Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേന്ദ്രമന്ത്രി മുരളീധരന്റെ സാന്നിധ്യത്തിൽ യദൂരിയപ്പയെ കണ്ട് ബിജെപി കൊടി ഏറ്റുവാങ്ങിയത് ബിജെപിയിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ തന്നെ; ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ അഞ്ജു ബോബി ജോർജിന്റെ കണ്ണ് ഉന്നത പദവികളിൽ; അബ്ദുള്ളകുട്ടിയും അഞ്ജുവും എത്തിയാൽ ദക്ഷിണേന്ത്യ പിടിക്കാനുള്ള നീക്കം എളുപ്പമാകുമെന്ന കണക്കുകൂട്ടലിൽ ബിജെപി; പദവി ഉറപ്പ് കിട്ടും വരെ കസ്റ്റംസ് ഉദ്യോഗം രാജി വയ്ക്കാത്തതിനാൽ ബിജെപി പ്രവേശനം ഔദ്യോഗികമായി നിഷേധിച്ച് മുൻകായികതാരം

കേന്ദ്രമന്ത്രി മുരളീധരന്റെ സാന്നിധ്യത്തിൽ യദൂരിയപ്പയെ കണ്ട് ബിജെപി കൊടി ഏറ്റുവാങ്ങിയത് ബിജെപിയിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ തന്നെ; ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ അഞ്ജു ബോബി ജോർജിന്റെ കണ്ണ് ഉന്നത പദവികളിൽ; അബ്ദുള്ളകുട്ടിയും അഞ്ജുവും എത്തിയാൽ ദക്ഷിണേന്ത്യ പിടിക്കാനുള്ള നീക്കം എളുപ്പമാകുമെന്ന കണക്കുകൂട്ടലിൽ ബിജെപി; പദവി ഉറപ്പ് കിട്ടും വരെ കസ്റ്റംസ് ഉദ്യോഗം രാജി വയ്ക്കാത്തതിനാൽ ബിജെപി പ്രവേശനം ഔദ്യോഗികമായി നിഷേധിച്ച് മുൻകായികതാരം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ന്യൂനപക്ഷങ്ങൾ അകന്നു നിൽക്കുന്നതാണ് ദക്ഷിണേന്ത്യയിൽ ബിജെപിക്ക് മുന്നേറാനുള്ള തടസ്സം. കർണ്ണാടകയിൽ കോൺഗ്രസിനെ അട്ടിമറിച്ച് ഭരണം പിടിക്കാനാണ് ബിജെപി നീക്കം. ഇതിനിടെ ഒളിമ്പ്യൻ അജ്ഞു ബോബി ജോർജും ബിജെപി ക്യാമ്പിലെത്തുകയാണ്. കേരളം അത്‌ലറ്റിക്‌സിന് സമ്മാനിച്ച സുവർണ്ണ താരമാണ് അഞ്ജു. അഞ്ജുവിന് മുൻഗാമിയായി എപി അബ്ദുള്ളകുട്ടിയും ബിജെപിയിൽ എത്തിക്കഴിഞ്ഞു. കർണ്ണാടക ഭരണം ബിജെപി പിടിക്കുമെന്ന് ഉറപ്പായതോടെ അഞ്ജുവിനും അബ്ദുള്ളകുട്ടിക്കും കർണ്ണാകയിലെ ബിജെപിയിൽ സജീവമാകാനാണ് താൽപ്പര്യം. ഏതായാലും അഞ്ജു ബോബി ജോർജിന്റെ ബിജെപി ബാന്ധവും അവർക്ക് ഗുണകരമാകുമെന്ന് തന്നെയാണ് വിലയിരുത്തൽ. രാജ്യത്തെ എക്കാലത്തെയും മികച്ച അത്ലറ്റുകളിൽ ഒരാളാണ് അഞ്ജു. ലോങ്ങ് ജമ്പിലെ ഇന്ത്യൻ പറവയെന്നാണ് വിശേഷണം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യമായി ഒരു മെഡൽ നേടി തന്ന താരമാണ് അഞ്ജു.

അഞ്ജു ബോബി ജോർജ് കേന്ദ്രമന്ത്രി മുരളീധരന്റെ സാന്നിധ്യത്തിൽ യദൂരിയപ്പയെ കണ്ട് ബിജെപി കൊടി ഏറ്റുവാങ്ങിയത് ബിജെപിയിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ തന്നെയാണെന്നാണ് ലഭിക്കുന്ന സൂചന. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ അഞ്ജു ബോബി ജോർജിന്റെ കണ്ണ് കേന്ദ്ര ഭരണത്തിലെ ഉന്നത പദവികളിലാണ്. ഇത് കേന്ദ്രം അംഗീകരിക്കാനാണ് സാധ്യത. ഇതിന് ശേഷമാകും ബിജെപിയുമായി സഹകരിക്കുന്നതിൽ അഞ്ജു പരസ്യ പ്രസ്താവന നടത്തുക. അബ്ദുള്ളകുട്ടിയും അഞ്ജു ബോബി ജോർജും എത്തിയാൽ ദക്ഷിണേന്ത്യ പിടിക്കാനുള്ള നീക്കം എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വമുള്ളത്. പദവി ഉറപ്പ് കിട്ടും വരെ കസ്റ്റംസ് ഉദ്യോഗം രാജി വയ്ക്കാത്തതിനാൽ ബിജെപി പ്രവേശനം ഔദ്യോഗികമായി നിഷേധിച്ച് മുൻകായികതാരവും രംഗത്ത് എത്തുകയാണ്. അബ്ദുള്ളകുട്ടി നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു.

അതിനിടെ ബിജെപിയിൽ ചേർന്നെന്ന വാർത്ത തള്ളി അഞ്ജു ബോബി ജോർജ് രംഗത്തുവന്നു. ബിജെപി അംഗത്വ ക്യാംപെയ്‌നിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെദുരിയപ്പയ്ക്കുമൊപ്പം അഞ്ജു പാർട്ടി പതാകയേന്തി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണു അഭ്യൂഹങ്ങൾ ശക്തമായത്. കുടുംബസുഹൃത്തായ വി.മുരളീധരനെ കാണാൻ പോയതാണെന്നും അപ്പോൾ അവർ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയേ ചെയ്തിട്ടുള്ളുവെന്നും അഞ്ജു വ്യക്തമാക്കി. ബിജെപി കർണാടക എന്ന ഫേസ്‌ബുക് പേജിലും വാർത്താ ഏജൻസി എഎൻഐയുമാണ് അഞ്ജു ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ വാർത്ത നൽകിയിരുന്നു. ഇതോടെ വിവിധ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്തയും ചിത്രവും പ്രചരിച്ചു. ബിജെപിയുടെ ഔദ്യോഗിക പേജിലെ വാർത്തയിലൂടെ അഞ്ജു ഉടൻ ബിജെപിയിൽ എത്തുമെന്ന സൂചനയാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വിലയിരുത്തുന്നത്. കസ്റ്റംസ് ജോലിയുള്ളതു കൊണ്ട് അത് അഞ്ജു വെളിപ്പെടുത്തുന്നില്ലെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

കർണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിനിൽ ബിജെപിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം അഞ്ജു ബോബി ജോർജ് നിൽക്കുന്ന ചിത്രം പുറത്തു വന്നതോടെയാണ് ചർച്ച തുടങ്ങിയത്,. ഇതോടെയാണ് അഞ്ജു ബിജെപിയിൽ ചേർന്നെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാനാണ് പരിപാടിക്കു പോയതെന്നും ഈ സമയത്തു ബിജെപി പതാക നൽകി അവർ സ്വീകരിക്കുകയായിരുന്നെന്നും അഞ്ജു മാധ്യമങ്ങളോടു വ്യക്തമാക്കി. മുരളീധരൻ കുടുംബസുഹൃത്താണ്. താൻ അദ്ദേഹത്തെ കാണാനാണ് പോയത്. മുരളീധരൻ പാർട്ടി പരിപാടിയിലായതിനാൽ അവിടെ കാണാനായി അവിടെ പോയി. അവർ വേദിയിലേക്കു ക്ഷണിച്ചു. പാർട്ടി പതാക നൽകി സ്വീകരിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിനാണ് നടക്കുന്നതെന്നു പോലും തനിക്കറിയില്ലായിരുന്നു- അഞ്ജു പറഞ്ഞു. അഞ്ജു തന്നെ കാണാനായാണ് ബംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവർ പാർട്ടിയിൽ ചേർന്നിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. എങ്കിലും താമസിയാതെ തന്നെ അഞ്ജു ബിജെപിയിൽ എത്തുമെന്ന സൂചനയാണ് ബിജെപി കൊടി പിടിച്ചതിലൂടെ വ്യക്തമാകുന്നത്.

തുടർച്ചയായി ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഏക ഇന്ത്യൻ കായികതാരംമാണ് അഞ്ജു. കോമൺ വെൽത്ത് ഗയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരംവുമാണ്. അത് ലറ്റിക്‌സിൽ ലോക റാങ്കിങ്ങിൽ ലോങ്ങ്ജമ്പിൽ 4-ആം സ്ഥാനം ലഭിച്ചിട്ടുള്ള ഏക കായികതാരമെന്ന ബഹുമതിയും അഞ്ജുവിനുണ്ട്. രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരവും അർജുന അവാർഡും നേടിയിട്ടുണ്ട്. 2003-ൽ പാരീസിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ വെങ്കലം നേടിയതോടെയാണ് അഞ്ജു ചർച്ചകളിലെ പ്രിയതാരമായത്. ഇതോടെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്ലറ്റിക്‌സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു. സ്വർണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിന്റെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി. ഇത്തരത്തിലൊരു താരം ബിജെപിയിൽ ചേരുന്നതിലൂടെ ദേശീയ തലത്തിൽ തന്നെ ചർച്ചയാകുമെന്നാണ് ബിജെപി പ്രതീക്ഷ.

അഞ്ജു ബിജെപിയിൽ ചേർന്നെന്ന് ജന്മഭൂമിയും

കായികതാരം അഞ്ജു ബോബി ജോർജ്ജ് ബിജെപിയിൽ ചേർന്നുവെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ആർഎസ് എസിന്റെ മുഖപത്രമാണ് ജന്മഭൂമി. അതുകൊണ്ട് തന്നെ അഞ്ജു ബിജെപിയുമായി അടുക്കുകയാണെന്നും വ്യക്തമാകുന്നത്. കർണാടകയിൽ നടന്ന ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിനിലാണ് കായികതാരം അഞ്ജു ബോബി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് ജന്മഭുമി വാർത്ത.. ബി എസ് യെദൂരിയപ്പയാണ് പാർട്ടി പതാക നൽകി അഞ്ജുവിനെ ബിജെപിയിലേക്ക് സ്വീകരിച്ചത് നാട്ടുവൈദ്യത്തിലൂടെ ലോക പ്രസിദ്ധയായ തിരുവനന്തപുരം കല്ലാറിലെ ലക്ഷ്മിക്കുട്ടിയമ്മയും ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ചടങ്ങിലാണു അംഗത്വം സ്വീകരിച്ചതെന്നും ജന്മഭൂമി പറയുന്നത്.

ഓഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേർക്കുന്ന പ്രക്രിയ നടക്കുന്നത്. ഓൺലൈൻ വഴിയും മൊബൈൽ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം നേടാവുന്നതാണ്. മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള നിർവഹിച്ചു. അടുത്ത ദിവസങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ബിജെപിയിൽ അംഗത്വം സ്വീകരിക്കും. സംസ്ഥാനത്തെ മെമ്പർഷിപ്പ് 30 ലക്ഷമാക്കി ഉയർത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. ന്യൂനപക്ഷ സമുദായഅംഗങ്ങൾക്കിടയിൽ കൂടുതൽ പാർട്ടി അംഗങ്ങളെ സൃഷ്ടിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകും.വിപുലമായ തയ്യാറെടുപ്പുകൾ മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കാനായി സംഘടനാതലത്തിൽ നടത്തിക്കഴിഞ്ഞു. പതിനാലു ജില്ലകളിലും ശിൽപ്പശാലകൾ ഇതിനകം സംഘടിപ്പിച്ചു . മണ്ഡലം-പഞ്ചായത്ത് തലത്തിൽ ശില്പശാലകൾ പൂർത്തിയായി. ജില്ലാ-മണ്ഡലം-ശക്തികേന്ദ്ര-ബൂത്ത് തലത്തിൽ ക്യാമ്പയിന്റെ പ്രത്യേക ചുമതലക്കാരെ നിശ്ചയിച്ചു.

വിവിധ സെല്ലുകളുടെ നേതൃത്വത്തിലും അംഗത്വ ക്യാമ്പയിൻ നടക്കും. ജൂലൈ 24 മുതൽ 30 വരെ ഒരു ശക്തികേന്ദ്രയിൽ (5 ബൂത്തുകൾ) ഒരു മുഴുവൻസമയ പ്രവർത്തകന്റെ നേതൃത്വത്തിലായിരിക്കും മെമ്പർഷിപ്പ് പ്രവർത്തനം. പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ നേതാക്കളും മെമ്പർഷിപ്പ് ക്യാമ്പയിനിൽ മുഴുവൻ സമയ പ്രവർത്തകരായി പ്രവർത്തിക്കും. ന്യൂനപക്ഷ, പട്ടികജാതി, ആദിവാസി വിഭാഗങ്ങൾക്കിടയിൽ അംഗങ്ങളെ ചേർക്കുന്നതിനു പ്രത്യേക കർമ്മ പരിപാടി തയ്യാറാക്കും. റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ്, കോളനികൾ, പ്രധാന നഗരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മെമ്പർഷിപ്പ് ബൂത്തുകളും ഹെൽപ് ഡസ്‌ക്കുകളും സ്ഥാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP