Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ദിരയ്ക്കെതിരേയും ഉയർത്തിക്കാട്ടാൻ ഒരു നേതാവില്ലായിരുന്നു...അല്ല, നിരവധി നേതാക്കൾ ഉണ്ടായിരുന്നു... വാജ്പേയിക്കെതിരേയും അങ്ങനെ തന്നെ...എന്നിട്ടും അവരൊക്കെ തോറ്റില്ലേ? അതുകൊണ്ട് മോദിയുടെ കരുത്തല്ല പ്രശ്നം പ്രതിപക്ഷം എങ്ങനെ ഇടപെടുന്നു എന്നതാണ്; ഇപ്പോൾ പ്രധാനം ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരെ ഒരൊറ്റ പ്രതിപക്ഷ സ്ഥാനാർത്ഥിയേ ഉണ്ടാകാവൂ എന്നതാണ്; അരുൺ ഷൂരി മനസ്സു തുറക്കുമ്പോൾ

ഇന്ദിരയ്ക്കെതിരേയും ഉയർത്തിക്കാട്ടാൻ ഒരു നേതാവില്ലായിരുന്നു...അല്ല, നിരവധി നേതാക്കൾ ഉണ്ടായിരുന്നു... വാജ്പേയിക്കെതിരേയും അങ്ങനെ തന്നെ...എന്നിട്ടും അവരൊക്കെ തോറ്റില്ലേ? അതുകൊണ്ട് മോദിയുടെ കരുത്തല്ല പ്രശ്നം പ്രതിപക്ഷം എങ്ങനെ ഇടപെടുന്നു എന്നതാണ്; ഇപ്പോൾ പ്രധാനം ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരെ ഒരൊറ്റ പ്രതിപക്ഷ സ്ഥാനാർത്ഥിയേ ഉണ്ടാകാവൂ എന്നതാണ്; അരുൺ ഷൂരി മനസ്സു തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് അവസാന അവസരമായിരിക്കും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് ബിജെപിയുടെ മുൻ കേന്ദ്രമന്ത്രികൂടിയായ അരുൺഷൂരി. നരേന്ദ്ര മോദി ഒരിക്കൽക്കൂടി തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നീട് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളും ജനാധിപത്യ വിശ്വാസങ്ങളുടെ സംരക്ഷണവും ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം 'ദ വയർ ഡയലോഗ്‌സി'ൽ കരൻ താപ്പറുമായുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

മോദിയെ പുറത്താക്കാനാവില്ലെന്ന അബദ്ധധാരണയിലാണ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് 2019-ലെ തിരഞ്ഞെടുപ്പിൽ മോദിയെ എതിർക്കുക ആരായിരിക്കുമെന്ന സംശയം ഉയരുന്നത്. അത് രാഹുൽ ഗാന്ധിയാകുമോ? അതോ മമത ബാനർജിയോ എന്നൊക്കെ ചോദ്യങ്ങളുയരുന്നത്. 1977-ൽ ഇന്ദിരാ ഗാന്ധിക്കെതിരേയും സമാന അവസ്ഥയായിരുന്നു. ജഗ്ജീവൻ റാമോ എച്ച് എൻ ബഹുഗുണയോ മൊറാർജിയോ ചരൺ സിങ്ങോ എന്ന ചോദ്യം അന്നും ഉണ്ടായി.

2004-ൽ അടൽ ബിഹാരി വാജ്‌പേയിക്കെതിരേ ആരാകും നേതാവെന്ന ചോദ്യവും ഉയർന്നിരുന്നു. വാജ്‌പേയിയെ ജവഹർലാൽ നെഹ്‌റുവിനോടാണ് പലരും താരതമ്യപ്പെടുത്തിയിരുന്നത്. സോണിയാ ഗാന്ധിയോ മന്മോഹൻ സിങ്ങോ വാജ്‌പേയിലെ കീഴ്‌പ്പെടുത്തുമെന്ന് ആരെങ്കിലും കരുതിയോ? എന്നിട്ടും ബിജെപി അത്തവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നേതാക്കൾ ഒരു പ്രശ്‌നം പരിഹരിക്കാൻ പരാജയപ്പെടുമ്പോൾ അത് പരിഹരിക്കാൻ ജനങ്ങൾക്ക് അവരുടേതായ വഴിയുണ്ടെന്ന മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ വാക്കുകളാണ് ഇവിടെ പ്രസക്തമാകുന്നതെന്നും ഷൂരി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ കക്ഷികൾ പരസ്പരമുള്ള എതിർപ്പും തർക്കവും മാറ്റിവെച്ച് ഒരുമിച്ചുനിൽക്കേണ്ട കാലമാണിതെന്ന് അരുൺ ഷൂരി പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കെതിരേ ഒരു സ്ഥാനാർത്ഥി മാത്രമേ ഉണ്ടാകാവൂ എന്ന തരത്തിൽ യോജിപ്പുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പോയകാലത്തെക്കുറിച്ച് മറക്കുക. ഇതൊരു പുതിയ സാഹചര്യമാണ്. രാജ്യം മാത്രമല്ല, നിങ്ങളോരോരുത്തരും നശിക്കുമെന്ന കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം പ്രതിപക്ഷനേതാക്കളോട് പറഞ്ഞു.

ഓരോരുത്തരെയും ഉപയോഗിച്ചുകഴിഞ്ഞാൽ അവരെ മോദി നശിപ്പിക്കും. നിതീഷ് കുമാറിനും നവീൻ പട്‌നായിക്കിനുമൊക്കെ അത് മനസ്സിലാകാൻ പോകുന്നതേയുള്ളൂ. ഇത്തരം സാഹചര്യത്തിൽ എങ്ങനെ യോജിച്ചുനിൽക്കാമെന്നതിനെക്കുറിച്ചാണ് പ്രതിപക്ഷം ആലോചിക്കേണ്ടത്. നാളെയൊരു കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കേണ്ടതാണല്ലോ എന്നോർത്ത് ഇപ്പോൾ എതിർത്ത് നിൽക്കരുത്. വെറും ചടങ്ങിനായുള്ള യോജിപ്പല്ല. അവസാന അവസരമാണെന്നുകരുതി ഒന്നിച്ചുനിൽക്കണം-ഷൂരി പറഞ്ഞു.

ഭാവിയിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചോർത്ത് ഇപ്പോൾ ഭിന്നിച്ചുനിൽ്ക്കുന്നവർ ഒന്നോർക്കുക. ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ആ തിരഞ്ഞെടുപ്പുകൾ ചിലപ്പോൾ ഉണ്ടായെന്നുതന്നെ വരില്ല. 2019-ൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ പിന്നീട് നീതിയുക്തമായ തിരഞ്ഞെടുപ്പുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട-ഷൂരി മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP