Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താനായാൽ അത് രാജ്യമെമ്പാടും ആവർത്തിക്കാനാകും'; വിശാലപ്രതിപക്ഷ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾ തീരുമാനിക്കുമെന്നും ബിജെപിയെ ഭരണത്തിൽ നിന്നും ഉറപ്പായും താഴെയിറക്കുമെന്നും അഖിലേഷ് യാദവ്

'ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താനായാൽ അത് രാജ്യമെമ്പാടും ആവർത്തിക്കാനാകും'; വിശാലപ്രതിപക്ഷ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾ തീരുമാനിക്കുമെന്നും ബിജെപിയെ ഭരണത്തിൽ നിന്നും ഉറപ്പായും താഴെയിറക്കുമെന്നും അഖിലേഷ് യാദവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കം മറ്റു പാർട്ടികൾ ശക്തമാക്കുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉത്തർപ്രദേശിൽ ബിജെപിയെ തകർക്കാനായാൽ അത് രാജ്യമെമ്പാടും ആവർത്തിക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു. എൻഡിടിവി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ ഭരണത്തിൽ നിന്നും താഴെയിറക്കുമെന്ന് ഉറപ്പാണെന്നും വിശാലപ്രതിപക്ഷ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഖിലേഷ് യാദവ് പറയുന്നത് ഇങ്ങനെ.രാജ്യത്ത് 50 വർഷത്തേക്ക് ഭരണം തുടരുമെന്ന് പറയുന്നവരോട് (ബിജെപിയോട്), 50 വർഷം എന്നത് മറന്നേക്കൂ. നിങ്ങൾക്കെതിരായ വിധി ജനങ്ങൾ 50 ആഴ്‌ച്ചയ്ക്കുള്ളിൽ കുറിക്കും.തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഞങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാഷ്ട്രീയസംവിധാനങ്ങൾ മറയായി നിൽക്കുന്നിടത്ത് കമ്മീഷന് സുതാര്യമാകാൻ ആവുന്നില്ല.ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി പരാജയപ്പെട്ടത് ആർഎസ്എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്. നമ്മുടെ രാഷ്ട്രീയപാർട്ടികളെ മാത്രമല്ല രാജ്യത്തെയാകെ രക്ഷിക്കാനും നമ്മൾ ആർഎസ്എസിൽ നിന്ന് അകലം പാലിച്ചേ മതിയാവൂ.

ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതു കൊണ്ടാണ് ഞാൻ അവരെ എതിർക്കുന്നത്. ഉത്തർപ്രദേശിൽ ബിജെപിയെ തളയ്ക്കാനായാൽ രാജ്യമെമ്പാടും അവരുടെ തേരോട്ടം തടയാനാകുമെന്ന് എനിക്കുറപ്പാണ്.യുവാക്കളെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ തമ്മിൽത്തല്ലിച്ചുകൊണ്ടിരുന്നാൽ അവർ ഒരിക്കലും ജോലിയെയും വരുമാനത്തെയും കുറിച്ച് ചോദിക്കില്ല. ഇതാണ് ബിജെപി പയറ്റുന്ന തന്ത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP