Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി.ക്ക് താരത്തിളക്കമേറുന്നു, പാർട്ടിയിൽ ചേർന്ന് തെന്നിന്ത്യൻ താരം നമിത; പാർട്ടി പ്രവേശനം നടന്നത് ബിജെപി വർക്കിങ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ; നമിത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് അഭ്യൂഹം

ബിജെപി.ക്ക് താരത്തിളക്കമേറുന്നു, പാർട്ടിയിൽ ചേർന്ന് തെന്നിന്ത്യൻ താരം നമിത; പാർട്ടി പ്രവേശനം നടന്നത് ബിജെപി വർക്കിങ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ; നമിത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് അഭ്യൂഹം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ബിജെപി.ക്ക് ഇപ്പോൾ താരത്തിളക്കമേറുകയാണ്. പാർട്ടിയിൽ ചേർന്ന് തെന്നിന്ത്യൻ താരം നമിതയും. ചെന്നൈയിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ പാർട്ടി പ്രവേശമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 2016 ലാണ് എ.ഐ.ഡി.എം.കെ.യിൽ നമിത മെമ്പർഷിപ് എടുത്തിരുന്നത്. തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു നമിത എ.ഐ.ഡി.എം.കെ.യിൽ ചേർന്നതും.  എന്നാൽ ഇപ്പോൾ ബിജെപി എത്തുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

മൂന്നുവർഷത്തിനു ശേഷമാണ് ഈ വർഷം അവരുടെ ഒരു സിനിമ പുറത്തിറങ്ങുന്നത്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന അവർ 2016-ൽ മലയാള സിനിമയായ പുലിമുരുകനിൽ അഭിനയിച്ചിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഈ വർഷത്തേത്. പുലിമുരുകനെക്കൂടാതെ ബ്ലാക്ക് സ്റ്റാലിയൻ എന്ന മലയാള സിനിമയിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഓരോ ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും സാന്നിധ്യമറിയിച്ചു. 2017-ൽ ബിഗ് ബോസ് തമിഴ് സീസൺ ഒന്നിൽ അവർ മത്സരാർഥിയായിരുന്നു. 2008-ൽ നമിതയുടെ പേരിൽ അവരുടെ ആരാധകൻ കോയമ്പത്തൂരിൽ ഒരു ക്ഷേത്രം നിർമ്മിച്ചത് ഏറെ വിവാദമായിരുന്നു. ബിജെപി ചേർന്നതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നും നമിത വ്യക്തമാക്കിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP