Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത്ഷായുടെ ആലിംഗന നയതന്ത്രം വിജയം കണ്ടതോടെ ശിവസേനയുടെ പിണക്കം മാറി; ബിജെപിക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് പ്രതിപക്ഷത്തിനെതിരേ; പാർട്ടി മുഖപത്രമായ സാമ്‌നയിൽ ശരത് പവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖപ്രസംഗം

അമിത്ഷായുടെ ആലിംഗന നയതന്ത്രം വിജയം കണ്ടതോടെ ശിവസേനയുടെ പിണക്കം മാറി; ബിജെപിക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് പ്രതിപക്ഷത്തിനെതിരേ; പാർട്ടി മുഖപത്രമായ സാമ്‌നയിൽ ശരത് പവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖപ്രസംഗം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം ശിവസേനയുടെ പിണക്കങ്ങളെല്ലാം മാറിയിരുന്നു. തങ്ങളുടെ ആശങ്കകൾ പരിഹരിച്ചതോടെ ശിവസേന എൻഡിഎ മുന്നണി എന്ന നിലയിൽ പണി തുടങ്ങി. ഷായും ഉദ്ധവ് താക്കറെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ശിവസേനയുടെ നിലപാട് മാറ്റം. ബിജെപിയെ വിമർശിച്ചിരുന്ന ശിവസേന ആരോപണങ്ങളുടെ മുന കോൺഗ്രസിനു നേരെ തിരിച്ചിരിക്കുകയാണ് ബിജെപി മുഖപത്രമായ സാമ്‌ന. ബിജെപി വിരുദ്ധ പ്രതിപക്ഷ മുന്നേറ്റത്തെ എതിർക്കാൻ ശിവസേന മുന്നിലുണ്ടാകുമെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. എൻസിപി അധ്യക്ഷൻ ശരത് പവാറിനെതിരേ രൂക്ഷമായി വിമർശിക്കുകയാണ് ശിവസേനയിപ്പോൾ.

എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ രാഷ്ട്രീയം മഹാരാഷ്ട്രയ്ക്ക് അപകടം വരുത്തിവയ്ക്കുമെന്നും, സമൂഹത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുമെന്നാണ് ശിവസേനയുടെ ഇപ്പോഴത്തെ നിലപാട്. ബിജെപിയുടെ യഥാർത്ഥ എതിരാളികൾ തങ്ങളാണെന്നതടക്കം ബിജെപിക്കെതിരേ നിരവധി നിലപാടുകൾ അച്ചടിച്ചുവന്ന മുഖപത്രമായ സാംനയിൽ തന്നെയാണ് പവാറിനെതിരേ വിമർശനവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ഇടഞ്ഞുനിന്ന ശിവസേന നിലപാടുമാറ്റി ബിജെപിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചുവെന്നതിന് തെളിവാണിത്.

ഭീമ-കോറേഗാവ് സംഘർഷത്തിന്മേൽ നടക്കുന്ന പൊലീസ് അന്വേഷണത്തിനു തടസ്സങ്ങളുണ്ടാക്കുന്നത് ഒരു മുൻ മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നു പറഞ്ഞ ശിവസേന നേതൃത്വം അന്വേഷണനടപടികളിൽ സംശയമുന്നയിക്കുന്നതു വഴി ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് ഭീമ-കോറേഗാവ് സംഘർഷങ്ങൾ ആസൂത്രണം ചെയ്തതിന് അറസ്റ്റിലായവർ യഥാർത്ഥത്തിൽ നിരപരാധികളാണെന്ന് അദ്ദേഹം പറയുന്നതെന്നും സാംനയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെത്തുടർന്ന് മഹാരാഷ്ട്ര കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോൾ ക്യാമറകൾക്കു മുന്നിൽ വന്ന് ജനങ്ങളോട് സംയമനം പാലിക്കാൻ പറയുന്നതിനു പകരം, പവാർ ചെയ്തത് ഹിന്ദു സംഘടനകളാണ് ഇതിനു പിന്നിലെന്ന് വരുത്തിത്തീർക്കുകയായിരുന്നു. എഡിറ്റോറിയലായതിനാൽ ശിവസേനയുടെ ഔദ്യോഗിക നിലപാടായി ഇതിനെകാണാം. ഇതോടെ ബിജെപിക്കൊപ്പം അതേ നിലപാടുകളുമായി നിന്ന് വിശാലപ്രതിപക്ഷത്തിനെതിരേ പോരടിക്കാൻ ശിവസേന ഒരുങ്ങിയെന്നാണ് വ്യക്തമാകുന്നത്. പുരോഗമനവാദികളെ നക്‌സലൈറ്റുകളായി മുദ്ര കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൻ.സി.പിയുടെ പത്തൊൻപതാം വാർഷികത്തോടനുബന്ധിച്ച് പൂണെയിൽ നടന്ന ചടങ്ങിൽ ശരദ് പവാർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP