Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടു കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത; നിയമ പീഠം പുതുക്കിപ്പണിതു കഴിഞ്ഞാൽ മോദി ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പു നവീകരണം

ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടു കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത; നിയമ പീഠം പുതുക്കിപ്പണിതു കഴിഞ്ഞാൽ മോദി ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പു നവീകരണം

ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച നാഷണൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ് കമ്മീഷൻ ബില്ല് പാസായതോടെ എൻ ഡി എ സർക്കാരിന്റെ അടുത്ത ലക്ഷ്യം വൻതോതിലുള്ള തെരഞ്ഞെടുപ്പു പരിഷ്‌കരണം. ക്രിമിനൽ കേസിൽ പ്രതി ചേർക്കെപ്പട്ടാൽ പിന്നെ തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങളാണ് മോദി സർക്കാരിന്റെ ആവനാഴിയിൽ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നീക്കങ്ങളുമായി മുന്നോട്ടു പോകാൻ തെരഞ്ഞെടുപ്പു പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട നിയമ കമ്മീഷൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് സർക്കാർ.

നിയമസഭകളിലേക്കും പാർലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളെ സംബന്ധിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിൽ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായങ്ങളാരായാൻ് നിയമ കമ്മീഷൻ ഒരു യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ഒക്ടോബറിൽ നടന്നേക്കാം. ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ ഒരേസമയം മത്സരിക്കുന്നത് വിലക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങളാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായി വരുന്ന ഉപ തെരഞ്ഞെടുപ്പുകൾ പൊതുഖജനാവിന് വൻ നഷ്ടമുണ്ടാക്കുന്നുവെന്ന കാഴ്ചപ്പാടാണ് കമ്മീഷന്റേത്.

ബലാത്സംഗം, കൊലപാതകം തുടങ്ങി ഗൗരവമേറിയ ക്രിമിനൽ കേസുകളിൽ കോടതി പ്രതി ചേർക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യരാക്കുന്ന നിർദേശത്തെയും കമ്മീഷൻ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഇക്കാര്യം സുപ്രീം കോടതിയിൽ കമ്മീഷൻ നേരത്തെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇതു സംബന്ധിച്ച് പരിഗണനയിലിരിക്കുന്ന കേസിൽ ജനപ്രതിനിധികൾക്കെതിരായ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

നിയമ കമ്മീഷൻ കഴിഞ്ഞ ഫെബ്രുവരിയിൽ യോഗം വിളിച്ചു ചേർത്തെങ്കിലും ബിജെപി, കോൺഗ്രസ് പോലുള്ള മുൻനിര പാർട്ടികളൊന്നും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ക്രിമിനൽ പശ്ചാത്തലമുളളവർ തെരഞ്ഞെടുക്കപ്പെട്ടാൽ അത് കോടതി നടപടികളെ വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടാക്കുമെന്ന് കമ്മീഷൻ ചെയർമാൻ എ പി ഷാ അഭിപ്രായപ്പെട്ടിരുന്നു. വിചാരണ വർഷങ്ങളോളം വൈകിപ്പിക്കുന്നതിനും കുറ്റവാളികൾക്ക് തടിയൂരാനും ഇതു വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP