Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദ്യാഭ്യാസ യോഗ്യത ബിരുദവും ബിരുദാനന്തര ബിരുദവും തന്നെ; ആസ്തി 2.51 കോടി; സാമ്പത്തിക സ്രോതസ്സ് ജനപ്രതിനിധി എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും നിക്ഷേപത്തിന്റെ പലിശയും; പ്രധാനമന്ത്രിയുടെ നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഇങ്ങനെ

വിദ്യാഭ്യാസ യോഗ്യത ബിരുദവും ബിരുദാനന്തര ബിരുദവും തന്നെ; ആസ്തി 2.51 കോടി; സാമ്പത്തിക സ്രോതസ്സ് ജനപ്രതിനിധി എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും നിക്ഷേപത്തിന്റെ പലിശയും; പ്രധാനമന്ത്രിയുടെ നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നും മത്സരിക്കുന്നതിന് സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് തന്റെ സ്വത്ത് വിവരങ്ങൾ മോദി വെളിപ്പെടുത്തിയത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി. എൻ.ഡി.എയിലെ എല്ലാ ഘടകകക്ഷി നേതാക്കൾക്കുമൊപ്പമെത്തിയാണ് മോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

38,750 രൂപയാണ് കൈയിൽ പണമായുള്ള പ്രധാനമന്ത്രിക്ക് എസ്.ബി.ഐയിൽ 1.27 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണ് ഉള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. കൂടാതെ 20,000 രൂപയുടെ ബോണ്ടും എൻ.എസ്.സി (നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്) യിൽ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇൻഷൂറൻസ് പോളിസിയാണ് മോദിക്കുള്ളത്.

ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനമാണ് മോദിക്ക് അവകാശപ്പെട്ടത് എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിന് 1.10 കോടി രൂപ വില കണക്കാക്കുന്നു. 1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ്ണ മോതിരങ്ങളും മോദിക്കുള്ളതായി പത്രികയിൽ പറയുന്നു. ജനപ്രതിനിധി എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും നിക്ഷേപത്തിൽ നിന്നുള്ള പലിശയുമാണ് മോദിയുടെ പ്രധാന വരുമാന മാർഗമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.

1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും 1983-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നും ഇന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എയും ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദവും പാസായതായി കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ മോദിയുടെ വിദ്യാഭ്യാസ രേഖകൾ ആവശ്യപ്പെട്ട വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ പക്കൽ വിശദാംശങ്ങളൊന്നുമില്ല എന്ന മറുപടിയാണ് ഡൽഹി സർവകലാശാല നൽകിയത്.

നരേന്ദ്ര മോദി 62.3 ശതമാനം മാർക്കോടെ രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് ഗുജറാത്ത് സർവകലാശാല വൈസ് ചാൻസലർ എം.എൻ പട്ടേൽ വെളിപ്പെടുത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യപ്രകാരം മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ നൽകണമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചതനുസരിച്ചായിരുന്നു നടപടി. 1978 ൽ നരേന്ദ്ര മോദി എന്ന് പേരുള്ള എത്ര പേർ കറസ്‌പോണ്ടൻസായി ബി.എ പാസായി എന്ന ചോദ്യത്തിന് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർവകലാശാല മറുപടി നൽകിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP