Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂരിപക്ഷവും കോടീശ്വരന്മാരായ പാർലമെന്റിലെ ഏറ്റവും ദരിദ്ര സാധ്വി പ്രഗ്യ സിങ് ഥാക്കൂർ; പണക്കാരിൽ മുന്നിലുള്ള മൂന്നുപേരും കോൺഗ്രസുകാർ; പുതിയ ലോക്സഭയിലെ അംഗങ്ങളുടെ ശരാശരി ആസ്തി 20.93 കോടി രൂപയെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട്

ഭൂരിപക്ഷവും കോടീശ്വരന്മാരായ പാർലമെന്റിലെ ഏറ്റവും ദരിദ്ര സാധ്വി പ്രഗ്യ സിങ് ഥാക്കൂർ; പണക്കാരിൽ മുന്നിലുള്ള മൂന്നുപേരും കോൺഗ്രസുകാർ; പുതിയ ലോക്സഭയിലെ അംഗങ്ങളുടെ ശരാശരി ആസ്തി 20.93 കോടി രൂപയെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇത്തവണ ലോക്‌സഭയിൽ കോടീശ്വരന്മാർ തന്നെയാണ് ഭൂരിപക്ഷം. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് അനുസരിച്ച് പുതിയ ലോക്സഭയിലെ 542 അംഗങ്ങളിൽ 475 പേർ കോടീശ്വരന്മാരാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ആസ്തിയുള്ള മൂന്നു പേരും കോൺഗ്രസുകാരാണ്. രാജ്യത്തെ ഏറ്റവും ദരിദ്ര എംപി തീവ്രഹിന്ദുത്വ നിലപാടുകളിലൂടെ കുപ്രസിദ്ധയായ സാധ്വി പ്രഗ്യ സിങ് ഥാക്കൂർ ആണ്. ഭോപ്പാൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പ്രഗ്യയ്ക്ക് വെറും നാല് ലക്ഷം രൂപയാണ് ആകെയുള്ള സമ്പത്ത്.

കോൺഗ്രസ് അംഗങ്ങളായ മധ്യപ്രദേശിലെ ചിന്ദ്വാഢയിൽനിന്നുള്ള നകുൽനാഥും തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നുള്ള എച്ച്. വസന്തകുമാറും കർണാടകത്തിൽനിന്നുള്ള ഡി.കെ. സുരേഷുമാണ് ലോക്‌സഭയിലെ ഏറ്റവും വലിയ പണക്കാർ.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകനാണ് നകുൽനാഥ്. 660 കോടി രൂപയിലേറെയാണ് നകുൽനാഥിന്റെ ആസ്തി. 417 കോടിയാണ് വസന്തകുമാറിന്റെ ആസ്തി. ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഡി.കെ. സുരേഷിന് 305 കോടി രൂപയുടെ സ്വത്താണുള്ളത്. കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ് സുരേഷ്.

പുതിയ ലോക്സഭയിലെ അംഗങ്ങളുടെ ശരാശരി ആസ്തി 20.93 കോടി രൂപയാണ്. എംപി.മാർ നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച കണക്കുകൾ പരിശോധിച്ചാണ് എ.ഡി.ആർ. റിപ്പോർട്ട് തയ്യാറാക്കിയത്.

ബിജെപി.യുടെ 301 എംപി.മാരിൽ 265 (88 ശതമാനം)പേർ കോടീശ്വരന്മാരാണ്. 14.52 കോടി രൂപയാണു ഇവരുടെ ശരാശരി ആസ്തി. കോൺഗ്രസിലെ 51 എംപി.മാരിൽ 43 പേരാണ് കോടീശ്വരന്മാർ. 38.71 കോടിയാണ് ഇവരുടെ ശരാശരി ആസ്തി.

ശിവസേനയുടെ 18 അംഗങ്ങൾക്കും ഒരു കോടി രൂപയിൽ കൂടുതൽ ആസ്തിയുണ്ട്. 23 ഡി.എം.കെ. എംപി.മാരിൽ 22 പേരും, 22 തൃണമൂൽ കോൺഗ്രസ് എംപി.മാരിൽ 20 പേരും 20 വൈ.എസ്.ആർ. കോൺഗ്രസ് എംപി.മാരിൽ 19 പേരും ഒരു കോടിയിലധികം രൂപ ആസ്തിയുള്ളവരാണ്.

ഏറ്റവും അധികം സമ്പാദിക്കുന്ന എംപിമാരുടെ കണക്ക് അനുസരിച്ച് നകുൽ നാഥ് എട്ടാമതാണ്. പ്രതിവർഷം 2.76 കോടിരൂപയാണ് നകുൽ സമ്പാദിക്കുന്നത്. മധ്യപ്രദേശിൽ 31% എംപിമാർ കുറ്റവാളികളാണ്. രാജ്യത്ത് മൊത്തം മത്സരിച്ച 10 എംപിമാർ കുറ്റം തെളിഞ്ഞവരുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP