Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് നല്ല ദിനങ്ങൾ എത്തിക്കഴിഞ്ഞു; ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അക്രമവും അംഗീകരിക്കില്ല; സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെയും തിരുത്തി പ്രധാനമന്ത്രി മോദി

രാജ്യത്ത് നല്ല ദിനങ്ങൾ എത്തിക്കഴിഞ്ഞു; ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അക്രമവും അംഗീകരിക്കില്ല; സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെയും തിരുത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വേളയിൽ താൻ വാഗ്ദാനം ചെയ്ത നല്ലദിനങ്ങൾ എത്തിക്കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല ദിനങ്ങൾ (അച്ഛേ ദിൻ) നൽകുന്നതിൽ തന്റെ സർക്കാർ വിജയിച്ചതായി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ, സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളേയും മോശമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് യു.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോദി.

നല്ലദിനങ്ങൾ എത്തി. ശുദ്ധമായ സുതാര്യമായ, കഴിവുള്ള സർക്കാരാണിത്. എന്നാൽ ചിലർ ഞങ്ങളുടെ നേട്ടങ്ങൾ കുറച്ചുകാണിക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ പ്രകടനത്തിൽ സംതൃപ്തിയുണ്ടെന്നും ഇതുവരെ ഒരു അഴിമതിയോ മറ്റ് ആരോപണങ്ങളോ ഉയർന്നിട്ടില്ലെന്നും മോദി അഭിമുകത്തിൽ പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് എതിരായി ചില സംഘപരിവാർ നേതാക്കൾ നടത്തിയ പ്രസ്താവനകളെയും മോദി പരസ്യമായി തള്ളിക്കളഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അക്രമവും ഒരു തരത്തിലും അംഗീകരിക്കില്ല. ഇന്ത്യയുടെ ഭരണഘടന പ്രകാരം എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ട്. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശത്ത് വച്ച് താൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച കോൺഗ്രസിനെയും പ്രധാനമന്ത്രി വിമർശിച്ചു. കഴിഞ്ഞ പത്തു വർഷം ഇന്ത്യ ഭരിച്ച യു.പി.എ സർക്കാർ നിരാശയുടെ ഒരു രൂപമാണ് ആഗോള തലത്തിൽ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ കഴിവുകളേയും സാദ്ധ്യതകളേയും ഉയർത്തിക്കാട്ടുന്നതിന് പകരം യു.പി.എ മൗനം പാലിച്ചു. യു.പി.എ സർക്കാരിന്റെ കാലത്ത് ഇന്ത്യയിലുണ്ടായ അഴിമതിയെകുറിച്ച് ലോകം അറിഞ്ഞില്ല എന്നാണോ കോൺഗ്രസ് കരുതുന്നെന്നും മോദി ചോദിച്ചു.

ഭൂമി ഏറ്റെടുക്കൽ ബില്ലുമായി മുന്നോട്ടു പോകുമെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. കർഷകരുടെ ക്ഷേമമാണ് ഭൂമി ഏറ്റെടുക്കൽ ബിൽ ലക്ഷ്യമിടുന്നതെന്നും അത് കർഷക വിരുദ്ധമാണെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിലും മോദി മൗനം പാലിച്ചത് ഏറെ വിവാദമായിരുന്നു. ഇന്ത്യയിൽ മത അസഹിഷ്ണുത കൂടുതലാണെന്ന് ഇന്ത്യാ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ഒബാമ വിമർശിക്കുക വരെയുണ്ടായി. മോദിയുടെ മൗനം അപകടകരമാണെന്ന് ന്യൂയോർക്ക് ടൈംസും മുഖപ്രസംഗത്തിിലൂടെ വിമർശിച്ചിരുന്നു.

അടുത്തിടെ സർക്കാറിന്റെ ഒന്നാം വാർഷികത്തിലും മോദിയെ അമേരിക്കൻ മാദ്ധ്യമങ്ങൾ വിമർശിച്ചിരുന്നു. ഇതിനിടെയാണ് സംഘപരിവാർ നേതാക്കളുടെ പ്രസംഗങ്ങളെയും തള്ളി മോദി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP