Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭ്യന്തര മന്ത്രിയായി അമിത്ഷാ; മന്ത്രിസഭയിലെ രണ്ടാമനായി ബിജെപി അധ്യക്ഷൻ മാറിയത് രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പു നൽകി; നിർമല സീതാരാമന് ധനകാര്യം വകുപ്പും എസ് ജയ് ശങ്കറിന് വിദേശകാര്യവും; ഏക മലയാളി സാന്നിധ്യമായ വി മുരളീധരന് ലഭിക്കുക വിദേശകാര്യ സഹമന്ത്രിസ്ഥാനം; പാർലമെന്ററി കാര്യവും മുരളിക്ക്; സ്മൃതി ഇറാനിക്ക് വനിത-ശിശുക്ഷേമ വകുപ്പും: മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ ഇങ്ങനെ

ആഭ്യന്തര മന്ത്രിയായി അമിത്ഷാ; മന്ത്രിസഭയിലെ രണ്ടാമനായി ബിജെപി അധ്യക്ഷൻ മാറിയത് രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പു നൽകി; നിർമല സീതാരാമന് ധനകാര്യം വകുപ്പും എസ് ജയ് ശങ്കറിന് വിദേശകാര്യവും; ഏക മലയാളി സാന്നിധ്യമായ വി മുരളീധരന് ലഭിക്കുക വിദേശകാര്യ സഹമന്ത്രിസ്ഥാനം; പാർലമെന്ററി കാര്യവും മുരളിക്ക്; സ്മൃതി ഇറാനിക്ക് വനിത-ശിശുക്ഷേമ വകുപ്പും: മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രധാന വകുപ്പുകളിൽ മന്ത്രിമാരെ മാറ്റി നിശ്ചയിച്ചു കൊണ്ട് രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പുകൾ വിഭജിച്ചു. ആഭ്യന്തര മന്ത്രിസ്ഥാനത്ത് ഉറ്റതോഴൻ അമിത്ഷായെ നിയമിച്ചത് അടക്കം സുപ്രധാന മാറ്റങ്ങൾ മന്ത്രിസഭയിൽ ഉണ്ടായത്. ഇതോടെ മന്ത്രിസഭയിലെ രണ്ടാമനായി ഷാ മാറി. രാജ്‌നാഥ് സിംഗിന് പ്രതിരോധവുമാണ് നൽകിയിരിക്കുന്നത്. അതേസമയം, അപ്രതീക്ഷിതമായി മന്ത്രിസഭയിൽ ഇടംനേടിയ മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർക്ക് വിദേശകാര്യമന്ത്രി സ്ഥാനം നൽകി. സുഷമയ്ക്ക് പകരം വിദേശകാര്യ നയതന്ത്രത്തിലെ മിടിക്കൻ എന്ന നിലയിലാണ് മോദി എസ് ജയശങ്കറെ സുപ്രധാന ചുമതല ഏൽപ്പിച്ചിരിക്കുന്നത്. അതേസമയം, കേരളത്തിൽനിന്നുള്ള വി. മുരളീധരന് വിദേശകാര്യ, പാർലമെന്ററി വകുപ്പുകളിൽ സഹമന്ത്രി സ്ഥാനമാണ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിൽ പ്രതിരോധം കൈയാളിയിരുന്ന നിർമല സീതാരാമന് ഇത്തവണ ധനകാര്യമാണ് നൽകിയിരിക്കുന്നത്. അരുൺ ജെയ്റ്റ്‌ലിയുടെ അഭാവത്തിൽ ആരെ ധനകാര്യം ഏൽക്കുമെന്ന കാര്യത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കൂടുതൽ ഉണർവ്വു നൽകേണ്ട വകുപ്പാണ് മോദി നിർമ്മലയെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നത്.

നിതിൻ ഗഡ്കരി (ഗതാഗതം) പിയൂഷ് ഗോയൽ (റെയിൽവേ), രവിശങ്കർ പ്രസാദ് (നിയമം), രാംവിലാസ് പാസ്വാൻ (ഭക്ഷ്യം, പൊതുവിതരണം), ധർമ്മേന്ദ്ര പ്രധാൻ (പെട്രോളിയം), സ്മൃതി ഇറാനി (വനിതാ, ശിശു ക്ഷേമം), സദാനന്ദ ഗൗഡ (രാസവളം), രമേഷ് പൊക്രിയാൽ (മാനവവിഭവശേഷി), പ്രകാശ് ജാവദേക്കർ (പരിസ്ഥിതി, വനം) എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ. പ്രധാനമന്ത്രിയുടെ കീഴിലായിരിക്കും ആണവോർജവും പേഴ്‌സണൽ വകുപ്പും. ഇതിനിടെ രണ്ടാം മോദി സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ സാന്പത്തിക പരിഷ്‌കരണത്തിനായിരിക്കും ഊന്നൽ നൽകുകയെന്നാണ് വിവരം. എല്ലാ ദരിദ്ര കർഷകർക്കും സാന്പത്തിക സഹായം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

എയർ ഇന്ത്യയടക്കം 42 പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കും. തൊഴിൽ നിയമങ്ങൾ ഉദാരമാക്കും. വ്യവസായ വികസനത്തിന് സ്ഥലമേറ്റെടുത്ത് ഭൂബാങ്ക് സജ്ജമാക്കും തുടങ്ങിയ കർമ പദ്ധതികൾക്കാവും ഉടൻ രൂപം നൽകുക. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യയോഗം വൈകിട്ട് അഞ്ചിന് ചേരും. വി മുരളീധരൻ ഉൾപ്പെടെ 58 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. മേനക ഗാന്ധി പ്രൊടെം സ്പീക്കറാകും. 

മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ:

രാജ്നാഥ് സിങ് - പ്രതിരോധം
അമിത് ഷാ - ആഭ്യന്തരം
നിതിൻ ഗഡ്കരി - ഉപരിതല ഗതാഗതം
സദാനന്ദ ഗൗഡ - രാസവളം
നിർമലാ സീതാരാമൻ - ധനകാര്യം, കോർപ്പറേറ്റ് അഫേഴ്‌സ്
രാംവിലാസ് പാസ്വാൻ - ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്
നരേന്ദ്ര സിങ് തോമാർ - കൃഷി, കാർഷിക ക്ഷേമം
രവിശങ്കർ പ്രസാദ് - നിയമം, ഇലട്രോണിക്‌സ് ആൻഡ് ഐ.ടി
ഹസിംറാത്ത് കൗർ ബാദൽ - ഭക്ഷ്യസംസ്‌കരണം
തവാർ ചന്ദ് ഗെലോട്ട് - സാമൂഹിക ക്ഷേമം, പരിസ്ഥിതി
എസ്.ജയ്ശങ്കർ - വിദേശകാര്യം
രമേശ് പൊക്രിയാൽ - മാനവ വിഭവ ശേഷി
അർജുൻ മുണ്ട - ആദിവാസി ക്ഷേമം
സ്മൃതി ഇറാനി - വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്
ഹർഷ വർദ്ധൻ - ആരോഗ്യം, ശാസ്ത്രം, കുടുംബക്ഷേമം
പ്രകാശ് ജാവദേക്കർ- പരിസ്ഥിതി, വാർത്തവിതരണം
പിയൂഷ് ഗോയൽ - റെയിൽവേ, വ്യവസായം
ധർമേന്ദ്ര പ്രധാൻ - പെട്രോളിയം, പ്രകൃതി വാതകം
മുഖ്താർ അബ്ബാസ് നഖ്വി - ന്യൂനപക്ഷക്ഷേമം
പ്രഹ്ലാദ് ജോഷി- പാർലമെന്ററി കാര്യം, ഖനനം
മഹേന്ദ്രനാഥ് പാണ്ഡേ - നൈപുണ്യ വികസനം
അരവിന്ദ് ഗൺപത് സാവന്ത് - വൻകിട വ്യവസായം
ഗിരിരാജ് സിങ് ചൗഹാൻ- മൃഗസംരക്ഷണം,മത്സ്യബന്ധനം
ഗജേന്ദ്ര സിങ് ശഖാവത്ത്- ജലശക്തി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

സന്തോഷ് കുമാർ ഗാങ്വാർ - തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതല
റാവു ഇന്ദർജീത് സിങ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ആസൂത്രണ മന്ത്രാലയം
ശ്രീപദ് യെസോ നായക് - ആയുർവേദ, യോഗ, നാച്ചുറോപതി, യുനാനി, സിദ്ദ, ഹോമിയോപ്പതി മന്ത്രാലയം, പ്രതിരോധമന്ത്രാലയം
ഡോ ജിതേന്ദ്ര സിങ് - വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ്, പെൻഷൻ ആൻഡ് പബ്ലിക് ഗ്രിവൻസസ്, അണുശക്തി, ബഹിരാകാശം
കിരൺ റിജിജു - യുവജനകാര്യം, കായികം, ന്യൂനപക്ഷ ക്ഷേമം
പ്രഹ്‌ളാദ് സിങ് പട്ടേൽ - സാംസ്‌കാരിക മന്ത്രാലയം, വിനോദകാര്യ മന്ത്രാലയം
രാജ് കുമാർ സിങ് - ഊർജമന്ത്രാലയം, സ്‌കിൽ ഡെവലപ്മെന്റും സംരംഭകത്വവും
ഹർദീപ് സിങ് പുരി - ഭവനകാര്യം, നഗരക്ഷേമം, സിവിൽ ഏവിയേഷൻ, വാണിജ്യം വ്യവസായം
മാൻസുഖ് എൽ മാണ്ഡവ്യ- ഷിപ്പിങ് മന്ത്രാലയം, രാസവളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP