1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

അഞ്ച് ദിവസത്തിൽ താഴെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നവരുടെ പട്ടികയിൽ ജഗദംബിക പാലിനും യെദ്യൂരപ്പക്കും കൂട്ടായി ഇനി ദേവേന്ദ്ര ഫഡ്നാവിസും; ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് എൺപത് മണിക്കൂർ മാത്രം; പിന്തുണ നൽകിയ അജിത് പവാറിനെതിരായ അഴിമതി കേസുകൾ എഴുതി തള്ളിയതും ഈ സമയത്തിനുള്ളിൽ; 5380 കോടിയുടെ കാർഷിക സഹായം അനുവദിച്ചു ജനപിന്തുണ തേടാനും രാഷ്ട്രീയതന്ത്രം മെനഞ്ഞു; പാതിരാ നാടകത്തിന് ഒടുവിൽ മുഖ്യമന്ത്രിയായ ഫഡ്‌നാവിസ് നാണം കെട്ട് പടിയിറങ്ങുമ്പോൾ

November 26, 2019

മുംബൈ: ഒരു രാത്രി നീണ്ട പാതിരാനാടകത്തിന് ഒടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റത്. അമിത്ഷായുടെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങൾക്ക് ഒടുവിൽ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാറിനെ ഒപ്പം കൂട്ടിയുള്ള നീക്കത്തില...

മാതോശ്രീ വിട്ട് എവിടെയും പോകാത്തവർ മറ്റുപടികൾ കയറി; തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശൽ തുടങ്ങി; സേന തർക്കിച്ചത് ഒരിക്കലും വാഗ്ദാനം നൽകാത്ത മുഖ്യമന്ത്രി പദത്തിനായി; ഒരുതരത്തിലുള്ള കുതിരക്കച്ചവടത്തിനുമില്ല; ഭൂരിപക്ഷമില്ലാത്തതുകൊണ്ട് പടിയിറങ്ങുന്നു; സത്യപ്രതിജ്ഞ ചെയ്ത് നാലാം നാൾ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് ദേവേന്ദ്ര ഫട്‌നാവിസ്; രാജി അജിത് പവാർ ഉപമുഖ്യസ്ഥാനം വിട്ടതിന് പിന്നാലെ; ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

November 26, 2019

മുബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജി വച്ചു. സർക്കാരുണ്ടാക്കാൻ പരമാവധി ശ്രമിച്ചുവെന്നും സാധിച്ചില്ലെന്നും ഫട്‌നാവിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വച്ചതോടെ തങ്ങൾക്ക് ഭൂരിപക്ഷമില്ല. പുതിയ സർക്കാരിന...

അയോധ്യ കേസ്: സുപ്രീം കോടതി വിധിക്കെതിരെ പുനഃ പരിശോധനാ ഹർജി നൽകില്ല; പള്ളി പണിയാൻ വാഗ്ദാനം ചെയ്ത അഞ്ചേക്കർ സ്വീകരിക്കണോയെന്ന് തീരുമാനിക്കാൻ കൂടുതൽ കൂടിയാലോചനകൾ; ശരീഅത്ത് നിയമപ്രകാരം സ്ഥലം സ്വീകരിക്കുന്നത് ഉചിതമോയെന്ന് പരിശോധിക്കുമെന്നും സുന്നി വഖഫ് ബോർഡ്

November 26, 2019

ലക്‌നൗ: അയോധ്യക്കേസിൽ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന സുന്നി വഖഫ് ബോർഡ് തീരുമാനിച്ചു. ചെയർമാൻ സുഫർ ഫറൂഖിയാണ് ഇക്കാര്യം അറിയിച്ചത്. പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി നൽകാമെന്ന വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ മറ്റൊരു യോഗം ചെരുമെന്ന...

മഹാരാഷ്ട്രയിൽ രാഷ്ട്രീയ ചാണക്യന് കാലിടറുന്നു; നാളെ തന്നെ നിയമസഭയിൽ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അജിത് പവാർ; മൂന്നരയ്ക്ക് വാർത്താ സമ്മേളനം വിളിച്ച് ദേവേന്ദ്ര ഫട്‌നാവിസ്; രാജി പ്രഖ്യാപനത്തിന് തന്നെയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ; ബദൽ സർക്കാർ രൂപീകരിക്കാൻ തിരക്കിട്ട ചർച്ചകളുമായി മഹാ വികാസ് അഖാഡി

November 26, 2019

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് കാലിടറുന്നു. നാളെ തന്നെ സഭയിൽ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, ന്യൂനപക്ഷ സർക്കാർ രാജിക്കൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ സർക്...

എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത് ശിവസേനയുടെ തൊഴിലാളി യൂണിയൻ മാത്രമുള്ള ഹോട്ടലുകളിൽ; നുഴഞ്ഞു കയറി ചാക്കിട്ട് പിടിത്തത്തിന് മുന്നിൽ നിൽക്കുന്നത് ശിവസേനയുടെ മുൻ മുഖ്യമന്ത്രി നാരായണ റാണെയും; ഫ്ഡനാവീസിന് വേണ്ടി ഉറക്കമിളച്ച് വിഖെ പാട്ടീലും ദണേശ് നായിക്കും; എംഎൽഎമാർ കളം മാറാതിരിക്കാൻ ഉറക്കമിളച്ചിരിക്കുന്നവരിൽ പ്രധാനി ഉദ്ദവ് താക്കറെ തന്നെ; മഹരാഷ്ട്രയിൽ എല്ലാവരും പ്രതീക്ഷയിൽ

November 26, 2019

മുംബൈ : എംഎൽഎമാരെ അടർത്തിയെടുത്ത് മഹാരാഷ്ട്രയിൽ ഭൂരിപക്ഷ ഉറപ്പിക്കാൻ ദേവേന്ദ്ര ഫഡ്‌നാവീസ്. ഫഡ്‌നാവീസിനെ മുഖ്യമന്ത്രിയായി നിലിനർത്താൻ ബിജെപി പ്രധാനമായും ആശ്രയിക്കുന്നത് പാർട്ടി മാറി ബിജെപിയിൽ എത്തിയവരെയാണ്. മുൻ മുഖ്യമന്ത്രി നാരായൺ റാണെയും കോൺഗ്രസ് മുൻ...

'ഞങ്ങൾ 162' എന്നെഴുതിയ പ്ലക്കാർഡുകളുമായി ഗ്രാൻഡ് ഹയാത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ഉദ്ദവിനെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നവരുടെ ശക്തിപ്രകടനം; 'ഗവർണർ ഇതു കാണൂ' എന്നു പറഞ്ഞ് നടത്തിയത് കേവല ഭൂരിപക്ഷത്തിനു വേണ്ട 145 പേർ പോലും ഇല്ലാത്ത തട്ടിപ്പെന്ന് ബിജെപിയും; എംഎൽഎമാരുടെ തലയെണ്ണി അവകാശവാദം തെളിയിക്കാത്തതും സംശയ നിഴലിൽ; അജിത് പവാറിൽ വിശ്വാസം അർപ്പിച്ച് കേസുകൾ പിൻവലിച്ച് ഫഡ്‌നാവീസും; മഹാ നാടകത്തിൽ നിർണ്ണായകം ഇന്നത്തെ സുപ്രീംകോടതി നിലപാട്

November 26, 2019

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനു ഭൂരിപക്ഷം തെളിയിക്കാൻ എത്ര ദിവസമാണ് ഗവർണർ നൽകിയിട്ടുള്ളത്? ഈ മാസം 30വരെയെന്നാണ് ഗവർണറുടെ സെക്രട്ടറിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയത്. എന്നാൽ, 14 ദിവസമെന്ന് ഫഡ്‌നാവിസിനു വേണ്ട...

പാർലമെന്റിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഹൈബി ഈഡനും ടി എൻ പ്രതാപനും സസ്‌പെൻഡ് ചെയ്യപ്പെടുക അഞ്ച് വർഷത്തേക്കോ? രണ്ട് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കടുത്ത നടപടിക്ക് ലോക്‌സഭാ സ്പീക്കർ നീക്കം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കേരളത്തിൽ നിന്നുള്ള എംപിമാർ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് സ്പീക്കർ ഓം ബിർലയോട് കേന്ദ്രമന്ത്രിമാർ; മഹാരാഷ്ട്രയുടെ പേരിൽ നടപടി നേരിടുന്നത് മലയാളി നേതാക്കൾ

November 25, 2019

ഡൽഹി: പാർലമെന്റിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എംപിക്കും ടിഎൻ പ്രതാപൻ എംപിക്കും എതിരെ ശക്തമായ നടപടിക്കൊരുങ്ങി ലോക്‌സഭാ സ്പീക്കർ. ഒരു ദിവസത്തേക്ക് മാത്രം സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ലോക...

ഞങ്ങൾ ഒന്നാണ്..ഒറ്റക്കെട്ടാണ്..മഹാരാഷ്ട്ര ഗവർണർ വന്നാലും കണ്ടാലും; 162 എംഎൽഎമാരെ അണിനിരത്തി കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിന്റെ ശക്തിപ്രകടനം; എണ്ണത്തിൽ വമ്പർ തങ്ങൾ തന്നെയെന്ന് തെളിയിക്കാൻ ഒത്തുകൂടിയപ്പോഴും ആരെയും ബിജെപി റാഞ്ചാതിരിക്കാൻ ജാഗ്രത; ഇത് മഹാരാഷ്ട്രയാണ്..ഗോവയല്ല..തീ കൊണ്ട് കളിക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഞങ്ങൾക്കറിയാമെന്ന് ശരദ് പവാർ

November 25, 2019

മുംബൈ: ഇല്ല, ഇല്ല വിട്ടുകൊടുക്കില്ല. പോരിൽ ഞങ്ങൾ തന്നെ മുന്നിൽ എന്ന് ബോധ്യപ്പെടുത്താനുള്ള തീവ്രയത്‌നത്തിലാണ് കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം. തങ്ങൾ ഭൂരിപക്ഷം തെളിയിക്കുമെന്ന വാശിയിൽ ബിജെപിയും. ആരാണ് ജയിക്കുക എന്നറിയാൻ വിശ്വാസ വോട്ടെടുപ്പ് കഴിയണമെങ്കിലും...

കുതിരക്കച്ചവടത്തിൽ ആരാണ് മിടുക്കന്മാർ എന്ന മത്സരം മുറുകുന്നതിനിടെ ശക്തിപ്രകടനത്തിന് ഒരുങ്ങി ശിവസേനയും കോൺഗ്രസും എൻസിപിയും; ഏഴ് മണിക്ക് ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ എംഎൽഎമാരുടെ ഒത്തുകൂടൽ; 162 എംഎൽഎമാർ ഹാജരാകുമെന്ന് അവകാശവാദം; മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ലോട്ടസിന്റെ ആവശ്യമില്ലെന്നും ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യയുണ്ടെന്നും ബിജെപി; അജിത് പവാറിന്റെ കൂടുമാറ്റത്തിന് പിന്നിൽ താനെന്ന ആരോപണം നട്ടാൽ കുരുക്കാത്ത നുണയെന്ന് ശരദ് പവാറും

November 25, 2019

മുംബൈ: കുതിരക്കച്ചവടത്തിൽ ആരാണ് കേമന്മാർ എന്ന മത്സരത്തിലാണ് മഹാരാഷ്ട്രയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ. ആരാകും മത്സരത്തിൽ ജയിക്കുക എന്നറിയാൻ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് കഴിയണം. അതിന് മുമ്പ് പരമാവധി എംഎൽഎമാരെ തങ്ങൾക്കൊപ്പം നിർത്താനുള്ള പരിശ്രമത്തിലാണ്...

ട്വിറ്റർ അക്കൗണ്ടിൽ നിന്നും 'കോൺഗ്രസ്' ഒഴിവാക്കി ജ്യോതിരാദിത്യ സന്ധ്യ; പിതൃസഹോദരിയുടെ സമ്മർദ്ദത്തിൽ കോൺഗ്രസ് നേതാവിന്റെ പോക്ക് ബിജെപിയിലേക്കെന്ന അഭ്യൂഹം ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ; പാർട്ടി വിട്ടെന്ന പ്രചരണം തെറ്റെന്ന് വ്യക്തമാക്കി നേതാവും; 20 എംഎൽഎമാരെ കാണാനില്ലെന്ന റിപ്പോർട്ടും വ്യാജമെന്ന് സൂചന; കോൺഗ്രസിന് മധ്യപ്രദേശിൽ താൽകാലിക ആശ്വാസം

November 25, 2019

ഗ്വാളിയോർ: മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ ട്വിറ്റർ ബയോയിൽ നിന്നും 'കോൺഗ്രസ്' പാർട്ടി പ്രവർത്തകൻ എന്ന പരാമർശം ഒഴിവാക്കിയതോടെ അഭ്യൂഹങ്ങൾ അതിവേഗം പരക്കുകയാണ്. കോൺഗ്രസ് നേതാവ് എന്നത് മാറ്റി പകരമായി പൊതുപ്രവർത്തകനും ക്രിക്കറ്റ് പ്രേമിയു...

കർണ്ണാടകയെ ഇളക്കി മറിച്ച് സിദ്ധരാമയ്യയുടെ തേരോട്ടം; വൊക്കലിംഗക്കാരും കുറുമ്പ വിഭാഗവും അടുപ്പം കാട്ടാത്തത് ബിജെപിക്ക് വിനയാകും; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ പത്തിലും തോൽവി മണത്ത് മുഖ്യമന്ത്രി യദൂരിയപ്പ; പ്രതീക്ഷ ഡികെ ശിവകുമാറിന്റെ അസാന്നിധ്യത്തിൽ മാത്രം; മഹാരാഷ്ട്രയ്ക്ക് പിന്നാലെ കർണ്ണാടകയിലും മോദി-അമിത് ഷാ തന്ത്രങ്ങൾ പാളുമോ?

November 25, 2019

ബംഗളൂരു: മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയെങ്കിലും ഫഡ്‌നാവീസ് സർക്കാരിന് ഭൂരിപക്ഷം കിട്ടില്ലെന്നാണ് സൂചന. കോൺഗ്രസും ശിവസേനയും എൻസിപിയും ഒരുമിച്ച് നിന്നാൽ വിശ്വാസം തെളിയിക്കാൻ ബിജെപിക്ക് കഴിയാതെ പോകും. ഇതിനിടെ കർണ്ണാടകയിലും ബിജെപി പ്രതിസന്ധിയിലാകുകയാണ്...

ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നാവീസിന് മുമ്പിൽ കടമ്പകൾ ഏറെ; എംഎൽഎമാരെ ഒരുമിച്ച് നിർത്തിയാൽ ബിജെപിക്ക് പണി കൊടുക്കാമെന്ന് ഉറച്ച് വിശ്വസിച്ച് കോൺഗ്രസും ശിവസേനയും എൻസിപിയും; അജിത് പവാറിനെ അനുനയിപ്പിച്ച് പ്രതിപക്ഷത്ത് എത്തിക്കുന്നതിനും സജീവ നീക്കങ്ങൾ; സ്ഥിതി ഗതികൾ നേരിട്ട് വിലയിരുത്തി സോണിയാ ഗാന്ധി; അധികാരമുറപ്പിക്കാൻ മോദിയും അമിത് ഷായും നേരിട്ടിടപെടുമെന്നു വിശ്വസിച്ച് കരുനീക്കങ്ങൾ; ഇന്നത്തെ സുപ്രീംകോടതി തീരുമാനം നിർണ്ണായകം; പാർലമെന്റും പ്രക്ഷുബ്ദമാകും

November 25, 2019

മുംബൈ: മഹാരാഷ്ട്രയിൽ നാടകീയ സംഭവവികാസങ്ങൾ തുടരുകയാണ്. ഇന്ന് മഹാ നാടകത്തിൽ സുപ്രീംകോടതി വിധി പറയും. ഇതോടെ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ. സുപ്രീംകോടതി വിധി പറയുന്നത് നീണ്ടു പോയാൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരും. നിയമസഭയിൽ വിശ്വാസ വോട്ട് ...

കോൺഗ്രസ് എംഎൽഎമാരെ ബന്ധപ്പെടാൻ ബിജെപി നേതാക്കൾ ഹോട്ടലുകളിൽ തങ്ങുന്നു; തങ്ങൾക്ക് ഭയമില്ലെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും അശോക് ചവാൻ

November 24, 2019

മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരുമായി ബന്ധപ്പെടാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് അശോക് ചവാൻ. തങ്ങളുടെ എംഎൽഎമാരുമായി ബിജെപി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. അവർക്ക് ഫോൺ കോളുകൾ ലഭിക്കുന്നുണ്ട്. ശിവസേനയിലെയും കോൺഗ്രസിലെയും എൻസിപിയിലെയും എം...

'നിരവധി ആക്രമണങ്ങൾ ഞാൻ ഇവിടെ കണ്ടു; എന്നാൽ, ബിജെപി സർക്കാർ ഇത് അനുവദിക്കില്ല; സംസ്ഥാനത്ത് തോക്കുകൾ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല; അക്രമികൾക്ക് ശക്തമായ മറുപടി നൽകും'; മാവോയിസ്റ്റുകൾക്ക് ശക്തമായ താക്കീതുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

November 24, 2019

പാണ്ഡു: മാവോയിസ്റ്റുകൾ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ...

ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ല; ശിവസേനയും കോൺഗ്രസുമായും സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് എൻസിപിയുടെ ഐക്യകണ്ഠമായ തീരുമാനം; അജിത് പവാറിന്റെ പ്രസ്താവന ജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റായ ധാരണയും സൃഷ്ടിക്കുന്ന തരത്തിലുള്ളത്; അജിത്തിനെ തള്ളിപ്പറഞ്ഞ് ശരദ് പവാർ; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങൾ പാളുന്നു

November 24, 2019

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള പദ്ധതിയിൽ എൻ.സി.പി മേധാവി ശരദ് പവാർ ഉണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന്റെ വാക്കുകൾ തള്ളി ശരദ് പവാറിന്റെ പ്രതികരണം. അജിത് പവാറിന്റെ പ്രസ്താവന തെറ്റാണെന്നും ആശയക്കുഴപ...

MNM Recommends

Loading...