Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിക്ക് രാമനെങ്കിൽ ആപ്പിന് ഹനുമാൻ; അയോധ്യയിൽ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആം ആദ്മി പാർട്ടി; ആവശ്യം ഉന്നയിച്ചത് മാസത്തിലെ ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിൽ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ച സൗരഭ് ഭരദ്വാജ്; ഡൽഹിയിലെ വിജയം ഹനുമാന് സമർപ്പിച്ച കെജ്രിവാളിന് പിന്നാലെ പാർട്ടിയിൽ ആഞ്ജനേയ ഭക്തരുടെ നീണ്ട നിര; ആപ്പിന്റെ മൃദുഹിന്ദുത്വ നയം ഒന്നൊന്നായി പുറത്താകുമ്പോൾ

ബിജെപിക്ക് രാമനെങ്കിൽ ആപ്പിന് ഹനുമാൻ; അയോധ്യയിൽ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആം ആദ്മി പാർട്ടി;  ആവശ്യം ഉന്നയിച്ചത് മാസത്തിലെ ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിൽ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ച സൗരഭ് ഭരദ്വാജ്; ഡൽഹിയിലെ വിജയം ഹനുമാന് സമർപ്പിച്ച കെജ്രിവാളിന് പിന്നാലെ പാർട്ടിയിൽ ആഞ്ജനേയ ഭക്തരുടെ നീണ്ട നിര; ആപ്പിന്റെ മൃദുഹിന്ദുത്വ നയം ഒന്നൊന്നായി പുറത്താകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടി ഈ തെരഞ്ഞെടുപ്പിലടക്കം മൃദുഹിന്ദുത്വ നയങ്ങളാണ് കൈക്കൊണ്ടതെന്ന വ്യാപകമായ വിമർശനം സോഷ്യൽ മീഡിയിൽ അടക്കം ഉയർന്നിരുന്നു. ബിജെപി രാമനെയാണ് രാഷ്ട്രീയ ആയുധമാക്കി ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ ആപ്പ് ഹനുമാനെയാണ് ഇക്കാര്യത്തിൽ കൂട്ടുപടിച്ചിരിക്കുന്നത്. ഡൽഹിയിലെ തെരഞ്ഞെടുപ്പ് വിജയം ഹനുമാൻ സ്വാമിയുടെ അനുഗ്രഹമാണെനന് പറഞ്ഞ അരവിന്ദ് കെജ്രിവാളിനെയും കടത്തിവെട്ടുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനമാണ് ഇപ്പേപാൾ ഉണ്ടായിരിക്കുന്നത്.

അയോധ്യയിൽ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യവുമായി ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. രാമക്ഷേത്രത്തിന് സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് എഎപി വക്താവും എംഎൽഎയുമായ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിലെ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് കഴിഞ്ഞ ദിവസം സൗരഭ് ഭരദ്വാജ് വ്യക്തമാക്കിയിരുന്നു. ഹനുമാന്റെ സാഹസിക യാത്ര വർണിക്കുന്നതാണ് സുന്ദരകാണ്ഡം.

രാമക്ഷേത്രനിർമ്മാണത്തോടൊപ്പം അയോധ്യയിൽ സുന്ദരവും ഗംഭീരവുമായ ഹനുമാൻ പ്രതിമ നിർമ്മിക്കാൻ ആവശ്യപ്പെടുമെന്ന് ഭരദ്വാജ് പറഞ്ഞു. അതിനായി ട്രസ്റ്റിനോട് സമയം ആവശ്യപ്പെടുമെന്നും ഔദ്യോഗികമായി അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.രാമന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് ഹനുമാൻ. രാമക്ഷേത്രം എവിടൈയെല്ലാം ഉണ്ടോ അവിടെയെല്ലാം ഹനുമാനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്രിവാൾ നാമനിർദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത് വാൽമീകി മന്ദിരത്തിൽ നിന്നായിരുന്നു. തെരെഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാൻ ക്ഷേത്രത്തിൽ കുടുംബത്തടൊപ്പം സന്ദർശനവും നടത്തിയിരുന്നു. താൻ ഹനുമാൻ ഭക്തനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴും അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.'ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡൽഹിക്കാരുടെ മാത്ര വിജയമല്ല ഇന്ത്യക്കാരുടെ മുഴുവൻ വിജയമാണ് ഇത്. ഡൽഹിയിലെ ജനങ്ങളെ ഭഗവാൻ ഹനുമാൻ അനുഗ്രഹിച്ചു.'

ഡൽഹിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ മതം ഇപ്പോൾ ഒരു പ്രധാന ഘടകമായിരുന്നു. ഷഹീൻ ബാഗിലെ സമരം തന്നെ ഒരു ഗൂഢാലോചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പറഞ്ഞാണ് പോരാട്ടം നടന്നത്. എന്നാൽ കെജ്രിവാൾ ആകട്ടെ ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. സിഎഎ പ്രക്ഷോഭത്തിന് ഇറങ്ങാനോ, ഷഹീൻ ബാഗിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാനോ അദ്ദേഹം തുനിയാത്തത് ഭൂരിപക്ഷം വരുന്ന ഹിന്ദുവോട്ട്ബാങ്ക് ലക്ഷ്യമിട്ടുതന്നെയായിരുന്നു. ഇതിനിടെ കെജ്രിവാൾ ഹിന്ദുവല്ലെന്നും തീവ്രവാദിയാണെന്നും ബിജെപി വ്യാപകമായ പ്രചാരണം നടത്തി. അപ്പോഴാണ് താൻ ഹിന്ദുവാണെന്നും കടുത്ത ഹനുമാൻ ഭക്തനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത്.

ഇതോടെ ഒരു തിരഞ്ഞെടുപ്പു പരിപാടിക്കിടയിൽ ടെലിവിഷൻ അഭിമുഖത്തിന് എത്തിയ റിപ്പോർട്ടർ കേജ്രിവാളിനോടു ഹനുമാൻ ക്ഷേത്രത്തിൽ പോകാറുണ്ടോ എന്ന് ചോദിച്ചു. താൻ സ്ഥിരമായി ഹനുമാൻ ക്ഷേത്രം സന്ദർശിക്കാറുണ്ട് എന്നായി കേജ്രിവാൾ. എന്നാൽ ഹനുമാൻ ഭജന ഹനുമാൻ ചാലിസ അറിയാമോ എന്നായി റിപ്പോർട്ടർ.തീർച്ചയായും എന്നു പറഞ്ഞ അരവിന്ദ് കെജ്രിവാൾ ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങി. 'ശ്രീഗുരുചരണ് സരോജ് രജ് നിജമനു മുകുരുസുധാരി, ബരനൗ രഘുഭർ ബിമൽ ജസു ജോ ദായക് ഫൽ ചാരി ....' എന്നിങ്ങനെ ആദ്യത്തെ ഒരു മുക്തകം മുഴുവൻ കെജ്രിവാൾ ആലപിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് ജനങ്ങൾ ഇത് എതിരേറ്റത്. നിങ്ങൾ വേറെ ഒരു പരിപാടി വയ്ക്കുക, ഞാൻ ഹനുമാൻ ചാലിസ മുഴുവൻ കാണാതെ ആലപിക്കാമെന്നും കെജ്രിവാൾ പറഞ്ഞു. കെജ്രിവാൾ ഹനുമാൻ ചാലിസ ചൊല്ലുന്ന വിഡിയോ ഇപ്പോൾ വൈറലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP