Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വോട്ടെടുപ്പ് പൂർത്തിയാകും മുമ്പേ തോൽവി സമ്മതിച്ച് പ്രതിപക്ഷം; നരേന്ദ്ര മോദിക്ക് ഭരണത്തുടർച്ച ലഭിച്ചാൽ ഉത്തരവാദി രാഹുൽ ഗാന്ധി; പ്രതിപക്ഷ ഐക്യം ട്വിറ്ററിൽ മാത്രം പോരെന്നും അരവിന്ദ് കെജ്രിവാൾ; പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് വീണ്ടും മോദിക്ക് വഴിയൊരുക്കുന്നുവെന്ന സൂചന നൽകി ആം ആദ്മി പാർട്ടി നേതാവ്

വോട്ടെടുപ്പ് പൂർത്തിയാകും മുമ്പേ തോൽവി സമ്മതിച്ച് പ്രതിപക്ഷം; നരേന്ദ്ര മോദിക്ക് ഭരണത്തുടർച്ച ലഭിച്ചാൽ ഉത്തരവാദി രാഹുൽ ഗാന്ധി; പ്രതിപക്ഷ ഐക്യം ട്വിറ്ററിൽ മാത്രം പോരെന്നും അരവിന്ദ് കെജ്രിവാൾ; പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് വീണ്ടും മോദിക്ക് വഴിയൊരുക്കുന്നുവെന്ന സൂചന നൽകി ആം ആദ്മി പാർട്ടി നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പൊതുതെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം പൂർത്തിയായിട്ടും പ്രതിപക്ഷ ഐക്യനിര സാധ്യമാക്കാൻ കഴിയാതെ പോയതിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. നരേന്ദ്ര മോദി അധികാരം നിലനിർത്തിയാൽ അതിന് പൂർണ ഉത്തരവാദി രാഹുൽ ഗാന്ധിയായിരിക്കുമെന്ന് കെജ്രിവാൾ തുറന്നടിച്ചു. ട്വിറ്ററിൽ മാത്രമാണ് രാഹുൽ ഗാന്ധി സഖ്യമുണ്ടാക്കുന്നതെന്നും കെജ്രിവാൾ പരിഹസിച്ചു. ആം ആദ്മിപാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജ്രിവാൾ രാഹുൽ ഗാന്ധിയെ വിമർശിച്ചത്.

ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും കെജ്രിവാൾ പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണ്. രാജ്യ താൽപര്യത്തിനാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും അമിത്ഷായെയും അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ എഎപി ശ്രമിച്ചിരുന്നു. എന്നാൽ, ഡൽഹിയിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി സഖ്യ സാധ്യതകൾ ഇല്ലാതാക്കി. ഡൽഹിയിൽ മൂന്ന് സീറ്റ് നൽകാമെന്നായിരുന്നു എഎപി വാഗ്ദാനം. ഡൽഹിയിൽ കഴിഞ്ഞ തവണ ഏഴു സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 46.40 ശതമാനം വോട്ടുകളാണ് അന്ന് ബിജെപി നേടിയത്. ആം ആദ്മി പാർട്ടി 32.90 ശതമാനവും കോൺഗ്രസ് 15.10 ശതമാനവും വോട്ടുകൾ കരസ്ഥമാക്കിയിരുന്നു.

തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ 67 സീറ്റുകളും നേടി ആം ആദ്മി അധികാരത്തിലെത്തി. മൂന്നു സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായിരുന്നില്ല. ആം ആദ്മിക്ക് 54.3 ശതമാനമായി വോട്ടുകൾ വർദ്ധിച്ചിരുന്നു. ബിജെപി 32.3 ശതമാനം വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന് 9.7 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ എഎപി തരംഗം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാനാകില്ലെന്ന് കെജ്രിവാളിന് തന്നെ ബോധ്യമുണ്ട്. എന്നാൽ, എഎപിക്ക് സ്വാധീനമുള്ള ഡൽഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി മൂന്നു സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷം സീറ്റുകളിലും പ്രതിപക്ഷ ഐക്യനിരക്ക് വിജയം ഉറപ്പിക്കാനാകും എന്നായിരുന്നു എഎപി മുന്നോട്ടുവെച്ച ഫോർമുല. പക്ഷേ കോൺഗ്രസ് നേതൃത്വം ഇതിന് വഴങ്ങാതിരുന്നതിനാൽ സഖ്യ സാധ്യതകൾ അടയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP