Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജസ്ഥാനിൽ പടപ്പുറപ്പാടിനൊരുങ്ങി ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധര രാജെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സൂചന; വൻ വിജയത്തോടെ വസുന്ധര രാജെയുടെ സർക്കാർ വീണ്ടും നിലവിൽ വരുമെന്ന അവകാശ വാദവുമായി അമിത് ഷാ രംഗത്ത്

രാജസ്ഥാനിൽ പടപ്പുറപ്പാടിനൊരുങ്ങി ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധര രാജെ  ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സൂചന; വൻ വിജയത്തോടെ വസുന്ധര രാജെയുടെ സർക്കാർ വീണ്ടും നിലവിൽ വരുമെന്ന അവകാശ വാദവുമായി അമിത് ഷാ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തന്ന ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപനവുമായി അമിത് ഷാ രംഗത്ത്. തിരഞ്ഞെടുപ്പിനെ വസുന്ധര രാജെയുടെ നേതൃത്വത്തിൽ നേരിടുമെന്നും വൻ വിജയത്തോടെ വസുന്ഝര രാജയുടെ നേതൃത്വത്തിൽ രാജസ്ഥാനിൽ സർക്കാർ നിലവിൽ വരുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന പ്രവർത്തക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ അധികാര തുടർച്ചക്കായി കഠിനമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വസുന്ധര രാജെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ പ്രചാരണ വിഷയങ്ങളാക്കാനും അമിത് ഷാ പ്രവർത്തകരോട് പറഞ്ഞു.

മുൻ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ നിയമസഭയിൽ ബിജെപി നേടുമെന്ന് യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വസുന്ധര രാജെ അവകാശപ്പെട്ടു. 2019 ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നുള്ള 25 സീറ്റുകളും ബിജെപി നേടുമെന്നും അവർ പറഞ്ഞു. 2019 തിരഞ്ഞെടുപ്പിനുള്ള പടപ്പുറപ്പാട് ബിജെപിയിൽ തുടങ്ങിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP