Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭയിൽ വരാനിരിക്കുന്നത് തൂക്കുമന്ത്രിസഭയെന്ന് പ്രവചിച്ച് എബിപി - സീ വോട്ടേഴ്‌സ് തെരഞ്ഞെടുപ്പു സർവ്വേഫലം; എൻഡിഎ 233 സീറ്റുകളിൽ വിജയിക്കുമ്പോൾ യുപിഎ 167 സീറ്റുകളിൽ വിജയിക്കും; 143 സീറ്റുകളിൽ മറ്റു കക്ഷികളും വിജയം നേടും; കക്ഷികളെ ഒപ്പം നിർത്തുന്ന മുന്നണി സർക്കാറുണ്ടാക്കും; ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് മുന്നിൽ അടിപതറുമെങ്കിലും ഗുജറാത്തും ബിഹാറും എൻഡിഎ തൂത്തുവാരുമെന്ന് പ്രവചനം; രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ചിത്രം മാറുമെന്നും സൂചന

ലോക്‌സഭയിൽ വരാനിരിക്കുന്നത് തൂക്കുമന്ത്രിസഭയെന്ന് പ്രവചിച്ച് എബിപി - സീ വോട്ടേഴ്‌സ് തെരഞ്ഞെടുപ്പു സർവ്വേഫലം; എൻഡിഎ 233 സീറ്റുകളിൽ വിജയിക്കുമ്പോൾ യുപിഎ 167 സീറ്റുകളിൽ വിജയിക്കും; 143 സീറ്റുകളിൽ മറ്റു കക്ഷികളും വിജയം നേടും; കക്ഷികളെ ഒപ്പം നിർത്തുന്ന മുന്നണി സർക്കാറുണ്ടാക്കും; ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് മുന്നിൽ അടിപതറുമെങ്കിലും ഗുജറാത്തും ബിഹാറും എൻഡിഎ തൂത്തുവാരുമെന്ന് പ്രവചനം; രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ചിത്രം മാറുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അടുത്ത ലോക്‌സഭ തൂക്കു മന്ത്രിസഭ ആയിരിക്കുമെന്ന് പ്രവചിച്ച് എബിപി - സീ വോട്ടേഴ്‌സ് തെരഞ്ഞെടുപ്പു സർവ്വേഫലം. ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ 233 സീറ്റുകളിൽ വിജയിക്കുമ്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ 167 സീറ്റുകളിൽ വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. അതേസമയം കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കുന്ന കാര്യത്തിൽ നിർണായകം ആകുക പ്രാദേശിക കക്ഷികൾ ആകുമെന്നും സർവേ വ്യക്തമാക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പാണ് സർവേ നടന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം മാറിമറിയുമെന്ന സൂചനയുമുണ്ട്.

കഴിഞ്ഞ തവണ ബിജെപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിച്ച ഉത്തർപ്രദേശിൽ ഇത്തവണ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സർവേ പ്രവചിക്കുന്നത്. ഇവിടെ ബിഎസ്‌പി- എസ്‌പി സഖ്യം വലിയ നേട്ടം കൊയ്യുമെന്നുമാണ് പ്രവചനം.യു.പി കൂടാതെ ബിഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, ഗോവ എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രവചനം. അതേസമയം മഹാരാഷ്ട്രയിൽ കോൺഗ്രസ് നേട്ടം കൊയ്യും.

ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സർവ്വേ ഫലം. സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും 51 സീറ്റു നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 25 സീറ്റ് ലഭിക്കുമെന്നും കോൺഗ്രസിന് ലഭിക്കുക 4 സീറ്റ് മാത്രമായിരിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേർന്ന് 80 ൽ 73 സീറ്റുകളും നേടിയിരുന്നു. ഇവർ ചേർന്നുള്ള വോട്ട് ഷെയർ 43.3 ശതമാനമായിരുന്നു.

നേരത്തെ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്നും ബിഎസ്‌പി - എസ്‌പി സഖ്യവുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയാൽ ഉത്തർ പ്രദേശിൽ അഞ്ച് സീറ്റിലേക്ക് ബിജെപി ചുരുങ്ങുമെന്നും ഇന്ത്യാ ടുഡേ സർവ്വേ ഫലം പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ് - എൻ സി പി സഖ്യം 28 സീറ്റ് നേടുമെന്നും ബിജെപി 20 സീറ്റിലൊതുങ്ങുമെന്നുമാണ് ഫലം വ്യക്തമാക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 23 സീറ്റായിരുന്നു എൻ ഡി എ നേടിയത്. അന്ന് എൻ സി പി - യു പി എ സഖ്യം സ്വന്തമാക്കിയത് വെറും നാല് സീറ്റായിരുന്നു.

ഗുജറാത്തും ബിഹാറും എൻഡിഎ തൂത്തുവാരുമെന്നും സർവ്വേ ഫലം പറയുന്നു. ഗുജറാത്തിൽ ബിജെപി 24 സീറ്റ് നേടുമ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന കോൺഗ്രസിന് 2 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. 2014 ൽ എൻ ഡി എ 26 സീറ്റും തൂത്തുവാരിയിരുന്നു. ബിഹാറിൽ എൻ ഡി എയ്ക്ക് 35 സീറ്റ് ലഭിക്കുമെന്നും യുപിഎയ്ക്ക് ലഭിക്കുക 5 സീറ്റ് മാത്രമായിരിക്കുമെന്നുമാണ് പ്രവചനം. 2014 ൽ 22 സീറ്റിൽ വിജയിച്ചിടത്താണ് ആകെയുള്ള 40 സീറ്റിൽ 35 ഉം എൻ ഡി എ സ്വന്തമാക്കുമെന്ന സർവ്വേ ഫലം പുറത്തുവരുന്നത്. ആർ ജെ ഡി - യുപിഎ സഖ്യം നാല് സീറ്റായിരുന്നു 2014 ൽ നേടിയത്.

അതേസമയം ആകെ രണ്ട് സീറ്റുകളുള്ള ഗോവയിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റ് നേടും എന്നും സീ വോട്ടേഴ്‌സിന്റെ സർവ്വേ ഫലം വ്യക്തമാക്കുന്നു. 2014 ൽ ഗോവയിൽ രണ്ട് സീറ്റും സ്വന്തമാക്കിയത് ബിജെപി ആയിരുന്നു. മധ്യപ്രദേശിൽ ബിജെപിക്ക് 23 സീറ്റ് ലഭിക്കുമ്പോൾ കോൺഗ്രസിന് ലഭിക്കുക 6 സീറ്റ് മാത്രം. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 34 സീറ്റും ബിജെപിക്ക് 7 സീറ്റും ലഭിക്കും. എന്നാൽ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു.

ഒഡിഷയിൽ ബിജെപിക്ക് 12 സീറ്റും ബിജു ജനതാദളിന് 9 സീറ്റും ലഭിക്കും. രാജസ്ഥാനിൽ ബിജെപി 18 സീറ്റ് നേടുമ്പോൾ കോൺഗ്രസ് 7 സീറ്റ് നേടും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എൻഡിഎ 14 സീറ്റും യു പി എ 12 സീറ്റും നേടുമെന്നാണ് പ്രവചനം. ചത്തീസ്ഗഡിൽ യു പി എ ആറ് സീറ്റ് നേടുമ്പോൾ എൻ ഡി എ 5 സീറ്റ് നേടും. ഹരിയാനയിൽ ബിജെപി 7 സീറ്റും കോൺഗ്രസ് 3 സീറ്റും പഞ്ചാബിൽ കോൺഗ്രസ് 12 സീറ്റും ബിജെപി ഒരു സീറ്റും നേടുമെന്നാണ സർവ്വേ ഫലം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് എബിപി-സീ വോട്ടർ സർവേയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ് സർവേഫലങ്ങൾ. നേരത്തെ ഉത്തർപ്രദേശിൽ ഡിസംബറിൽ, 35 സീറ്റാണ് ബിജെപിക്ക് പ്രവചിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അത് 25 ആയി ചുരുങ്ങിയിട്ടുണ്ട്.

പ്രിയങ്കയുടെ നിയമനം കണക്കിലെടുക്കാതെ കോൺഗ്രസിന്റെ സീറ്റുനേട്ടം നാലായിരിക്കും. അമേഠിയിലെയും റായ്ബറേലിയിലെയും സീറ്റുകൾ കൂടാതെയാണ് രണ്ടുസീറ്റുകൾ കിട്ടുക. വോട്ട് വിഹിതത്തിന്റെ കാര്യത്തിലും കോൺഗ്രസിന് സന്തോഷിക്കാൻ വകയുണ്ട്. 12.7 ശതമാനം വോട്ടവിഹിതം കോൺഗ്രസിന് കിട്ടുമെന്ന് സർവേയിൽ പറയുന്നു. നേരത്തെ എൻഡിഎയും മഹാഗട്ബന്ധനും തമ്മിൽ മാത്രമാണ് മത്സരം നടക്കുക എന്നായിരുന്നു ധാരണ. ഇപ്പോൾ കോൺ്ഗ്രസും ചിത്രത്തിലേക്ക് വന്നിരിക്കുന്നു.

ഒറ്റയ്ക്ക് മത്സരിക്കുന്ന കോൺ്ഗ്രസാണ് മഹാഗട്ബന്ധനൊപ്പം നിൽക്കുന്ന കോൺഗ്രസിനേക്കാൾ ബിജെപിക്ക് ദോഷം ചെയ്യുക. അതായത് മഹാഗട്ബന്ധനൊപ്പം ചേരാത്ത കോൺഗ്രസാണ് ബിജെപിയിൽ നിന്ന് വോട്ടുചോർത്തുക. മഹാഗട്ബന്ധനിൽ ചേർന്നാൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞേക്കുമെങ്കിലും വിശാല സഖ്യത്തിന് അത് ഗുണമ ചെയ്യില്ലെന്ന് സർവേ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP