1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

ബൈബിൾ വചനങ്ങളുടെയും പ്രാർത്ഥനാഗീതങ്ങളുടെയും അകമ്പടിയോടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മുൻ സ്പീക്കർ എത്തിയത് മിസോറാമിന്റെ തനത് വേഷമണിഞ്ഞ്; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലിയതാവട്ടെ മിസോ ഭാഷയിലും; മിസോറാമിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ച ബിജെപി നേതാക്കളെ പൂർണ്ണമായും അകറ്റി നിർത്തിയും പുതിയ മന്ത്രിസഭയുടെ അധികാരമേൽക്കൽ; വേറിട്ട ചടങ്ങുകൾക്ക് സാക്ഷിയായി കുമ്മനം രാജശേഖരനും

December 16, 2018

ഐസോൾ: ഇന്നലെയായിരുന്നു മിസോറാം മുഖ്യമന്ത്രിയായി എംഎൻഎഫ് നേതാവ് സോറാംതാംഗയുടെ സത്യപ്രതിജ്ഞ. മിസോറാം ഗവർണറുടെ വസതിയായ രാജ്ഭവനിൽ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ഔദ്യോഗിക ചടങ്ങുകളിൽ നിന്നും വേറിട്ട് തികച്ചും വ്യ...

രാവിലെ പത്തിന് മധ്യപ്രദേശിൽ; ഉച്ച കഴിഞ്ഞ് രണ്ടിന് ചത്തീസ് ഗഡിൽ; വൈകുന്നേരം നാലിന് രാജസ്ഥാനിൽ; പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളെല്ലാം എത്താനായി നാളത്തെ സത്യപ്രതിജ്ഞ മൂന്ന് സമയത്താക്കി; നേതാക്കളെ കൊണ്ടു വരാൻ പ്രത്യേക വിമാനവും തയ്യാർ; പ്രതിപക്ഷ നേതാക്കൾക്കൊപ്പം പിണറായി വിജയനും മുഖ്യസ്ഥാനം; കണ്ടാൽ മിണ്ടാത്ത മമതയും പിണറായിയും ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരും; മോദി വിരുദ്ധ സഖ്യം ഊട്ടിയുറപ്പിക്കാൻ പെടാപാടുപെട്ട് രാഹുൽ ഗാന്ധി

December 16, 2018

ന്യൂഡൽഹി: ഭരണത്തിലേറിയ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മോദി വിരുദ്ധ സഖ്യത്തിന്റെ ഒത്തു ചേരൽ വേദിയാകും. നാളെ നടക്കുന്ന 3 സത്യപ്രതിജ്ഞകളിലും പങ്കെടുക്കാൻ നേതാക്കൾക്ക് അവസരമൊരുക്കാൻ വ്യത്യസ്ത സമയങ്ങളിലായിരിക്കും ചടങ്ങുകൾ. കേരള ...

കേന്ദ്രം കോടതിയെ തെറ്റിധരിപ്പിച്ചോ? അതോ കോടതിക്ക് തെറ്റു പറ്റിയോ? ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉള്ള കേസിലെ സുപ്രീംകോടതി വിധിയിൽ കടന്നുകൂടിയത് വമ്പൻ പിഴവ് തന്നെ; ക്ലീൻ ചിറ്റ് നേടിയെന്ന ആശ്വാസം അവസാനിക്കും മുമ്പ് കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന കോൺഗ്രസ് ആരോപണം ശരിവച്ച് സർക്കാർ നടപടി; റഫാൽ ഇടപാടിൽ പോരാട്ടം മുറുകുമ്പോൾ വീണ്ടും പന്ത് കോൺഗ്രസിന്റെ കോർട്ടിൽ

December 16, 2018

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു തങ്ങൾ രഹസ്യരേഖയായി നൽകിയ കുറിപ്പിലെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു സുപ്രീം കോടതി പിഴവു വരുത്തിയതായി കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച നൽകിയ വിധിയിലെ തെറ്റായ രണ്ടു വാക്യങ്ങൾ തിരുത്താൻ ഉടൻ നടപടിയെടുക്കണമെന്നു കേ...

റഫാൽ വിധിയിലെ സിഐജി പരാമർശം; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ തിരുത്തൽ അപേക്ഷ നൽകി; സിഐ ജി റിപ്പോർട്ട് പാർലമെന്റ് പരിശോധിച്ചെന്ന ഭാഗം തിരുത്തണം; കോടതിയിൽ സമർപ്പിച്ച കുറപ്പിലെ രണ്ടു വാചകങ്ങൾ തെറ്റായി വായിച്ചെന്നും കേന്ദ്രം

December 15, 2018

ഡൽഹി; റഫാൽ വിധിയിലെ സിഐജി പരാമർശത്തിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ തിരുത്തൽ അപേക്ഷ സമർപ്പിച്ചു. വിധിയിൽ പിഴവെന്ന് ആരോപിച്ചാണ് തിരുത്തൽ അപേക്ഷ സമർപ്പിച്ചത്. അടുത്ത മാസം രണ്ടിന് കോടതി അപേക്ഷ പരിഗണിക്കും. സിഐ ജി റിപ്പോർട്ട് പാർലമെന്റ് പരിശോധിച്ചെന്ന ...

അഞ്ചു സംസ്ഥാനങ്ങളിലും ബിജെപി തോൽവി ഏറ്റുവാങ്ങുമ്പോഴും അക്ഷോഭ്യനായി പ്രധാനമന്ത്രി; പതിവു ദിനചര്യകളിൽ വ്യാപൃതനായപ്പോൾ തെരഞ്ഞെടുപ്പു ഫലം തന്നെ ബാധിക്കില്ലെന്ന നിലപാടിൽ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിച്ചു; തന്റെ പ്രശസ്തിയുടെ ലിറ്റ്മസ് ടെസ്റ്റിൽ അടിപതറാതെ നിലകൊണ്ട മോദിക്കു തുല്യം മോദി മാത്രം

December 15, 2018

ന്യൂഡൽഹി: അതാണ് മോദി. ചുറ്റുമുള്ള കാര്യങ്ങളൊന്നും തന്നെ അത്ര പെട്ടെന്നൊന്നും ബാധിക്കില്ല. തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെടത്തുമില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ചുറ്റിലുമുള്ള ആരവങ്ങളിലൊന്നും അത്ര ശ്രദ്ധാലുവായിരുന്...

അധികാര ത്യാഗം നടത്തിയ സച്ചിൻ പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും കാത്തിരിക്കുന്നത് സുന്ദരമായ രാഷ്ട്രീയഭാവി; ചെറുപ്പത്തിന്റെ വീറിൽ നാടുവാഴികളായവർക്ക് ദേശീയ രാഷ്ട്രീയത്തിൽ ഉന്നത പദവിയെന്ന് സൂചന നൽകിയ രാഹുൽ തന്നെ; രാഹുൽ പ്രധാനമന്ത്രിയായാൽ ഇരുവരും കാബിനറ്റ് റാങ്കോടെ ഡൽഹിയിലേക്കെത്തും

December 15, 2018

ന്യൂഡൽഹി: പാർട്ടി തീരുമാനങ്ങൾക്കു മുന്നിൽ നിന്നു കൊടുത്ത് അധികാരം ത്യാഗം നടത്തിയ സച്ചിൻ പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും കാത്തിരിക്കുന്നത് സുന്ദരമായ രാഷ്ട്രീയഭാവി. രാജസ്ഥാനിൽ അവസാന വട്ടം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അശോക് ഗലോട്ടിനൊപ്പം സച്ച...

'പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യനെപ്പോലെ; സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാൽ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക'; റഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ തുറന്നടിച്ച് ബിജെപി അധ്യക്ഷൻ; കാവൽക്കാരനെ ഭയന്ന് കള്ളന്മാർ ഒളിച്ചിരിക്കയാണെന്നും ഷാ

December 15, 2018

ന്യൂഡൽഹി: റഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യനെപ്പോലെയാണെന്നും സൂര്യന് നേരെ ചെളിവാരിയെറിയരുതെന്നും ഷാ തുറന്നടിച്ചു. സ...

രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ തന്നെ! അംബാനിക്കായി മോദി കളവ് നടത്തി; 30,000 കോടിയുടെ കരാർ അനിൽ അംബാനിക്ക് നൽകിയത്എന്തുകൊണ്ട്? മോദി പറഞ്ഞിട്ടാണ് റിലയൻസിന് കരാർ നൽകിയതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു; പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങൾ ആരും കാണാത്ത റിപ്പോർട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടത്? റഫാൽ കരാറിൽ ജെപിസി അന്വേഷണം വേണം; മോദിക്ക് ക്ലീൻ ചിറ്റ് നൽകാതെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

December 14, 2018

ന്യൂഡൽഹി: റഫാൽ കരാറിൽ സുപ്രീംകോടതി വിധിക്ക് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളുടെ മുന്നിൽ വരാൻ തയാറാകുന്നില്ല. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്. അംബാനിക്കായി മോദി കളവ് നടത്തി. എ...

കാവൽക്കാരൻ കള്ളനല്ലെന്ന് തെളിഞ്ഞു; കുപ്രചാരണങ്ങൾ തകർന്നുവീണതോടെ രാഹുൽ ഗാന്ധി മാപ്പുപറയണം; വിധി വന്നതിന് പിന്നാലെ രാഹുൽ മൗനത്തിലുമായി; റഫാൽ കരാറിലെ സുപ്രീംകോടതി വിധി അനുകൂലമായതോടെ കോൺഗ്രസ് അദ്ധ്യക്ഷനെതിരെ ആഞ്ഞടിച്ച് അമിത്ഷാ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞതായി അനിൽ അംബാനി

December 14, 2018

ന്യൂഡൽഹി: റഫാൽ ഇടപാടിൽ സുപ്രീംകോടതി വിധിയോടെ ആശ്വാസം കിട്ടിയ കേന്ദ്ര സർക്കാരും ബിജെപിയും കോൺ്ഗ്രസിനും, രാഹുൽ ഗാന്ധിക്കും എതിരെയുള്ള ആക്രമണം ശക്തമാക്കി. നരേന്ദ്ര മോദി സർക്കാരിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ മാപ്പു പറയണമെന്ന് അമിത് ഷാ ...

അനുഭവ സമ്പത്തിന്റെ കരുത്തുമായി അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകും; ഹൈക്കമാൻഡ് പറഞ്ഞിട്ടും വഴങ്ങാതിരുന്ന സച്ചിൻ പൈലറ്റിനെ അനുനയിപ്പിച്ച് ഉപമുഖ്യമന്ത്രിയാക്കി രാഹുൽ ഗാന്ധിയുടെ ഇടപെടൽ; എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഇരുവർക്കുമൊപ്പം എത്തി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കെ.സി വേണുഗോപാൽ: രാജസ്ഥാന്റെ മുഖ്യമന്ത്രിക്കസേരയിൽ ഗഹ് ലോട്ടിന് ഇത് മൂന്നാമൂഴം

December 14, 2018

ന്യൂഡൽഹി: രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിനും മാരത്തോൺ ചർച്ചകൾക്കുമൊടുവിൽ മുതിർന്ന നേതാവ് അശോക് ഗെഹ് ലോട്ടിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനം. രാജസ്ഥാനിലെ പി.സി.സി അധ്യക്ഷനും കോൺഗ്രസിന്റെ തീപ്പൊരി നേതാവുമായ 41കാരനായ സച്ചിൻ പൈലറ്റ് ഉപമ...

ബിജെപിയെ പാഠപുസ്തകമാക്കി കോൺഗ്രസ് പഠിച്ചു; നാലു വർഷം കൊണ്ട് സ്വാംശീകരിച്ചവ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കി; ജാതി-മത സമവാക്യങ്ങൾ കോൺഗ്രസും പയറ്റി; കോൺഗ്രസിനെ വിജയത്തേരിലേറ്റിയത് ഈ അഞ്ചു ഘടകങ്ങൾ

December 14, 2018

ന്യൂഡൽഹി: ഒന്നിനേയും ഒരിക്കലും പ്രാധാന്യം കുറച്ചു കാണരുത്. ഒരിക്കലും ഒരു പാർട്ടിയേയും നേതാവിനേയും എഴുതിത്ത്തള്ളരുത്. പ്രത്യേകിച്ച് 133 വർഷം പാരമ്പര്യമുള്ള രാഷ്ട്രീയപാർട്ടിയായ കോൺഗ്രസിനെ. അതുപോലെ തന്നെ കോൺഗ്രസിനെ നയിച്ചിട്ടുള്ള നേതാക്കളെല്ലാം മികച്ച പ...

കഴിഞ്ഞ തവണ നേടിയ 282 സീറ്റുകളിൽ 221ഉം നേടിയ എട്ടു സംസ്ഥാനങ്ങളിലും പാർട്ടി വളരെ പിന്നിൽ; മോദിയുടെ പ്രസംഗങ്ങളും വികസന പദ്ധതികളും മാത്രം കൊണ്ട് വോട്ടു നേടില്ല; നഗരങ്ങളിൽ തിളങ്ങുമ്പോഴും ഗ്രാമങ്ങളിൽ തകരുന്നത് വൻ തിരിച്ചടിയാകും; ഇങ്ങനെ പോയാൽ കഴിഞ്ഞ തവണ കോൺഗ്രസിനുണ്ടായ തിരിച്ചടി ഉണ്ടാവുമെന്ന് തിരിച്ചറിഞ്ഞ് ബിജെപി പിടിച്ചു നിൽക്കാൻ അടിയന്തിര നടപടികൾക്കു കോപ്പുകൂട്ടുന്നു

December 14, 2018

ന്യൂഡൽഹി: അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടിയെ തുടർന്ന് ചുവടുമാറ്റത്തിനൊരുങ്ങി ബിജെപി. ബിജെപിയെ അട്ടിമറിച്ച് ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്കു പിടിച്ചു നിൽക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ കോപ്പുകൂട്ടുന്ന തിരക്കില...

വസുന്ധരയ്ക്ക് കസേര തെറിച്ചതിന് പിന്നാലെ വനിതാ മുഖ്യമന്ത്രിയായി ഇനി മമത കൂടി മാത്രം; 2016 ൽ രാജ്യത്ത് നാലു വനിതാ മുഖ്യമന്ത്രിമാരെന്ന കണക്ക് 2018ൽ ഒന്നായി ചുരുങ്ങി; ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതും ജയലളിത അന്തരിച്ചതും മാസങ്ങളുടെ മാത്രം വ്യത്യാസത്തിൽ; വനിതാ എംഎൽഎമാരുടെ എണ്ണം വർധിച്ചത് ഛത്തീസ്‌ഗഡിൽ മാത്രം

December 14, 2018

ജയ്പൂർ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടി നടത്തിയ മുന്നേറ്റമാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്തെ പ്രധാന ചർച്ച. ഇതിന് പിന്നാലെയാണ് രാജ്യത്തെ വനിതാ മുഖ്യമന്ത്രിമാരുടെ എണ്ണത്തിലും ഇടിവ് വന്നത്. രാജസ്ഥാനിൽ കോൺഗ്രസ് ആധിപത്യം വന്നതിന് ...

അനുഭവപരിചയം മുതൽകൂട്ടായി! കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഇടഞ്ഞു നിൽക്കുന്ന സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ രാഹുൽ ഗാന്ധി; ഇരു നേതാക്കളുടെയും തർക്കം പരിഹരിച്ചത് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ട്; ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന്‌ മല്ലികാർജ്ജുൻ ഖാർഗെ; സാധ്യത ഏറെയും ഭൂപേഷ് ഭാഗലിന്; രാജസ്ഥാനിൽ തീരുമാനമായില്ല; വഴങ്ങാതെ സച്ചിൻ പൈലറ്റ്

December 13, 2018

ന്യൂഡൽഹി:മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജസ്ഥാനിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം രാത്രി ഉടൻ ഉണ്ടാകും. മണിക്കൂറുകൾ നീണ്ട ചർച്ച...

നോട്ടയെ വെറും കുഞ്ഞനായി കാണരുത്! കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടിയ മധ്യപ്രദേശിൽ നോട്ട കളിച്ച കളി ഒന്നുവേറെ തന്നെ; ഫോട്ടോഫിനിഷിൽ കോൺഗ്രസ് ജയിച്ചുകയറിയ 10 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുടെ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ടുകിട്ടിയത് നോട്ടയ്ക്ക്; മായാവതിയുടെ ബിഎസ്‌പി പിടിച്ച വോട്ടും ഉന്നതജാതിക്കാർ പകമൂത്ത് വോട്ടുമാറ്റികുത്തിയതും തിരിച്ചടിയായത് ബിജെപിക്ക്; തിരഞ്ഞെടുപ്പിന്റെ പുതിയ വിലയിരുത്തലുകൾ ഇങ്ങനെ

December 13, 2018

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും നടന്നത് പോലെ ഇഞ്ചോടിഞ്ച് പോരാട്ടം സമീപകാലത്ത് കണ്ടിട്ടില്ല. കോൺഗ്രസ് മുൻപന്തിയിലെത്തിയെങ്കിലും സീറ്റുകളുടെ എണ്ണം നോക്കുമ്പോൾ രണ്ടുപാർട്ടികളും തമ്മിൽ വലിയ വ്യത്യാസമില്ല. പല സീറ്റുകളിലും ജയവത...

MNM Recommends

Loading...