Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ്‌പി-ബിഎസ്‌പി സഖ്യത്തിൽ നിന്നും കോൺഗ്രസിനെ മാറ്റി നിർത്തിയത് 'ചില കണക്കുകൾ' ശരിയാക്കാനെന്ന് അഖിലേഷ് യാദവ്; 'രാഹുൽ ഗാന്ധിയോട് അതിയായ ആദരവും കോൺഗ്രസുമായി നല്ല ബന്ധവുമുണ്ട്'; രാജ്യത്തിന് ഉത്തർപ്രദേശിൽ നിന്നും വീണ്ടും പ്രധാനമന്ത്രിയുണ്ടാകുന്നതിൽ സന്തോഷമേയുള്ളൂവെന്നും നേതാവ്

എസ്‌പി-ബിഎസ്‌പി സഖ്യത്തിൽ നിന്നും കോൺഗ്രസിനെ മാറ്റി നിർത്തിയത് 'ചില കണക്കുകൾ' ശരിയാക്കാനെന്ന് അഖിലേഷ് യാദവ്; 'രാഹുൽ ഗാന്ധിയോട് അതിയായ ആദരവും കോൺഗ്രസുമായി നല്ല ബന്ധവുമുണ്ട്'; രാജ്യത്തിന് ഉത്തർപ്രദേശിൽ നിന്നും വീണ്ടും പ്രധാനമന്ത്രിയുണ്ടാകുന്നതിൽ സന്തോഷമേയുള്ളൂവെന്നും നേതാവ്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കോൺഗ്രസിനെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളാണ് എസ്‌പി നേതാവായ അഖിലേഷ് യാദവ് നടത്തുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.യുപിയിൽ എസ്‌പി-ബിഎസ്‌പി സഖ്യത്തിൽ നിന്നും കോൺഗ്രസിനെ മാറ്റി നിർത്തിയത് ചില 'കണക്കുകൾ ശരിയാക്കാ'നാണെന്നും താൻ രാഹുൽ ഗാന്ധിയെ ആദരിക്കുകയും കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു.

എന്നാൽ കോൺഗ്രസുമായി ഒരുമിച്ച് പ്രവർത്തിക്കുമോ എന്നത് തിരഞ്ഞെടുപ്പ്ിന് ശേഷം വ്യക്തമാക്കാമെന്നും അഖിലേഷ് അറിയിച്ചു. രാജ്യത്തിന് പുതിയ പ്രധാനമന്ത്രി വേണമെന്നും ഉത്തർപ്രദേശിൽ നിന്നും വീണ്ടും പ്രധാനമന്ത്രിയുണ്ടാകുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ 80 സീറ്റുകളിൽ 38 എണ്ണത്തിൽ വീതം എസ്‌പിയും ബിഎസ്‌പിയും മൽസരിക്കാനാണു ധാരണ. 2 സീറ്റ് ആർഎൽഡിക്കു നീക്കിവച്ചിരിക്കുകാണ്. സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേഠിയിലും സഖ്യം മൽസരിക്കില്ല.

പ്രതിപക്ഷ വിശാല മുന്നണി രൂപീകരിക്കുന്നതിലൂടെ ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താമെന്നായിരുന്നു കോൺഗ്രസ് കണക്ക്കൂട്ടിയിരുന്നത്. എന്നാൽ രണ്ട് സീറ്റുകൾ മാത്രമായിരുന്നു എസ്‌പി-ബിഎസ്‌പി സഖ്യം കോൺഗ്രസിന് നൽകാൻ തയ്യാറായിരുന്നത്.ഇത് കോൺഗ്രസ് അംഗീകരിക്കാൻ തയ്യാറാവാതിരുന്നതോടെയാണ് യുപിയിൽ പ്രതിപക്ഷ വിശാലസഖ്യമെന്ന് സ്വപ്നം പൂവണിയാതിരുന്നത്.

നിലവിൽ എസ്‌പി-ബിഎസ്‌പി സഖ്യം 38 വീതം സീറ്റുകളിൽ മൽസരിക്കാനാണ് ധാരണ ആയിരിക്കുന്നത്.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മൽസരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ സഖ്യം മൽസരിക്കില്ല. ബാക്കി രണ്ട് സീറ്റ് മറ്റു കക്ഷികൾക്ക് വിട്ടുനൽകും.

എന്നാൽ എസ്‌പി-ബിഎസ്‌പി സഖ്യം പ്രഖ്യാപിച്ച പിന്നാലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കി. അതേസമയം സഖ്യത്തെ തകർക്കാനില്ലെന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എസ്‌പി-ബിഎസ്‌പി സഖ്യമല്ല മറിച്ച് ബിജെപി തന്നെയാണ് മുഖ്യ ശത്രുവെന്ന് രാഹുൽ ഗാന്ധിയും ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP