Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പലവട്ടം ഒരുമിച്ചിരുന്നിട്ടും ഒന്നിച്ച് പോരാടാൻ മനസ്സില്ല; ഹരിയാനയിലെയും പഞ്ചാബിലെയും സഖ്യത്തെ ചൊല്ലി തർക്കം മുറുകിയതോടെ എഎപി-കോൺഗ്രസ് സഖ്യസാധ്യത അടഞ്ഞു; എല്ലാ സീറ്റിലും തങ്ങൾ തനിച്ചുമത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശുപോകുമെന്ന് എഎപി നേതാക്കൾ; ബിജെപിയെ തറപറ്റിക്കാൻ യോജിച്ചുപോരാടേണ്ടത് ആവശ്യമെന്ന് പി.സി.ചാക്കോ; വാക്‌പോര് മാത്രം ബാക്കി

പലവട്ടം ഒരുമിച്ചിരുന്നിട്ടും ഒന്നിച്ച് പോരാടാൻ മനസ്സില്ല; ഹരിയാനയിലെയും പഞ്ചാബിലെയും സഖ്യത്തെ ചൊല്ലി തർക്കം മുറുകിയതോടെ എഎപി-കോൺഗ്രസ് സഖ്യസാധ്യത അടഞ്ഞു; എല്ലാ സീറ്റിലും തങ്ങൾ തനിച്ചുമത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശുപോകുമെന്ന് എഎപി നേതാക്കൾ; ബിജെപിയെ തറപറ്റിക്കാൻ യോജിച്ചുപോരാടേണ്ടത് ആവശ്യമെന്ന് പി.സി.ചാക്കോ; വാക്‌പോര് മാത്രം ബാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യസാധ്യകൾ പരാജയപ്പെട്ടതോടെ കോൺഗ്രസും ആം ആദ്മി പാർട്ടിയും പരസ്പരം വാക്‌പോരിൽ ജയിക്കാൻ ശ്രമം തുടങ്ങി. ഡൽഹിയിൽ തനിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതേസമയം രാജ്യതലസ്ഥാനത്ത് മാത്രമായി സഖ്യം ചുരുക്കിയാൽ എഎപിയുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറാണെ്ന്നും പാർട്ടി നേതാക്കൾ പറഞ്ഞു. എന്നാൽ, ഹരിയാനയിലേക്കും പഞ്ചാബിലേക്കും കൂടി സഖ്യം നീട്ടണമെന്നാണ് എഎപി നേതാക്കളുടെ ആവശ്യം.

ഡൽഹിയിലെ മൂന്നുസീറ്റുകളിൽ മാത്രം സഖ്യമുണ്ടാക്കുന്നതുകൊണ്ട് കാര്യമില്ലെന്നാണ് എഎപിയുടെ നിലപാട്. എല്ലാ 33 സീറ്റുകളിലും സഖ്്യം വേണം. ഡൽഹിയിൽ കോൺഗ്രസിനെയും ബിജെപിയെയും ഒറ്റയ്ക്ക് തോൽപിക്കാൻ ഞങ്ങൾക്ക് ശേഷിയുണ്ട. ഏഴുസീറ്റിലും ഞങ്ങൾ തനിച്ച് മത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശുപോകും, എഎപി നേതാവ് ഗോപാൽ റായി പറഞ്ഞു. കോൺഗ്രസിന് പഞ്ചാബിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഡൽഹിയിൽ എഎപിക്കാണ് മുൻതൂക്കം, അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ ഹരിയാനയിലെ മുതിർന്ന പങ്കാളിയാക്കാനും ഞങ്ങൾ തയ്യാറായിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അതിലേറെ മുന്നേറിക്കഴിഞ്ഞു, എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. എന്നാൽ ഡൽഹിയിൽ 5:2 ഫോർമുല എഎപി മുന്നോട്ട് വയ്ക്കുമ്പോൾ കോൺഗ്രസ് അതിന് വഴങ്ങാൻ സാധ്യതയില്ല.

ബിജെപിയെ തറപറ്റിക്കാൻ എഎപിയുമായി യോജിച്ചുപോരാടേണ്ടത് ആവശ്യമാണെന്നാണ് ഡൽഹിയുടെ ചുമതലയുള്ള കോൺ്ഗ്രസ് നേതാവ് പി.സി.ചാക്കോ പറയുന്നത്. അതുകൊണ്ട് തന്നെ സഖ്യത്തിനുള്ള വാതിലുകൾ ഇനിയും തുറന്നുകിടക്കുകയാണ്. 2017 ലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 31 സീറ്റും എഎപി 49 സീറ്റും നേടി. രണ്ടുപാർട്ടികളും ചേർന്ന് 80 സീറ്റുകളാണ് ഡൽഹിയിൽ നേടിയത്. കോൺഗ്രസിന്റെ വോട്ടുവിഹിതം 21 ശതമാനവും എഎപിയുടേത് 26 ശതമാനവും. രണ്ടുകൂട്ടർക്കും കൂടി 47 ശതമാനം. ഏഴുലോക്‌സഭാസീറ്റുള്ളപ്പോൾ മൂന്നുസീറ്റ് കോൺഗ്രസിനും എഎപിക്ക് നാലുസീറ്റിനു യോഗ്യതയുണ്ട്, ചാക്കോ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP