Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി ഡൽഹിയിൽ രാഹുലിന്റെ ഇഫ്ത്താർ വിരുന്ന്; ആശയക്കുഴപ്പങ്ങൾക്കിടെ പ്രണബ് മുഖർജിയുടെ നിറസാന്നിധ്യവും

പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി ഡൽഹിയിൽ രാഹുലിന്റെ ഇഫ്ത്താർ വിരുന്ന്; ആശയക്കുഴപ്പങ്ങൾക്കിടെ പ്രണബ് മുഖർജിയുടെ നിറസാന്നിധ്യവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഇത് രാഹുൽ ഗാന്ധിക്ക് ആദ്യത്തെ ഇഫ്ത്താർ വിരുന്നായിരുന്നു. മാധ്യമങ്ങൾ പ്രചരിപ്പിച്ചത് പോലെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്താതിരുന്നുമില്ല. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു.ആർഎസ്എസ് വേദിയിൽ പങ്കെടുത്ത ശേഷം ഇതാദ്യമായാണ് അദ്ദേഹം കോൺഗ്രസ് ചടങ്ങിനെത്തുന്നത്. ഈ മാസം ഏഴിന് നടന്ന ആർഎസ്എസ് സമ്മേളനത്തിൽ പ്രണബ് പങ്കെടുത്തത് കോൺഗ്രസിനുള്ളിൽത്തന്നെ ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിരുന്നു.

കോൺഗ്രസിന്റെ ഓദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും രാഹുലിന്റെ തൊട്ടരികിലായി പ്രണബ് ഇരിക്കുന്നത് കാണാം. ആർഎസ്എസ് സമ്മേളനത്തിന്റെ വിവാദങ്ങൾക്കുശേഷം ഇരുവരും ആദ്യമായി കാണുന്നതും ഇതാദ്യമായാണ്. ചടങ്ങിലേക്ക് ആദ്യം പ്രണബിനെ ക്ഷണിക്കാത്തത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇക്കാര്യം വാർത്തയായതോടെ രാഹുൽ ഗാന്ധി നേരിട്ട് തന്നെ പ്രണബിനെ ക്ഷണിക്കുകയായിരുന്നു. ആർഎസ്എസ് വേദിയിലെത്താനുള്ള പ്രണബിന്റെ തീരുമാനം കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കുമെന്ന് കാട്ടി മകൾ ഷർമിഷ്ട മുഖർജി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ പ്രസംഗത്തിൽ അദ്ദേഹം കോൺഗ്രസ് ആശയങ്ങളാണ് ഉയർത്തികാട്ടിയതെന്ന് വിശദീകരിച്ച് കോൺഗ്രസ് പിന്നീട് പ്രണബിനെ ന്യായീകരിക്കുകയും ചെയ്തു.

ഡൽഹി താജ് പാലസിൽ നടന്ന വിരുന്നിൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെയുടെ കനിമൊഴി, ആർ.ജെ.ഡിയുടെ മനോജ് ധാ, ശരത് യാദവ്, മമതാ ബാനർജിയുടെ പ്രതിനിധിയായി ദിനേഷ് ത്രിവേദി, മായാവതിയുടെ പ്രതിനിധിയായി എസ്.സി മിശ്ര തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP