1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

ഗാന്ധി കുടുംബത്തിൽ നിന്ന് മൂന്നാമതൊരു സ്ഥാനാർത്ഥിയില്ല; റായ്ബറേലിയിലും അമേഠിയിലും ജനവിധി തേടുക സോണിയയും രാഹുലും തന്നെയെന്ന് സൂചന; പ്രധാനമന്ത്രിയാകണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുമ്പോഴും ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി; അനിയത്തി സ്വയം വഴിമാറിക്കൊടുക്കുമ്പോൾ ചേട്ടൻ തന്നെ നമ്പർ വൺ കണ്ടെൻഡർ

February 14, 2019

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്ന് സോണിയ ഗാന്ധി തന്നെ ജനവിധി തേടും. ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന് ഉത്തർപ്രദേശിന്റെ സംഘടന ചുമതലയുള്ളപ്രിയങ്ക ഗാന്ധി തന്നെ വ്യക്തമാക്കിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുന്നത്. സജീവ രാഷ്ട്രീയത്...

ഓരോ ബൂത്തിലും എത്ര വോട്ടുകൾ കിട്ടി? അവസാനമായി ബൂത്ത് യോഗങ്ങൾ ചേർന്നത് എന്നാണ്? പ്രിയങ്കയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നേതാക്കൾ; 16 മണിക്കൂർ തുടർച്ചയായി സഞ്ചരിച്ചും 10 മണ്ഡലങ്ങളിലെ നേതാക്കളുമായി ഇടപെടൽ; ചോദിക്കാനും പറയാനും ആരുമില്ലാത്ത കോൺഗ്രസ് പ്രവർത്തകർക്ക് രക്ഷകയായി പുതിയ ദീദി എത്തുമ്പോൾ യുപിയിൽ കോൺഗ്രസ് ഉയർത്തെഴുന്നേൽപ്പിന്റെ പാതയിൽ; അടച്ച് പൂട്ടപ്പെട്ട ഓഫീസുകളിൽ ചുക്കിലി തുടച്ച് പ്രാദേശിക നേതാക്കൾ

February 14, 2019

ലക്നൗ: ഉത്തർ പ്രദേശ് എന്ന 80 സീറ്റുകളുള്ള സംസ്ഥാനം ഏത് രാഷ്ടീയപാർട്ടിയേയും മോഹിപ്പിക്കും. ഇവിടെ മേൽക്കൈ നേടിയാൽ രാജ്യ ഭരണം ഉറപ്പ് എന്നത് തന്നെയാണ് അതിന് കാരണം. കഴിഞ്ഞ തവണ 73 സീറ്റുകൾ നേടി ബിജെപി ഡൽഹിയിലേക്കുള്ള പ്രയാണം അനായാസമാക്കിയത് യുപിയുടെ ചിറകില...

മോദി വീണ്ടും പ്രധാനമന്ത്രിയാകണം; വേഗത്തിൽ തീരുമാനമെടുക്കാനും പദ്ധതികൾ നടപ്പാക്കാനും മിടുക്കൻ; ആർക്കും അദ്ദേഹത്തിനെതിരെ വിരൽ ചൂണ്ടാനാവില്ല: രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല എന്ന് തെളിയിച്ച് മോദിയെ വാഴ്‌ത്തി മുലായം സിങ് യാദവ്; എസ്‌പി നേതാവിന്റെ ലോക്‌സഭയിലെ പരാമർശം മകൻ അഖിലേഷ് ബിഎസ്‌പിയുമായി കൂട്ടുകൂടിയതിന് പിന്നാലെ

February 13, 2019

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഇക്കാര്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മുലായം സിങ് യാദവ്. നരേന്ദ്ര മോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകണമെന്ന് സമാദ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. ലോകസ്ഭയിലാണ് മുലായം ...

തിരഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസിനായി ഓടിനടക്കുമ്പോഴും ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് പ്രിയങ്കയ്ക്ക് പ്രശ്‌നമല്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭർത്താവ് റോബർട്ട് വാധ്‌രയെ ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി; യുപിയിൽ വിജയക്കൊടി പാറിക്കാൻ സംഘടനയിൽ മാറ്റങ്ങൾ വരുത്താനും തീരുമാനമെന്നും കോൺഗ്രസിനെ പറ്റി കൂടുതൽ പഠിക്കുകയാണെന്നും നേതാവ്

February 13, 2019

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ തന്റെ കർമ്മഭൂമിയായി ലഭിച്ച യുപിയിൽ കോൺഗ്രസിനെ വിജയപഥത്തിലെത്തിക്കുന്നതിനുള്ള ഓട്ടത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അതിനിടയിലാണ് വിവാദപുക ഉയർത്തി ഭർത്താവും ബിനിസുകാരനുമായ റോബർട്ട് വാധ് രയെ...

തെരഞ്ഞെടുപ്പിൽ ഫലം ഉണ്ടാക്കാൻ കഴിയില്ലെങ്കിലും സംസ്ഥാനത്ത് മുഴുവൻ കോൺഗ്രസ് പ്രവർത്തകരെ ഉണർത്താൻ പ്രിയങ്കയ്ക്കാകുമെന്ന് ഉറപ്പ്; യുപിയിലെ വിശ്രമം ഇല്ലാതെയുള്ള യാത്രകളിൽ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; എല്ലാത്തിനും കൂട്ടായി ജ്യോതിരാതിത്യ സിന്ധ്യയും; ലക്‌നൗവിൽ താമസിച്ച് പാർട്ടി പരിപാടിയിൽ മുഴുകി പ്രിയങ്കാ ഗാന്ധി  

February 13, 2019

ലക്‌നൗ: ഉത്തർപ്രദേശിൽ അത്ഭുതമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയാണ് പ്രിയങ്കാ ഗാന്ധിയെ തന്നെ നിയോഗിച്ചതും. ഈ ലോക്‌സഭാ സീറ്റിൽ എല്ലായിടത്തും ജയിക്കാമെന്ന് കോൺഗ്രസ് കരുതുന്നില്ല. എന്നാൽ പ്രവർത്തകരെ മുഴുവൻ ആവേശത്തിലാക്കി യുപിയിൽ ഭരണത്തിൽ തിരി...

രാഹുൽ വിവാഹിതനല്ലാത്തതുകൊണ്ട് പ്രിയങ്ക വന്നു; ഗാന്ധി കുടുംബത്തിൽ ജനിക്കുന്നവർക്കായി പ്രധാനമന്ത്രിപദം റിസർവ് ചെയ്തിരിക്കുകയാണ് കോൺഗ്രസ്; യുപിയിൽ എൺപതിൽ 74 സീറ്റും ബിജെപി നേടുമെന്നും അമിത്ഷാ; വീടുകളിൽ പതാക ഉയർത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചാരണത്തിന് ഷായുടെ വസതിയിൽ തുടക്കം

February 12, 2019

ഗോദ്ര: രാഹുലിനൊപ്പം പ്രിയങ്ക കൂടി കോൺഗ്രസിന്റെ മുഖ്യചുമതലയിലേക്ക് വന്നതോടെ, ബിജെപി, ഗാന്ധി കുടുംബത്തിനെതിരെ ആക്രമണം രൂക്ഷമാക്കി. കുടുംബാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ വന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ഗോദ...

തിരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങും മുൻപ് താജിൽ രാഹുലിന്റെ വമ്പൻ വിരുന്ന്; കോൺഗ്രസ് അധ്യക്ഷൻ വിരുന്നൊരുക്കുന്നത് ജി-20 രാജ്യങ്ങളിലെ സ്ഥാനപതിമാർക്ക്; പാക്കിസ്ഥാനും ശ്രീലങ്കയുമടക്കം അയൽ രാജ്യങ്ങളുമായുള്ള ബന്ധവും വിരുന്നിൽ ചർച്ചയാകും; 47 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇഫ്താർ ഒരുക്കി ഒരു വർഷം പിന്നിടുമ്പോൾ പുത്തൻവിരുന്ന്

February 12, 2019

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഗോദായിൽ പോരാട്ടത്തിനിറങ്ങുന്നതിന് മുൻപ് താജ് ഹോട്ടലിൽ വമ്പൻ വിരുന്നൊരക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജി-20 രാജ്യങ്ങളിലെ സ്ഥാനപതിമാർക്കാണ് രാഹുൽ വിരുന്നൊരുക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഓട്ടത്തിനിടെ വെള്ളിയാ...

കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി; പ്രശസ്തസംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു; തീരുമാനം പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്; തീരുമാനത്തെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

February 11, 2019

ഗുവാഹത്തി: പ്രശസ്ത സംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചത്. കുടുംബത്തിന്റെ തീരുമാനം കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത തിരി...

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണാരംഭം ഈ മാസം; 21ന് തറക്കല്ലിടുമെന്ന് വിവാദ സ്വാമി സ്വരൂപാനന്ദ സരസ്വതി; ഹിന്ദുസംഘടനകളുടെ തീരുമാനം ബിജെപിയെ തള്ളി; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള തീരുമാനം ഭരണകക്ഷിയെ വെട്ടിലാക്കി; വെടിയുണ്ടയേൽക്കേണ്ടി വന്നാലും ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്നും സ്വരൂപാനന്ദ്

February 11, 2019

പ്രയാഗ്‌രാജ്: അയോധ്യയിൽ ഈ മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവർത്തിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിനായി ഫെബ്രുവരി പതിനേഴിന് സന്ന്യാസിമാർ പ്രയാഗ് രാജിൽ നിന്ന് അയോധ്യയിലേക്ക് തിരിക്കും. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്റെ യോഗത...

'തങ്ങൾക്ക് ജാതിയില്ല, ആരെങ്കിലും ജാതി ചോദിച്ചാൽ അടിക്കണമെന്ന് നിതിൻ ഗഡ്കരി; സമൂഹത്തെ ജാതിയുടേയും വർഗീയതയുടേയും പിടിയിൽ നിന്നും മോചിപ്പിക്കണം; ഉയർന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വിവേചനം പാടില്ലെന്നും' കേന്ദ്രമന്ത്രി; ബിജെപിയെ കുത്തിയുള്ള പ്രസ്താവന വിവാദത്തിലേക്ക്

February 11, 2019

പുണെ:തന്റെ മണ്ഡലമായ നാഗ്പൂരിൽ ജാതിക്ക് ഇടമില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ജാതി പറയുന്നവരെ അടിക്കുമെന്നും ഗഡ്കരി പറഞ്ഞു. പുണെയിൽ ഒരു പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. താൻ ജാതിയിൽ വിശ്വസിക്കുന്നില്ലെന്നും ഗഡ്കരി പറഞ്...

തെരഞ്ഞെടുപ്പ് അടുക്കും തോറും മോദി വിരുദ്ധ സഖ്യത്തിന്റെ ആവേശം കുറയുന്നു; രാജ്യത്ത് രൂപപ്പെടുന്നത് കോൺഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി തന്നെ; മമതയും ചന്ദ്രബാബു നായിഡുവും കെജ്രിവാളും കൈകോർത്ത് ബുധാനാഴ്ച ഡൽഹിയിൽ ഒരുമിക്കുന്നത് വിശാല മൂന്നാം മുന്നണി ലക്ഷ്യമിട്ട്; കോൺഗ്രസിനെ അടുപ്പിക്കാതെ പ്രതിപക്ഷ നേതാക്കളെ ഒരു കൂടക്കീഴിൽ അണി നിരത്താൻ നീക്കം സജീവം

February 11, 2019

ന്യൂഡൽഹി: വിശാല മോദി വിരുദ്ധ സഖ്യത്തിലൂടെ ബിജെപിയെ കേന്ദ്ര ഭരണത്തിൽ നിന്ന് പുറത്താക്കുകയെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വച്ചത്. എന്നാൽ പ്രാദേശിക പാർട്ടികൾക്ക് ഇതിനോട് യോജിപ്പില്ല. കോൺഗ്രസും ബിജെപിയുമില്ലാത്ത മൂന്നാം മുന്നണിയാണ് അവരുടെ ലക്ഷ്യം. ...

അവർ പറഞ്ഞു ആ മനസു പറയുന്നത് എനിക്ക് കേൾക്കാം..! 'തിരിച്ചുപോകൂ' എന്ന് അവർ തന്നോട് പറയുന്നത് വീണ്ടും രാജ്യം ഭരിക്കാനെന്ന് മോദി; സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിതെന്നും പ്രധാനമന്ത്രി

February 10, 2019

ഗുണ്ടൂർ: 'തിരിച്ചുപോകൂ' എന്ന് തന്നോട് പറയുന്നവർ താൻ ഡൽഹിയിലേക്ക് തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നമ്മൾ സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാ...

'ക്ലാസിലെ ഒന്നാമനോടുള്ള ഉഴപ്പന്റെ അസൂയയാണ് രാഹുലിന് മോദിയോടെന്ന്' അരുൺ ജെയ്റ്റ്‌ലി; പാർലമെന്റ് സ്ഥാപനത്തെ തകർത്ത  ജവഹർലാൽ നെഹ്‌റുവിന്റെ കൊച്ചുമകൻ എന്ന പേരിൽ ഇനി രാഹുൽ അറിയപ്പെടുമെന്നും കേന്ദ്രമന്ത്രി; ക്ലാസിലെ ഉഴപ്പന്മാരാണ് ജീവിതത്തിൽ വിജയിക്കുന്നതെന്ന് തിരിച്ചടിച്ച് സോഷ്യൽ മീഡിയ

February 10, 2019

ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. പരാജയപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ക്ലാസിലെ ഒന്നാമനോട് തോന്നുന്ന വെറുപ്പാണ് രാഹുലിന് മോദിയോടുള്ളതെന്ന് അരുൺ ജെയ്റ്റ്‌ലി. പാർലമെന്റ് സ്ഥാപനത്തെ ഒറ്...

സിറ്റിങ് എംഎൽഎമാർ മാറി നിൽക്കട്ടെ; മത്സരിക്കാൻ താൽപര്യമുള്ള സിറ്റിങ് എംപിംമാർക്ക് സീറ്റ് നൽകും; ഈ മാസം 25 ന് മുമ്പ് സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് കൈമാറണം; പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും മതിയായ പ്രാതിനിധ്യം വേണം; പിസിസികൾക്ക് നിർദ്ദേശം നൽകി കോൺഗ്രസ് ഹൈക്കാൻഡ്; റഫാൽ മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കാനും തീരുമാനം; കേരളത്തിൽ 18 ന് സ്ഥാനാർത്ഥി ചർച്ച തുടങ്ങുമെന്ന് ചെന്നിത്തല

February 09, 2019

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർ സ്ഥാനാർത്ഥികളാകേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. എന്നാൽ സിറ്റിങ് എംപിമാരിൽ മത്സരിക്കാൻ താത്പര്യമുള്ളവർക്ക് സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. മറ്റുമണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട...

എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ഭരണത്തിലെത്താൻ ബിജെപി പയറ്റിയ 'ഓപ്പറേഷൻ കമല'യ്ക്ക് തെളിവുകൾ; യദിയൂരപ്പ നേരിട്ട് ജെഡിഎസ് എംഎൽഎയെ വിളിച്ച് ഓഫർ പറയുന്ന ഓഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി കുമാരസ്വാമി; എംഎൽഎയ്ക്ക് മന്ത്രിസ്ഥാനവും മകന് 25 ലക്ഷവും വാഗ്ദാനം ചെയ്ത് ബിജെപി അധ്യക്ഷൻ; ബിജെപിയുടെ വാഗ്ദാനങ്ങളിൽ മയങ്ങി മറുകണ്ടം ചാടിയ നാല് എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തുനൽകി കോൺഗ്രസ്: വീണ്ടും തിളച്ചുമറിഞ്ഞ് കർണാടക രാഷ്ട്രീയം

February 08, 2019

ബെംഗളൂരു: കർണാടകത്തിൽ ഭരണംപിടിക്കാൻ ബിജെപി നടത്തിയ നീക്കങ്ങളിൽ പെട്ടുപോയി മറുകണ്ടം ചാടിയ നാല് എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തു നൽകി കോൺഗ്രസ്. ഇതോടൊപ്പം ബിജെപി നീക്കങ്ങളെ തുറന്നുകാട്ടി തെളിവുസഹിതം മുഖ്യമന്ത്രി കുമാരസ്വാമി തന്നെ ചാക്കിട്ടുപിട...

MNM Recommends