Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ്സും തെലുഗുദേശവും ചേർന്നാൽ ബിജെപിയെയും ടിആർഎസിനെയും തറപറ്റിക്കുമോ? ഈ ബന്ധത്തിന് എത്രനാൾ ആയുസ്സുണ്ടാകും; ചരിത്രം ഓർമ്മപ്പെടുത്തുന്നത് കാശ്മീരിലെ ബിജെപി-പിഡിപി ബന്ധവും തമിഴ്‌നാട്ടിലെ ബിജെപി-ഡിഎംകെ ബന്ധവും; മോദി വിരുദ്ധ സഖ്യത്തിന് തുടക്കം കുറിക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് ഇവയൊക്കെ തന്നെ

കോൺഗ്രസ്സും തെലുഗുദേശവും ചേർന്നാൽ ബിജെപിയെയും ടിആർഎസിനെയും തറപറ്റിക്കുമോ? ഈ ബന്ധത്തിന് എത്രനാൾ ആയുസ്സുണ്ടാകും; ചരിത്രം ഓർമ്മപ്പെടുത്തുന്നത് കാശ്മീരിലെ ബിജെപി-പിഡിപി ബന്ധവും തമിഴ്‌നാട്ടിലെ ബിജെപി-ഡിഎംകെ ബന്ധവും; മോദി വിരുദ്ധ സഖ്യത്തിന് തുടക്കം കുറിക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് ഇവയൊക്കെ തന്നെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നാണ് ്പ്രമാണം. ഇന്നലെവരെ ചീത്തവിളിച്ചുനടന്നവർ നാളെമുതൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാം. പൊതുശത്രുവായ ബിജെപിയെ നേരിടാൻ ദേശീയതലത്തിൽ കോൺഗ്രസ്സുമായി ധാരണയാവാമെന്ന് സിപിഎം തീരുമാനിക്കുമ്പോഴും, കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പാമ്പും കീരിയുമായി തുടരുകയും ചെയ്യും. ഇത്തരം അത്ഭുതങ്ങൾ നിറഞ്ഞ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒടുവിലത്തെ കൂട്ടുകെട്ടാണ് കോൺഗസും തെലുഗുദേശം പാർട്ടിയുമായി രൂപപ്പെടുന്ന ധാരണ.

മുമ്പും അത്ഭുതപ്പെടുത്തുന്ന കൂട്ടുകെട്ടുകൾ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട്. 1999-ലെ തിരഞ്ഞെടുപ്പിനുമുമ്പ് പെട്ടെന്നുണ്ടായ ഡിഎംകെ-ബിജെപി സഖ്യം അത്തരത്തിലൊന്നായിരുന്നു. എം കരുണാനിധിയും എ.ബി. വാജ്‌പേയിയും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് തമിഴ്‌നാട്ടിൽ അധികാരം പിടിക്കുന്നതിന് വേണ്ടിയായിരുന്നു. ജമ്മു കാശ്മീരിൽ പിഡിപിയുമായി ചേരാൻ ബിജെപി തീരുമാനിച്ചപ്പോഴും രാഷ്ട്രീയ നിരീക്ഷകർ പോലും അമ്പരന്നു.

സമാനമായ അവസ്ഥയാണ് തെലുഗുദേശവും കോൺഗ്രസ്സും കൈകോർക്കുമ്പോഴും. തെലങ്കാന തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ഈ കൂട്ടുകെട്ടിനാകുമെന്നാണ് പ്രതീക്ഷ. ബിജെപിയെയും ഭരണകക്ഷിയായ ടിആർഎസിനെയും മുട്ടുകുത്തിക്കാൻ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശത്തിനും കോൺഗ്രസിനും ചേർന്ന് സാധിക്കുമെന്ന് കരുതുന്നവരുണ്ട്. ഹൈദരാബാദ്-സെക്കന്തരാബാദ് മേഖലയിലും ഖമ്മം മേഖലയിലും ചന്ദ്രബാബു നായിഡുവിന്റെ കാമ ജാതിക്കുള്ള മേൽക്കോയ്മയാണ് അത്തരമൊരു ചിന്തയ്ക്ക് പിന്നിൽ. ഇവർ നായിഡുവിന്റെ പിന്നിൽ ഉറച്ചുനിന്നാൽ, തെലങ്കാന നിയമസംഭയിൽ നാൽപതോളം സീറ്റുകളിൽ നിർണായകമാകും.

മുസ്ലിം വോട്ടുകളിലും തെലുഗുദേശം-കോൺഗ്രസ് സഖ്യത്തിന് കാര്യമായ സ്വാധീനം ചെലുത്താനാകുമെന്നാണ് കരുതുന്നത്. നിലവിൽ മുസ്ലിം സമുദായത്തിന് കൂറ് ടിആർഎസ് നേതാവ് കെ.ചന്ദ്രശേഖരറാവുവിനോടാണ്. ഉർദു അനായാസം കൈകാര്യം ചെയ്യുന്ന കെ.സി.ആറിനെ സുഹൃത്തായാണ് മുസ്ലിം സമുദായം കാണുന്നത്. പോരാഞ്ഞിട്ട് അഖിലേന്ത്യ മജ്‌ലിസ്്-ഇ-ഇത്തിഹാദ് അൽ മുസ്ലീമിൻ നേതാവ് അസാസുദീൻ ഒവൈസിയുമായി കെ..സി.ആറിന് നല്ല ബന്ധവുമുണ്ട്.

തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ കാര്യത്തിൽ ചന്ദ്രബാബു നായിഡുവവും തെലുഗുദേശം പാർട്ടിയും സ്വീകരിച്ച നിലപാടും തെലങ്കാന ജനത എളുപ്പം മറക്കാനിടയില്ല. എന്നാൽ, കോൺഗ്രസ്സാകട്ടെ ഇക്കാര്യത്തിൽ തെലങ്കാനയ്ക്ക് അനുകൂലമായ നിലപാടെടുത്ത പാർട്ടിയാണ്. ഈ വൈരുദ്ധ്യത്തെ മറികടക്കുന്നതിന് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രചാരണത്തിനാകുമെന്ന് നേതാക്കൾ കരുതുന്നുണ്ട്.

കോൺഗ്രസ്സുമായി കൈകോർത്ത് അധികാരം പിടിക്കാനുള്ള തെലുഗുദേശത്തിന്റെ ശ്രമത്തെ കെ.സി.ആർ വൈകാരികമായി ഉപയോഗിക്കാനും സാധ്യതയുണ്ട്. ആന്ധ്രപ്രദേശിന്റെ വല്യേട്ടൻ മനോഭാവം ഊട്ടിയുറപ്പിക്കുന്നതിനും തെലങ്കാനയെ സാമന്തരാക്കി നിർത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് കെ.സി.ആർ. വിലയിരുത്തിക്കഴിഞ്ഞു. ഇത്തരമൊരു പ്രചാരണത്തിന് ടി.ആർ.എസ്. തുടക്കമിട്ടാല അത് നായിഡുവിന്റെ പ്രതീക്ഷകളെ അപ്പാടെ തകർക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP