Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിവസേനയെ പാട്ടിലാക്കാൻ അമിത് ഷാ; ഉദ്ധവ് താക്കറേയുടെ വീട്ടിലെത്തി ചർച്ച നടത്തി ബിജെപിയുടെ ദേശിയ അധ്യക്ഷൻ: അമിത് ഷായുടെ സന്ദർശനം ബിജെപിയാണു തങ്ങളുടെ പ്രധാന ശത്രുവെന്നു ശിവസേന പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസം

ശിവസേനയെ പാട്ടിലാക്കാൻ അമിത് ഷാ; ഉദ്ധവ് താക്കറേയുടെ വീട്ടിലെത്തി ചർച്ച നടത്തി ബിജെപിയുടെ ദേശിയ അധ്യക്ഷൻ: അമിത് ഷായുടെ സന്ദർശനം ബിജെപിയാണു തങ്ങളുടെ പ്രധാന ശത്രുവെന്നു ശിവസേന പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസം

മുംബൈ: ശിവസേനയെ പാട്ടിലാക്കാൻ പുത്തൻ തന്ത്രവുമായി അമിത് ഷാ. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം കൈകോർക്കവേ, പഴയ സഖ്യകക്ഷികളെ ഒപ്പം നിർത്തുക എന്ന ദൗത്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. അതേസമയം ബിജെപിയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ച ശിവസേന അിത് ഷായുെ ചർച്ചയ്ക്ക് മയപ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തിയാണ് അമിത് ഷാ ചർച്ച നടത്തിയത്. ബിജെപിയാണു തങ്ങളുടെ പ്രധാന ശത്രുവെന്നു ശിവസേന പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമാണ് അമിത് ഷായുടെ സന്ദർശനം. പാർട്ടി മുഖപത്രമായ സാമ്‌നയിൽ ബിജെപിക്കെതിരെ ഇന്നലെയും രൂക്ഷവിമർശനം ഉന്നയിച്ച സേന, ഒറ്റയ്ക്കാണു വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുകയെന്ന് ആവർത്തിച്ചിരുന്നു.

ഇതു വകവയ്ക്കാതെ ഉദ്ധവ് താക്കറെയുടെ വസതിയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം അമിത് ഷാ എത്തുകയായിരുന്നു. എൻഡിഎയുടെ തുടക്കം മുതലേയുള്ള സഖ്യകക്ഷിയാണെങ്കിലും നാലു വർഷത്തിനിടെ ആദ്യമാണു സേനാ-ബിജെപി അധ്യക്ഷന്മാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP