ലോക്‌സഭയിൽ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് ചൂണ...

MNM Recommends