Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബംഗാളും കേരളവും പിടിക്കാതെ തൃപ്തി വരില്ല; പാർട്ടി ഇപ്പോൾ നേടിയ വിജയം മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടുള്ളത്; ഈ വളർച്ച മഹത്തരമെന്ന് പാർട്ടി പ്രവർത്തകർ കരുതേണ്ടെന്നും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും അമിത് ഷാ; ദൗത്യം പൂർത്തിയാകണമെങ്കിൽ എല്ലാ സംസ്ഥാനത്തും ബിജെപി മുഖ്യമന്ത്രിമാർ എത്തണമെന്നും ആഭ്യന്തര മന്ത്രി; ബിജെപി അംഗത്വത്തിൽ ലക്ഷ്യമിടുന്നത് മൂന്ന് കോടിയുടെ വർധനവ്; ഡിസംബർ വരെ ഷാ തന്നെ പാർട്ടി തലപ്പത്ത്

ബംഗാളും കേരളവും പിടിക്കാതെ തൃപ്തി വരില്ല; പാർട്ടി ഇപ്പോൾ നേടിയ വിജയം മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടുള്ളത്; ഈ വളർച്ച മഹത്തരമെന്ന് പാർട്ടി പ്രവർത്തകർ കരുതേണ്ടെന്നും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും അമിത് ഷാ; ദൗത്യം പൂർത്തിയാകണമെങ്കിൽ എല്ലാ സംസ്ഥാനത്തും ബിജെപി മുഖ്യമന്ത്രിമാർ എത്തണമെന്നും ആഭ്യന്തര മന്ത്രി; ബിജെപി അംഗത്വത്തിൽ ലക്ഷ്യമിടുന്നത് മൂന്ന് കോടിയുടെ വർധനവ്; ഡിസംബർ വരെ ഷാ തന്നെ പാർട്ടി തലപ്പത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യയിൽ ബിജെപി നടത്തുന്നത് പോലെ ഒരു മുന്നേറ്റം ഏതൊരു രാഷ്ട്രീയ പാർട്ടിയും ആഗ്രഹിക്കും. കേരളം തമിഴ്‌നാട് പോലെ ചില സംസ്ഥാനങ്ങൾ ഒഴികെ എല്ലായിടത്തും ബിജെപി തന്നെയാണ് വന്മരം. ലോക്‌സഭയിൽ രണ്ടാം ഊഴത്തിൽ കൂടുതൽ ശക്തരായി എത്തിയ പാർട്ടിക്ക് ഒറ്റയ്ക്ക് കിട്ടിയത് 303 സീറ്റുകളാണ്. എന്നാൽ ഇപ്പോൾ പാർട്ടി കൈവരിച്ചിരിക്കുന്ന ഈ വളർച്ച പോര എന്നാണ് പാർട്ടി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറയുന്നത്.കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളിൽ തൃപ്തനാകില്ലെന്ന് ആണ് ദേശീയ അധ്യക്ഷൻ വ്യക്തമാക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ബിജെപി നേതൃയോഗത്തിലാണ് അമിത് ഷായുടെ പരാമർശം. രാജ്യമാകെ അംഗത്വവിതരണത്തിനായി അഞ്ചംഗ സമിതിക്ക് രൂപം നൽകി.കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ തൽക്കാലം പാർട്ടി അധ്യക്ഷസ്ഥാനത്ത് തുടരും.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാർ അധികാരത്തിൽ എത്തുകയും പഞ്ചായത്ത് മുതൽ പാർലമെന്റുവരെ എല്ലായിടത്തും ബിജെപി അംഗങ്ങൾ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ബിജെപിയുടെ വളർച്ച പൂർണമാകൂ. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം പാർട്ടിയുടെ ഏറ്റവും മികച്ച വിജയമായി കണക്കാക്കാനാവില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.ഇനിയും പാർട്ടിക്ക് അധികാരം ലഭിക്കാത്ത ആന്ധ്ര, കേരളം, തമിഴ്‌നാട്, ബംഗാൾ എന്നിവിടങ്ങളിൽ കൂടി പാർട്ടി ശക്തി പ്രാപിക്കുകയും സർക്കാർ ഉണ്ടാക്കുകയും ചെയ്യണം എന്നും അപ്പോൾ മാത്രമെ തനിക്ക് തൃപ്തിയുണ്ടാകു എന്നുമാണ് അമിത് ഷായുടെ പക്ഷം.

ബിജെപിയുടെ മുന്നേറ്റം പൂർണമായിട്ടില്ലെന്ന് 2014 ൽ ചേർന്ന നാഷണൽ കൗൺസിൽ യോഗത്തിലും താൻ പറഞ്ഞിരുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. 2017 ൽ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി വലിയ നേട്ടം കൈവരിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, അതൊന്നും ശരിയായിരുന്നില്ല. ബിജെപിക്ക് ഇനിയും ഒരുപാട് മുന്നേറാനും നേട്ടങ്ങൾ കൈവരിക്കാനുമുണ്ട്. അതിനായി സ്വയം സമർപ്പിക്കാൻ അദ്ദേഹം പാർട്ടി ഭാരവാഹികൾക്ക് നിർദ്ദേശം നൽകി. പാർട്ടി പ്രവർത്തകരും അണികളും നേതാക്കളും എല്ലാം ഇനിയും കൂടുതൽ പാർട്ടിക്കായി സമയം കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കണം. നരേന്ദ്ര മോദിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ കാരണം എന്നും അമിത് ഷാ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണ തുടങ്ങും. നിലവിലെ 11 കോടി അംഗത്വം 14 കോടിയോളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ശിവ്‌രാജ് സിങ് ചൗഹാൻ അധ്യക്ഷനായി രൂപീകരിച്ച അഞ്ചംഗസമിതിയിൽ ശോഭ സുരേന്ദ്രൻ അംഗമാണ്. മൂന്ന് മാസം കൊണ്ട് രാജ്യത്താകമാനം മൂന്ന് കോടിയുടെ വർധനവ് വേണം എന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന ആഹ്വാനം.

ഡിസംബറിൽ സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും. അടുത്ത് നടക്കാനാരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അമിത് ഷാ തന്നെയാകും പാർട്ടിയെ നയിക്കുക. സംഘടനാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ അമിത് ഷായുടെ സഹായിയായി വർക്കിങ് പ്രസിഡന്റിനെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്. ജെ.പി നഡ്ഡ വർക്കിങ് പ്രസിഡന്റാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP