Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എതിർക്കുന്നവർ പോലും മുത്തലാഖ് നിരോധനത്തെ മനസ്സ് കൊണ്ട് അംഗീകരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; കേന്ദ്ര സർക്കാർ ചെയ്തത് ചരിത്രപരമായ തെറ്റ് തിരുത്തൽ പ്രക്രിയ; പ്രതിപക്ഷത്തിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയം എന്നും അമിത്ഷാ

എതിർക്കുന്നവർ പോലും മുത്തലാഖ് നിരോധനത്തെ മനസ്സ് കൊണ്ട് അംഗീകരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; കേന്ദ്ര സർക്കാർ ചെയ്തത് ചരിത്രപരമായ തെറ്റ് തിരുത്തൽ പ്രക്രിയ; പ്രതിപക്ഷത്തിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയം എന്നും അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസ്സുകൊണ്ട് നിയമത്തെ അംഗീകരിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. മുസ്ലിം സ്ത്രീകൾക്ക് ഇതിലൂടെ നീതി കിട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ടീയം കളിച്ചു. മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസ്സുകൊണ്ട് നിയമത്തിന് അനുകൂലമാണെന്നും അമിത് ഷാ പറഞ്ഞു.

ജൂലൈ 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയിൽ പാസ്സായത്. പ്രതിപക്ഷ കക്ഷികൾ നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്ല് പാസാക്കിയത്. പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു എന്നാണ് മുത്തലാഖ് നിരോധനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പ്രതികരിച്ചത്. മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുന്നു.ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽശിക്ഷയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർക്കാർ ബിൽ കൊണ്ടുവന്നത്.

2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ മുത്തലാഖിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പല വേദികളും മുത്തലാഖ് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ലിംഗസമത്വം കാത്തുസൂക്ഷിക്കുവാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തലാഖ് വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ പാർട്ടിയായ ബിജെപിയും വളരെക്കാലം മുൻപേ തന്നെ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഏക സിവിൽ കോഡ് എന്ന ആശയത്തിൽ മുത്തലാഖ് പോലെ മതപരമായ നിയമങ്ങൾക്ക് സാധുതയില്ല. വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഒരു നിയമം മതിയെന്നതാണ് ഏക സിവിൽകോഡിന്റെ അടിസ്ഥാന ആശയം.

എന്നാൽ മുത്തലാഖ് നിരോധനത്തിനുമെതിരെ തുടക്കം തൊട്ടേ എതിർപ്പുയർന്നിരുന്നു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ബോർഡ് മുത്തലാഖ് നിരോധിക്കുന്നത് എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ മതപരമായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ഇതെന്നുള്ള വാദവും ഉന്നയിക്കപ്പെട്ടു. 17ാം ലോക്‌സഭയിൽ രണ്ടാം മോദി സർക്കാർ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലായി മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ഡിസംബറിൽ മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ ബില്ല് പാസാക്കാനാവാതിരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP