Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ രാജ്യദ്രോഹിയാണെങ്കിൽ മോദിയും മോഹൻ ഭാഗവതും എന്താണ്?' പാക്കിസ്ഥാൻ പരാമർശത്തിൽ പരിഹസിച്ച ബിജെപി നേതാക്കൾക്കു മറുപടിയുമായി നടിയും എംപിയുമായ രമ്യ

'ഞാൻ രാജ്യദ്രോഹിയാണെങ്കിൽ മോദിയും മോഹൻ ഭാഗവതും എന്താണ്?' പാക്കിസ്ഥാൻ പരാമർശത്തിൽ പരിഹസിച്ച ബിജെപി നേതാക്കൾക്കു മറുപടിയുമായി നടിയും എംപിയുമായ രമ്യ

ന്യൂഡൽഹി: പാക്കിസ്ഥാൻ പരാമർശത്തിൽ ബിജെപി നേതാക്കളുടെ പരിഹാസത്തിനു പാത്രമായ നടിയും കോൺഗ്രസ് എംപിയുമായ രമ്യ മറുപടിയുമായി രംഗത്ത്. ഞാൻ രാജ്യദ്രോഹിയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും അങ്ങനെ തന്നെ അല്ലേ എന്നു കർണാടകത്തിൽ നിന്നുള്ള ലോക്‌സഭാംഗമായ രമ്യ തിരിച്ചടിച്ചു.

പാക്കിസ്ഥാൻ തങ്ങളുടെ സഹോദരനെപ്പോലെയാണെന്നും അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കണമെന്നുമുള്ള ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിന്റെ പ്രസ്താവനയും മോദിയുടെ പ്രസിദ്ധമായ പാക് സന്ദർശനം നമുക്ക് എല്ലാവർക്കും അറിയാമല്ലോ എന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് രമ്യ അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുന്നത്.

പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണെന്ന പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു രമ്യയുടെ പരാമർശം. സാർക്ക് യങ് പാർലമെന്റേറിയൻ കോൺഫറൻസിൽ പങ്കെടുക്കാൻ രമ്യ ഇസ്ലാമാബാദിലേക്ക് പോയിരുന്നു. 'പാക്കിസ്ഥാനിലേക്ക് പോകുന്നത് നരക തുല്യമാണെന്നാണ് മന്ത്രി മനോഹർ പരീക്കർ പറഞ്ഞത്. എന്നാൽ അത് തെറ്റാണ്. നമ്മളെ പോലുള്ളവരാണ് അവിടെയുള്ളത്. വ്യത്യാസമില്ല. അവർ ഞങ്ങളെ നല്ല രീതിയിൽ സ്വീകരിച്ചതെന്നുമാണ് ' രമ്യ പറഞ്ഞത്. ഇതിനെതിരെയാണ് ബിജെപി നേതാക്കൾ രംഗത്ത് എത്തിയത്.

ഇതിനെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റേയും മുൻകാല പാക് 'സ്നേഹം' ചൂണ്ടിക്കാട്ടി ട്വിറ്ററിൽ രമ്യ പ്രതികരിച്ചത്. 'പാക്കിസ്ഥാൻ ഇന്ത്യയുടെ സഹോദരനാണെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് ജീ പറയുന്നു. നരേന്ദ്ര മോദിയുടെ പ്രശസ്തമായ പാക് സന്ദർശനം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ' രമ്യ കുറിച്ചു.

ഞായറാഴ്ച മാണ്ഡ്യയിൽ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാക് പരാമർശം. തൊട്ടുപിന്നാലെ ബിജെപി പ്രവർത്തകർ രമ്യക്കെതിരെ മാണ്ഡ്യയിൽ പ്രതിഷേധ പ്രകടനം നടത്തി. നടിക്കെതിരെ നടന്ന എബിവിപിയുടെ പ്രതിഷേധ റാലിയിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ജഗ്ഗേഷ് രമ്യയ്ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു. അനുഭവസമ്പത്തില്ലാതേയും പഠിക്കാതേയുമാണ് ചിലർ പാക്കിസ്ഥാനെ വാഴ്‌ത്തുന്നത്. അവർക്ക് സമാധാനത്തിനുള്ള സമ്മാനം നൽകണം. ബിൽ ക്ലിൻന്റെ അടുത്ത് നിന്ന് ഫോട്ടോ എടുക്കാനും അവരെ അനുവദിക്കണമെന്നും ജഗ്ഗേഷ് രമ്യയുടെ പേര് പറയാതെ പരിഹസിച്ചു.

രാജ്യവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്നവരെ കൊതുകിനോടും മൂട്ടയോടും ജഗ്ഗേഷ് ഉപമിച്ചു. അവരെ വിഷം നൽകി നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വേദനാജനകം എന്നാണ് ജഗ്ഗേഷിന്റെ ഈ പരാമർശത്തോട് രമ്യ ട്വിറ്ററിൽ പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP